EntreprenuershipSuccess Story

പാഷനില്‍ പിറന്ന മധുരവിജയം; Mix Up Cakes And Events എന്ന ബ്രാന്‍ഡിന്റെ മനോഹര യാത്ര

കുട്ടിക്കാലം മുതലുള്ള ചെറിയൊരു സ്വപ്‌നം, ഇന്ന് യു.എ.ഇ കേന്ദ്രീകരിച്ച് വളര്‍ന്നൊരു വിജയകരമായ ബ്രാന്‍ഡായി മാറുമ്പോള്‍, അതിന് പിന്നില്‍ അസാധാരണമായ ആത്മവിശ്വാസവും അടങ്ങാത്ത പാഷനും തന്നെയാണ് ശക്തി. ആ യാത്രയുടെ പേരാണ് Mix Up Cakes And Events. ഈ ബ്രാന്‍ഡിന്റെ നെടുംതൂണായി നില്‍ക്കുന്ന ശക്തയായ സംരംഭകയാണ് തമന്ന.

ബികോം ബിരുദധാരിയായ തമന്നയ്ക്ക് കേക്ക് ബേക്കിങ്ങിനോടുള്ള ഇഷ്ടം അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങിയതാണ്. അതോടൊപ്പം ക്രാഫ്റ്റ്, ഗിഫ്റ്റ് ഹാംപര്‍ മേഖലകളിലും കുട്ടിക്കാലം മുതല്‍ തമന്നയ്ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. വളകള്‍, മാലകള്‍, ഡ്രീം കാച്ചേഴ്‌സ് എന്നിവ നിര്‍മിച്ച് ചെറുപ്പത്തില്‍ തന്നെ വില്‍പന ആരംഭിച്ച തമന്ന, ഒരു കുഞ്ഞ് സംരംഭകയുടെ മനസോടെ തന്നെ തന്റെ ആദ്യ ചുവടുകള്‍ വെച്ചു. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത ആ കാലത്ത്, സ്‌കൂളിലെ സുഹൃത്തുകളും അധ്യാപകരുമായിരുന്നു അവരുടെ ആദ്യ കസ്റ്റമര്‍മാര്‍.

വീട്ടിലിരുന്ന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി കേക്കുകള്‍ ബേക്ക് ചെയ്ത് ചെറിയ തോതില്‍ വില്‍പന ആരംഭിച്ച തമന്ന, പ്ലസ് ടു കഴിഞ്ഞതോടെ ഹോം ബേക്കിങ്ങിനെ ഒരു ബിസിനസാക്കി മാറ്റി. തുടക്കത്തിലെ പരാജയങ്ങള്‍ തമന്നയെ തളര്‍ത്തിയില്ല. ഓരോ തെറ്റും തിരുത്തി വീണ്ടും മുന്നേറാന്‍ പ്രചോദനമായത് അവരുടെ പിതാവായിരുന്നു. ഗുണമേന്മ ഇല്ലാത്തതൊന്നും ഒരിക്കലും വില്‍ക്കരുതെന്ന പിതാവ് നല്‍കിയ ആദ്യപാഠമാണ് ഇന്ന് തമന്നയുടെ ബിസിനസിന്റെ ഉറച്ച അടിത്തറ.

2019ല്‍ Mix Up Cakes എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചതോടെയാണ് പുതിയ വഴികള്‍ തുറന്നത്. ഓര്‍ഡറുകള്‍ കൂടി, സ്ഥിരം കസ്റ്റമേഴ്‌സും രൂപപ്പെട്ടു. 2021ല്‍ വിവാഹശേഷം ദുബായിലേക്ക് മാറിയതോടെ ഈ സംരംഭം മറ്റൊരു വലിയ വളര്‍ച്ചയിലേക്ക് കടന്നു. യു.എ.ഇയില്‍ നിന്നുള്ള ഓര്‍ഡറുകളും നാട്ടില്‍നിന്ന് ലഭിക്കുന്ന സര്‍പ്രൈസ് കേക്ക് ഗിഫ്റ്റിങ്ങുകളും ചേര്‍ന്ന് Mix Up Cakes അതിര്‍ത്തികള്‍ കടന്നും അംഗീകാരം നേടി.

ഇന്ന് കേക്ക് ബേക്കിങ്ങിനൊപ്പം കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഹാംപറുകള്‍, ക്രാഫ്റ്റ് വര്‍ക്കുകള്‍, പ്രോഗ്രാം ഡെക്കറേഷനുകള്‍ എന്നിവയും തമന്ന വിജയകരമായി നിര്‍വഹിക്കുന്നു. ചെറുതായി ആരംഭിച്ച ഡെക്കോര്‍ വര്‍ക്കുകള്‍ വലിയ തലത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. വിവാഹശേഷം ഭര്‍ത്താവിന്റെ പിന്തുണയാണ് ഈ സംരംഭത്തിന് വലിയ കരുത്തായി മാറിയത്. തിരക്കേറിയ ജോലിക്കിടയിലും ഡെലിവറിയിലും ഫോട്ടോ, വീഡിയോ ഷൂട്ടിംഗിലും ഭര്‍ത്താവ് കൂടെയുണ്ട്. യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തുമ്പോഴും ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്ന തമന്ന, തന്റെ പാഷനെ ഒരിക്കലും വിട്ടുകളയാത്ത മനസുറച്ച സംരംഭകയാണ്.

രണ്ടു വയസുള്ള മകനെയുംകൊണ്ട്, സമയവും ഊര്‍ജവും ഏറ്റവും കൂടുതലാവശ്യമുള്ള ബേക്കിങ് പോലൊരു ബിസിനസ് ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്ന ഈ അമ്മയുടെ ജീവിതം തന്നെയാണ് ഏറ്റവും വലിയ പ്രചോദനം.

ഒരിക്കല്‍ തമന്നയെ തേടിയെത്തുന്ന ഓരോ കസ്റ്റമറും വീണ്ടും വീണ്ടും Mix Up Cakes ലേക്ക് മടങ്ങിവരുന്നത്, ക്വാളിറ്റി, വിശ്വാസം, ആത്മാര്‍ത്ഥത എന്നിവയുടെ തെളിവാണ്. ആ സ്ഥിരം കസ്റ്റമേഴ്‌സാണ് ഈ ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ അടിത്തറയും നാളെയുടെ വലിയ വിജയത്തിന്റെ ഉറച്ച അടയാളവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button