Special Story

ല എം സീക്രട്ട് ബോഡി കെയര്‍ ഉത്പന്നങ്ങള്‍; നാടന്‍കൂട്ടില്‍ തീര്‍ത്ത അത്ഭുതം

ആഹാ….. കൊള്ളാലോ…!
കണ്ണാടിയില്‍ നോക്കി നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ഇങ്ങനെ പറയാന്‍ തോന്നാറുണ്ടോ? അല്പം കൂടി നിറം ഉണ്ടായിരുന്നെങ്കില്‍, മുഖത്ത് പാടുകള്‍ ഇല്ലാതിരുന്നെങ്കില്‍, മുടി കുറച്ചുകൂടി തഴച്ചുവളര്‍ന്നിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറില്ലേ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തെ പ്രണയിക്കുന്നു എന്ന് തന്നെയാണര്‍ത്ഥം. സൗന്ദര്യത്തെ പ്രണയിക്കാനും അതിന് ആവശ്യമായ പൊടിക്കൈകള്‍ ചെയ്യാനും ഒരു പരിധി വരെ സൗന്ദര്യവര്‍ധന ഉത്പന്നങ്ങളുടെ പേരിലിറങ്ങുന്ന പരസ്യങ്ങള്‍ കാരണമാകാറുണ്ട്.

എന്നാല്‍ ഇത്തരം പരസ്യങ്ങളിലൂടെ നമുക്ക് മുന്‍പിലെത്തുന്ന ഉത്പന്നങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു എന്നതിലുപരി വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ചൊല്ലു പോലെ ആകുമോ എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം ഉത്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. സോപ്പുകളില്‍ പാല്‍, കുങ്കുമപ്പൂവ്,ബദാം, ഫേസ് ക്രീമുകളില്‍ ഫ്രൂട്ട്‌സ്, ഹെയര്‍ ഓയിലുകളില്‍ ചെമ്പരത്തി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിങ്ങനെ പരസ്യങ്ങളില്‍ കാണുന്ന വാഗ്ദാനങ്ങളുടെ റിസള്‍ട്ട് 95 ശതമാനം ഉല്‍പന്നങ്ങളിലൂടെയും കിട്ടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെയാണ് നാടന്‍ ഔഷധ കൂട്ട് ഉള്‍പ്പെടുന്ന ഹോംമെയ്ഡ് ഉത്പന്നങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.

ഹോം മെയ്ഡ് ഉത്പന്നങ്ങള്‍ എന്നു പറയുമ്പോള്‍ അത് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം എന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ടാവും. എന്നാല്‍ നാടന്‍ ഔഷധ കൂട്ടുകളുടെ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും പൂര്‍ണമായും അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഏറ്റവും മികച്ച രീതിയില്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന 100% വാഗ്ദാനങ്ങളും നിറവേറ്റുന്ന ഉത്പന്നങ്ങളാണ്  ല എം സീക്രട്ട് ബോഡി കെയര്‍ ഉത്ന്നങ്ങള്‍.

പരസ്യങ്ങളിലൂടെ ഇന്ന് നമുക്കു മുന്നില്‍ എത്തുന്ന പല ഉത്പന്നങ്ങളിലും മണത്തിനും ഗുണത്തിനും വേണ്ടി പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കുമ്പോള്‍ അത് ഗുണത്തേക്കാള്‍ ഉപരി പാര്‍ശ്വഫലങ്ങളിലേക്ക് എത്തി നില്‍ക്കുന്നതായി കാണാം. അവിടെയാണ് മായമില്ലാത്ത, രാസവസ്തുക്കള്‍ ചേരാത്ത ല എം സീക്രട്ട് ബോഡി കെയര്‍ ഉത്പന്നങ്ങളുടെ പ്രസക്തി.

എന്തുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി ഓര്‍ഗാനിക് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ആയ ല എം സീക്രട്ടിന്റെ ഉത്പന്നങ്ങള്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നതെന്ന് സ്ഥാപനത്തിന്റെ സാരഥി മീന ദേവി വിജയഗാഥ വിശദീകരിക്കുന്നു. വയനാട്ടിലെ ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് മീന ജനിച്ചത്. തന്റെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ച് ആവേശത്തോടെയും അഭിമാനത്തോടെയുമാണ് അവര്‍ സംസാരിക്കുന്നത്.

ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ കഴിഞ്ഞകാലം മറക്കുന്നവരാണ് പലരും. എന്നാല്‍ ഇവിടെ ല എം സീക്രട്ടിന്റെ സാരഥി കുടുംബത്തിന്റെ കര്‍ഷകാനുഭവത്തിലൂടെ കെട്ടിപ്പടുത്തത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായൊരു സ്ഥാപനമാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മീന ചുറ്റുപാടില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നല്ല മൂല്യങ്ങള്‍ കണ്ടു വളര്‍ന്നതിനാല്‍ തന്നെ അത്രയും മികച്ച രീതിയില്‍ തന്നെയാണ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നിര്‍മ്മിക്കുന്നതും.

”വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം കൃഷി ചെയ്യുന്നതായിരുന്നു ഞങ്ങളുടെ രീതി. അതിനാല്‍ മായമുള്ള യാതൊരു ഉത്പന്നവും ഉപയോഗിക്കേണ്ടതായി ഇതുവരെയും വന്നിട്ടില്ല. മഞ്ഞള്‍, കാപ്പി, ഇഞ്ചി, തേയില തുടങ്ങിയവയുടെ ഗുണങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നു…”, മീനയുടെ വാക്കുകള്‍….

സ്വന്തം കുടുംബത്തില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ച് എന്തുകൊണ്ട് മായമില്ലാത്ത സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു കൂടാ എന്ന ചിന്തയില്‍ നിന്നാണ് മീന ആദ്യമായി ല എം സീക്രട്ടിന്റെ ആദ്യ ഉത്പന്നമായി പപ്പായ സോപ്പ് ഉണ്ടാക്കുന്നത്. സോപ്പ് സ്വയം ഉപയോഗിച്ച് ഗുണങ്ങള്‍ മനസ്സിലാക്കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനുശേഷമാണ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അത് നല്‍കിയതെന്നും മീന പറയുന്നു. തീര്‍ത്തും പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സോപ്പ് ഒരു മാസത്തെ നിരന്തര പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്.

പപ്പായ സോപ്പിന് മാര്‍ക്കറ്റില്‍ നല്ല രീതിയിലുള്ള പ്രതികരണം ലഭിച്ചതോടുകൂടി എം സീക്രട്ടിന്റെ ബീറ്റ്‌റൂട്ട്, കോഫി എസന്‍സ്, ചോക്ലേറ്റ്, ഓറഞ്ച് തുടങ്ങി മറ്റെവിടെയും ലഭിക്കാന്‍ സാധ്യതയില്ലാത്ത സോപ്പുകള്‍ കൂടി മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. എല്ലാ സോപ്പുകള്‍ക്കും ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രകൃതിദത്തമായ വ്യത്യസ്ത ഉത്പന്നങ്ങള്‍ ല എം സീക്രട്ടിന്റെ പേരില്‍ ഇറങ്ങുകയായിരുന്നു.

ഇന്ന് മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങളില്‍ ഒന്ന് സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളാണ്. ചര്‍മത്തിന് തിളക്കവും നിറവും നല്‍കുന്നതിനൊപ്പം മുഖത്തുണ്ടാകുന്ന ചുളിവുകള്‍, കറുത്ത പുള്ളികള്‍, മുഖക്കുരു, കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകള്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങള്‍ ലഭിക്കാനാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുക. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന തരത്തിലുള്ള രണ്ട് ഫേസ് വാഷുകള്‍ ല എം സീക്രട്ട് നിര്‍മിച്ചു. റ്റി ട്രീ ഓയില്‍, മുരിങ്ങ, പപ്പായ, താമര, എന്നിവയുടെ എസ്ന്‍സും ഉപയോഗിച്ചുണ്ടാക്കിയ ഫേസ് വാഷിന് മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇന്ന് ജനങ്ങള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങളാണ് താരന്‍, മുടികൊഴിച്ചില്‍, അകാലനര എന്നിവ. സോപ്പും ഫെയ്‌സ് വാഷും മാര്‍ക്കറ്റില്‍ വിജയിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ട്രൈബല്‍ സീക്രട്ട് ഹെയര്‍ എന്ന ഉത്പന്നവും മീന അവതരിപ്പിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ ചില പൊടിക്കൈകള്‍ കൂടി ചേര്‍ത്താണ് ഈ ഹെയര്‍ ഓയില്‍ തയ്യാറാക്കിയത്. ഫാമുകളില്‍ നിന്നും കാട്ടില്‍ നിന്നും ലഭിക്കാവുന്ന ഭ്രിംഗരാജ്, എള്ള്, മൈലാഞ്ചി, കറിവേപ്പില, നെല്ലിക്ക തുടങ്ങി പതിനാറോളം പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്താണ് ട്രൈബല്‍ സീക്രട്ട് ഇന്റന്‍സ് ഹെയര്‍ ഓയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുടി തഴച്ച് വളരാനും മുടി കൊഴിച്ചിലും അകാലനര യും ഇല്ലാതാക്കി മുടിക്ക് നഷ്ടപ്പെട്ട കറുപ്പു നിറം തിരികെ തരുവാനും ഈ ഓയിലിന് സാധിക്കും.

ല എം സീക്രട്ടിന്റെ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഉത്പന്നത്തെക്കുറിച്ച് മീനയോട് ചോദിച്ചപ്പോള്‍ അവര്‍ ചിരിക്കുകയാണ് ചെയ്തത്. വളരെ എളുപ്പത്തില്‍ ല എം സീക്രട്ടിന്റെ എല്ലാ ഉത്പന്നങ്ങളും മാര്‍ക്കറ്റ് കീഴടക്കികൊണ്ടിരിക്കുകയാണ് എന്നുതന്നെയാണ് ആ ചിരിയുടെ അര്‍ത്ഥം. വേഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കിട്ടുന്നതുകൊണ്ടാവാം ലോട്ടസ് ഫേസ് വാഷും, ഹെയര്‍ ഓയിലുമാണ് നിലവില്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്.

ഹെയര്‍ ഓയിലിനു പുറമെ മുടികൊഴിച്ചിലിന് പരിപൂര്‍ണ പരിഹാരമായി ഷാംപൂവും ല എം സീക്രട്ട് അവതരിപ്പിച്ചിട്ടുണ്ട്. ല എം സീക്രട്ടിന്റെ മറ്റൊരു മികച്ച ഉത്പന്നമാണ് ഫെയ്‌സ് പാക്ക്. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്ത് മുഖത്തിന് നിറവും തിളക്കവും നല്‍കുവാന്‍ ഫേസ് പാക്ക് സഹായിക്കുന്നു.
വിപണിയില്‍ പത്തോളം സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ ലഭ്യമായ ല എം സീക്രട്ടിന്റെ പുതിയ ഉത്പന്നങ്ങളുടെ രൂപരേഖ ഏപ്രിലില്‍ പുറത്തിറക്കും. കൊച്ചിയിലെ മിക്ക സലൂണുകളിലും ബ്രാന്‍ഡ് ഷോപ്പുകളിലും ല എം സീക്രട്ടിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാണ്. തന്റെ  സ്ഥാപനത്തില്‍ സ്ത്രീകള്‍ക്ക് ജോലി നല്കി സ്ത്രീശാക്തീകരണവും എം സീക്രട്ട് ലക്ഷ്യമിടുന്നു.

ല എം സീക്രട്ട് ഉത്പന്നങ്ങള്‍ക്ക് ഇന്ന് ഇന്ത്യ മുഴുവന്‍ ഉപഭോക്താക്കള്‍ ഉണ്ട്. സൗന്ദര്യ സംരക്ഷണ മേഖലയില്‍ നൂറുശതമാനവും മായമില്ലാത്ത ലക്ഷ്വറി ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ല എം സീക്രട്ടിന്റെ ലക്ഷ്യം. തുടക്കം മുതലേ, നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സ്വയം പരീക്ഷിക്കുന്ന മീന ഇന്നും സ്വയം പരീക്ഷിച്ചതിനു ശേഷം മാത്രമേ, ഏതൊരു ഉത്പന്നവും മാര്‍ക്കറ്റിലേക്ക് ഇറക്കാറുള്ളു എന്നത് മറ്റുള്ളവരില്‍ നിന്നും മീനയേയും ല എം സീക്രട്ടിനേയും വ്യത്യസ്ഥമാക്കുന്നു. ഇത് തന്നെയാണ് അവരുടെ വിജയരഹസ്യവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button