EntreprenuershipSuccess Story

സ്വപ്‌നം സഫലമായില്ല; നിരവധി സര്‍ക്കാര്‍ അധ്യാപകരെ വാര്‍ത്തെടുത്ത് Meeras English Hub

വിജയത്തിലേക്കുള്ള വഴികള്‍ പലപ്പോഴും സുരക്ഷിതത്വത്തിന്റെ ചുറ്റളവില്‍ നിന്ന് പുറത്തേക്കുള്ള ധൈര്യമായ ചുവടുകളിലൂടെയാണ് രൂപപ്പെടുന്നത്. റിസ്‌കെടുക്കാനും സ്വന്തം കഴിവില്‍ വിശ്വസിക്കാനും തയ്യാറാകുന്നവരാണ് പലപ്പോഴും പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരത്തില്‍ അധ്യാപന രംഗത്തെ തന്റെ അറിവും അനുഭവവും സംരംഭകത്വത്തിലേക്ക് മാറ്റി വിജയകഥ എഴുതിയ വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി മീര കെ.എം.

കേരള പി.എസ്.സി അധ്യാപക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് പ്രതീക്ഷയുടെ പേരാണ് Meeras English Hub. വെറും രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച ഈ സംരംഭം ഇന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപക ഉദ്യോഗാര്‍ത്ഥികളുടെ വിശ്വസ്ത പഠനകേന്ദ്രമായി വളരുകയാണ്. ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ് പരീക്ഷയ്ക്കായി ഇംഗ്ലീഷ് വിഷയത്തില്‍ നല്‍കിയ പരിശീലനത്തിലൂടെ ഇതിനോടകം 88 ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി മെയിന്‍ ലിസ്റ്റില്‍ ഇടം നേടിയെന്നത് ഈ സ്ഥാപനത്തിന്റെ നിലവാരത്തിന്റെയും വിശ്വാസ്യതയുടെയും തെളിവാണ്.

വലിയ നിക്ഷേപമോ, സാമ്പത്തിക സുരക്ഷിതത്വമോയില്ലാതെ വെറും പതിനായിരം രൂപ കൊണ്ടാണ് മീര തന്റെ സ്വപ്‌ന സംരംഭത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ വിജയത്തെ നിര്‍ണയിക്കുന്നത് നിക്ഷേപത്തിന്റെ വലിപ്പമല്ല, മറിച്ച് പരിശ്രമമാണെന്ന് അവര്‍ തെളിയിച്ചു.

എന്‍ട്രി ആപ്പിലെ ആദ്യകാല അധ്യാപകരില്‍ ഒരാളായി പ്രവര്‍ത്തിച്ച മീരക്ക് അവിടെ നിന്ന് നേടിയ അനുഭവങ്ങളാണ് സ്വന്തം പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്. പഠനകാലം മുതല്‍ ഈ മേഖലയോടുള്ള പാഷനിലൂടെ, ആ താല്‍പര്യവും അധ്യാപന പരിചയവും പിന്നീടൊരു സംരംഭമാക്കി വളര്‍ത്തുകയായിരുന്നു.

കേരള പി.എസ്.സി സിലബസ് അടിസ്ഥാനമാക്കിയുള്ള ലൈവ് ക്ലാസുകള്‍, കൃത്യമായ നോട്ട്‌സുകള്‍, പരീക്ഷാ കേന്ദ്രീകൃത പഠനരീതി എന്നിവയാണ് Meeras English Hub നെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പഠനം പരീക്ഷ വിജയിക്കാന്‍ മാത്രമല്ല, വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുമാണ് ഇവിടുത്തെ പരിശീലനം.

ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ് കോഴ്‌സിന്റെ വിജയത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് പരീക്ഷയ്ക്കുള്ള പരിശീലനവും മീര വിജയകരമായി പൂര്‍ത്തിയാക്കി. അടുത്തതായി അസിസ്റ്റന്റ് പ്രൊഫസര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കോഴ്‌സുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണവര്‍.

ഇതിനോടകം 1200ലധികം വിദ്യാര്‍ത്ഥികള്‍ ആപ്പിലൂടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തിലെ മുന്‍നിര സ്ഥാപനങ്ങളുമായി മത്സരിക്കുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത് അതിന്റെ ഗുണമേന്മയുള്ള പഠനരീതിയും മികച്ച റിസള്‍ട്ടുകളും കണ്ടുകൊണ്ടാണ്. വര്‍ധിച്ചുവരുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ എണ്ണവും സ്ഥാപനത്തിന്റെ വിശ്വാസ്യത കൂടുതല്‍ ശക്തമാക്കുന്നു.

”199 രൂപയ്ക്ക് ആദ്യ ഹൈസ്‌കൂള്‍ ടീച്ചര്‍ ബാച്ച് 2024 ല്‍ ആരംഭിച്ചപ്പോള്‍ പലരും പേടിച്ചു… ‘ഇത്ര കുറഞ്ഞ ഫീസില്‍ ഒരു മികച്ച കോഴ്‌സ് നടത്താനാകുമോ?’ എന്നായിരുന്നു ചോദ്യം. മറ്റ് ആപ്പുകളില്‍ അതേ കോഴ്‌സുകള്‍ക്ക് 20,000 രൂപ വരെ ഫീസ് ഈടാക്കുമ്പോള്‍, ഞങ്ങള്‍ അറിവ് എല്ലാവര്‍ക്കും എത്തിക്കണമെന്ന സ്വപ്‌നവുമായി മുന്നോട്ട് പോയി. ആ യാത്രയില്‍ വിശ്വസിച്ച് കൂടെ നിന്നത് 55 അധ്യാപകരായിരുന്നു. അവരുടെ വിശ്വാസമാണ് ഇന്ന് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. ആ 55 പേരുടെ പിന്തുണയില്ലാതെ ഈ യാത്ര ഇത്ര ദൂരം എത്തുമായിരുന്നില്ല. ഒരു കോഴ്‌സ് മാത്രമല്ല, ഞങ്ങള്‍ നല്‍കിയത്… സ്വപ്‌നങ്ങള്‍ക്ക് ഒരു അവസരമായിരുന്നു ആ 199”.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ കഴിഞ്ഞത് മീരയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. തനിക്കൊരു സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കിലും തന്നിലൂടെ നിരവധി പേര്‍ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നുവെന്നതും അഭിമാനകരമായ നേട്ടമാണ്.

അധ്യാപനത്തെ ഒരു തൊഴില്‍ മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വമായി കാണുന്ന സമീപനമാണ് അവരെ വ്യത്യസ്തയാക്കുന്നത്. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം സ്വപ്‌നങ്ങള്‍ക്ക് ചിറകാകുകയാണ്.

https://www.instagram.com/praseedmeera?utm_source=qr&igsh=MW9yZmRsa3UzbG1hNg%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button