EntreprenuershipSuccess Story

രുചിയൂറും കേക്ക് വിഭവങ്ങളുമായി Celibro_vibez

ആഘോഷമേതായാലും മധുരം കഴിച്ച് തുടക്കം കുറിക്കുന്നതാണല്ലോ നമ്മുടെ ശീലം. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഭവമാണ് കേക്ക്. ഇന്ന് നിരവധി കേക്ക് നിര്‍മാണ യൂണിറ്റുകളും ബേക്കറികളും നിലവിലുണ്ടെങ്കിലും ഹോംമെയ്ഡ് കേക്കിന് ആവശ്യക്കാര്‍ ഏറെയാണ്. നാച്വറലായ രുചിപ്പെരുമ തന്നെയാണ് അതിന്റെ പ്രധാന കാരണം. അത്തരത്തില്‍ രുചിപ്പെരുമകൊണ്ട് കേക്ക് നിര്‍മാണ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഹോം ബേക്കറാണ് കൊല്ലം സ്വദേശിയായ ഷമീന.

ബേക്കിങില്‍ താത്പര്യമുണ്ടായിരുന്ന ഷമീന സ്വന്തം ആവശ്യങ്ങള്‍ക്കായി ചെറിയ തോതില്‍ കേക്കുകള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേക്ക് ഉണ്ടാക്കാനുള്ള ധൈര്യം ഇല്ലാതിരുന്ന ഷമീന അവിചാരിതമായി കോവിഡ് കാലത്ത് മകന് വേണ്ടി ബെര്‍ത്ത്‌ഡേ കേക്ക് ഉണ്ടാക്കുകയായിരുന്നു. ഇതോടെയാണ് തന്നിലെ ഹോംബേക്കറെ ഷമീന തിരിച്ചറിഞ്ഞത്.

പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യപ്രകാരം കേക്കുകള്‍ ഓര്‍ഡര്‍ അനുസരിച്ച് ഉണ്ടാക്കാന്‍ ആരംഭിച്ചതോടെ ബിസിനസ് എന്ന നിലയിലേക്ക് തന്റെ കഴിവ് വളര്‍ത്തുന്നതിനേക്കുറിച്ച് ഷമീന ചിന്തിച്ചുതുടങ്ങി. അങ്ങനെ കഠിനാധ്വാനത്തിലൂടെ 2019-ല്‍ ‘Celibro_vibez’ എന്ന പേരില്‍ ഹോംമെയ്ഡ് കേക്ക് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു.

നിലവില്‍ കേക്ക് നിര്‍മാണ യൂണിറ്റുകള്‍ നിരവധിയുണ്ടെങ്കിലും രുചിയിലും ക്വാളിറ്റിയിലും വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടുതന്നെ മാര്‍ക്കറ്റില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ Celibro_vibez ന് അതിവേഗം സാധിച്ചു. നിലവില്‍ എല്ലാ ഫ്‌ളേവറിലുമുള്ള കേക്കുകള്‍, കുനാഫ, ഡോനട്ട്, കപ്പ് കേക്ക്, ഹോംമെയ്ഡ് ചോക്കളേറ്റ് തുടങ്ങിയ നിരവധി ഡസേര്‍ട്ടുകളാണ് Celibro_vibez ലൂടെ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഇതിന് പുറമെ ഷമീനയുടെ സിഗ്‌നേച്ചര്‍ റെസിപ്പിയായ ‘ഡ്രീം കേക്ക്’ ഇതിനോടകം തന്നെ വിപണി കയ്യടക്കിക്കഴിഞ്ഞു. നിലവില്‍ നേരിട്ടും Celibro_vibez എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയുമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്.

ഡസേര്‍ട്ടുകള്‍ക്ക് പുറമെ കസ്റ്റമൈസ്ഡ് ആയി ഗിഫ്റ്റ് ഹാമ്പറുകളും ഷമീന ചെയ്തുനല്‍കുന്നുണ്ട്. ആഘോഷങ്ങള്‍ ഏതായാലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ മനസിലാക്കി വളരെ ആകര്‍ഷകമായാണ് ഓരോ ഹാമ്പറുകളും Celibro_vibez സെറ്റ് ചെയ്ത് നല്‍കുന്നത്. ഗിഫ്റ്റ് ഹാമ്പറുകള്‍ക്ക് ഓള്‍ കേരള ഡെലിവറിയും ഇപ്പോള്‍ ലഭ്യമാണ്. നിലവില്‍ ഹോംബേക്കിങ്ങില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ഷമീന ഒരു കേക്ക് ഷോപ്പ് ആരംഭിക്കണമെന്ന ആഗ്രഹവുമായാണ് മുന്നോട്ടുപോകുന്നത്. ഷമീനക്ക് എല്ലാ പിന്തുണയും നല്‍കി മക്കളായ അര്‍ഫാനും അസ്ഫറിനും ഒപ്പം കുടുംബവും ഒരു കൂട്ടം സുഹൃത്തുക്കളും കൂടെത്തന്നെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button