Success Story

നിര്‍മാണ രംഗത്ത് സുവര്‍ണ ജൂബിലിയുടെ ട്രാക്ക് റെക്കോര്‍ഡുമായി ജൈത്രയാത്ര തുടരുന്ന KMG Developers

സ്വപ്‌ന ഭവനത്തിന്റെ നിര്‍മാണം കുറ്റമറ്റതാവണമെന്ന് നിര്‍ബന്ധമുള്ളവരാണ് നാം ഓരോരുത്തരും. സ്വരുക്കൂട്ടിയും നുള്ളിപ്പെറുക്കിയും പണം കണ്ടെത്തി ഭവന നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍, നിര്‍മാണ ചുമതല ആരെ ഏല്‍പ്പിക്കണമെന്നും നിര്‍മാണ ചുമതല പരിപൂര്‍ണമായി നിറവേറ്റാന്‍ പ്രാപ്തമായ അനുഭവസമ്പത്തും അതിനൊത്ത സാങ്കേതിക പിന്തുണയും ഇവരില്‍ നിന്ന് ലഭ്യമാകുമോ എന്ന ഭയമാകും പലരെയും അലട്ടാറുള്ളത്. ഇത്തരത്തില്‍ ആശങ്കയുമായി നില്‍ക്കുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ സമീപിക്കാവുന്ന പേരാണ് KMG Developers. കാരണം നിര്‍മാണ രംഗത്ത് 56 ലധികം വര്‍ഷത്തെ പാരമ്പര്യവും വന്‍കിട പ്രോജക്റ്റുകള്‍ ഉള്‍പ്പടെ വിജയകരമായി പൂര്‍ത്തിയാക്കി കയ്യടികളുമായി മുന്നേറുന്നവരാണ് ഇവര്‍.

നിര്‍മിതിയുടെ പ്രാഥമിക ഘട്ടമായ പ്ലാനിങ് മുതല്‍ ഡിസൈനിങ്, സ്ട്രക്ച്ചറല്‍ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, ത്രീഡി, കണ്‍സ്ട്രക്ഷന്‍ തുടങ്ങി ഓരോ ഘട്ടങ്ങളിലും അതിനൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് KMG Developersന്റെ ജൈത്രയാത്ര. ഇവയോരോന്നിലും സൂക്ഷ്മത നിലനിര്‍ത്താന്‍ ആര്‍ക്കിടെക്റ്റും സിവില്‍ സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരും ഉള്‍പ്പടെ നിരവധി അനുഭവസമ്പന്നരായ ജീവനക്കാരും KMG Developers നും ഉടമ മാത്യു കെ ജോര്‍ജിനും ഒപ്പമുണ്ട്. കൂടാതെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പത്‌നി മഞ്ജു മാത്യു കരുത്തും ഊര്‍ജവുമായി കൂടെയുണ്ട്. നിര്‍മാണം ഏറ്റെടുക്കുന്നത് മുതല്‍ നിര്‍മാണം കഴിഞ്ഞ് താക്കോല്‍ കൈമാറുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളിലും ആവശ്യക്കാരന്റെ മനസ്സും ആവശ്യങ്ങളുമറിഞ്ഞ് കൃത്യമായ രൂപരേഖ തയ്യാറാക്കിയാണ് ഇവര്‍ നിര്‍മാണ പ്രവൃത്തികളിലേക്ക് കടക്കാറുള്ളത്.

മുന്‍ തലമുറയില്‍ നിന്നു കൈമാറി കിട്ടിയ ബിസിനസ്സ് രഹസ്യങ്ങളും കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ നിന്ന് ലഭിച്ച ആധുനിക അറിവുകളും ഏറ്റവും എഫിഷ്യന്റായ ടീം വാര്‍ത്തെടുക്കുവാനും നിര്‍മാണത്തെക്കുറിച്ചും നിര്‍മിതിയെ കുറിച്ചും തങ്ങളെ സമീപിക്കുന്നവര്‍ക്ക് വ്യക്തത വരുത്തി നല്‍കി, ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാനും KMG Developersനും മാത്യു കെ ജോര്‍ജിനും സാധ്യമാവുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ സംതൃപ്തരായ ആവശ്യക്കാരില്‍ നിന്നുമാണ് കൂടുതല്‍ ആളുകള്‍ KMG Developers ലേക്ക് അടുപ്പിക്കുന്നതും.

മാത്യു കെ ജോര്‍ജിന്റെ പിതാവ് കെ എം ജോര്‍ജ്ജ് 1967 ലാണ് KMG Developers എന്ന സംരംഭത്തിന് തുടക്കമിടുന്നത്. നീണ്ടകാലം ബില്‍ഡിംഗ് കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹം. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടര്‍ന്നശേഷമാണ് കണ്ണൂരിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റുന്നത്. കണ്ണൂര്‍ അദ്ദേഹത്തെയും KMG Developers നെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ ജില്ലയുടെ മുക്കിലും മൂലയിലും വരെ ഇവരുടെ നിര്‍മിതികളും നിര്‍മാണത്തിലെ ഖ്യാതിയും കയറിച്ചെന്നു.

അങ്ങനെയിരിക്കെ 1997 മുതലാണ് മാത്യു കെ ജോര്‍ജ് തന്റെ പിതാവിനൊപ്പം ബിസിനസ്സില്‍ പങ്കു ചേരുന്നത്. തുടര്‍ന്ന് 2011 ല്‍ പിതാവ് വിടവാങ്ങിയ ശേഷവും അദ്ദേഹം KMG Developers നെ ഊര്‍ജസ്വലതയോടെ മുന്നോട്ട് നയിക്കുന്നു. നിലവില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് KMG Developers പ്രവൃത്തിക്കുന്നതെങ്കിലും, കേരളത്തിനകത്തും പുറത്തുമായി തങ്ങളെ തേടിയെടുത്തുന്ന ജോലികളോട് ഇവര്‍ വിമുഖത കാട്ടാറില്ല.

നിര്‍മാണരംഗത്ത് വലിയ ട്രാക്ക് റെക്കോഡുള്ള KMG Developers ഇപ്പോള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനടുത്തായി നാല് ഏക്കറില്‍ 32 വില്ലകള്‍ ഉള്‍പ്പെടുന്ന ഇവരുടെ തന്നെ പുതിയ വില്ല പ്രോജക്റ്റിന്റെ തിരക്കുകളിലാണ്. എന്നാല്‍ ഇത്തരം വന്‍കിട പ്രവൃത്തികള്‍ക്കിടയിലും തങ്ങളെ തേടിയെത്തുന്ന ജോലികളുടെ വലിപ്പചെറുപ്പം അളക്കാതെ നിര്‍മാണ രംഗത്തെ ഏത് ജോലികളും ഇവര്‍ ഏറ്റെടുക്കാറുമുണ്ട്. ഇതൊക്കെ തന്നെയാണ് KMG Developers നെയും മാത്യു കെ ജോര്‍ജിനെയും ‘ബെസ്റ്റ് അഫോഡബിള്‍ പ്രോജക്റ്റ് ഡെവലപ്പര്‍ അവാര്‍ഡി’ന് അര്‍ഹരാക്കിയതും.

WhatsApp No: 9895151440

https://www.instagram.com/kmgdevelopers/

https://www.facebook.com/kmgconstructions/

https://kmgdevelopers.com/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button