പാഷനില്‍ നിന്ന് സ്വപ്‌നങ്ങളിലേക്ക്; ഓരോ ഫ്രെയിമിലും വിശ്വാസം പകരുന്ന BR Weddings

ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണെന്ന് പറയാറുണ്ട്. എന്നാല്‍ ചില ചിത്രങ്ങള്‍ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത ഓര്‍മകളെ എന്നും മായാതെ സൂക്ഷിച്ചുവെക്കുന്നു. ആ ഓര്‍മകള്‍ക്ക് മനോഹരമായ രൂപം നല്‍കുന്നവരാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍മാര്‍. അത്തരത്തില്‍ പാഷനെ പ്രൊഫഷനാക്കി, കഠിനാധ്വാനത്തിലൂടെ സ്വന്തം ബ്രാന്‍ഡിനെ വിശ്വാസത്തിന്റെ പേരാക്കി മാറ്റിയ വ്യക്തിയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിനു റാഷിന്‍. അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഇന്ന് വിവാഹ ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ BR Weddings.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് BR Photography എന്ന പേരിലൂടെ തന്റെ പ്രൊഫഷണല്‍ യാത്ര ആരംഭിക്കുന്നത്. ഫോട്ടോഗ്രാഫിയോടുള്ള അതിയായ ഇഷ്ടമാണ് ബിനു റാഷിനെ പിന്നീട് സ്വന്തം സംരംഭമായ BR Weddings ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ന് രണ്ട് വര്‍ഷമായി BR Weddings വിജയകരമായ യാത്ര തുടരുന്നു. ഓരോ അനുഭവവും പുതിയ പാഠങ്ങളായി മാറിയപ്പോള്‍, ഓരോ വെല്ലുവിളിയും അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കി.

ഇന്ന് BR Weddings വെഡ്ഡിങ് ഫോട്ടോഗ്രാഫിയുടെ സമഗ്ര സേവനങ്ങള്‍ ഒരുക്കുന്ന വിശ്വസനീയമായ ബ്രാന്‍ഡാണ്. വിവാഹ ഫോട്ടോഗ്രാഫിയോടൊപ്പം സിനിമാറ്റിക് വെഡ്ഡിങ് വീഡിയോ, ആല്‍ബം ഡിസൈന്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ പാക്കേജും പ്രൊഫഷണല്‍ നിലവാരത്തില്‍ ഒരുക്കുന്നു. അതിനൊപ്പം അഡ്വര്‍ടൈസിങ് ഷൂട്ടുകള്‍, ന്യൂബോണ്‍ ഫോട്ടോഷൂട്ടുകള്‍, പ്രൊഡക്ട് ഫോട്ടോഗ്രാഫി തുടങ്ങി വിവിധ മേഖലകളിലും മികച്ച സേവനമാണ് നല്‍കുന്നത്.
തുടക്കകാലത്ത് നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും, അതെല്ലാം വിജയത്തിലേക്കുള്ള പാഠങ്ങളായി കണ്ടാണ് ബിനു റാഷിന്‍ മുന്നേറിയത്. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല, യു.എ.ഇയില്‍ നിന്നടക്കം വര്‍ക്കുകള്‍ BR Weddings നെ തേടിയെത്തുന്നു. ദുബായിലും ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത വലിയ ലക്ഷ്യം.
BR Weddings ന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ പരസ്യം അവരുടെ സ്വന്തം വര്‍ക്കുകളാണ്. ഓരോ പ്രോജക്ടും പുതിയ ക്ലെയിന്റുകളെ എത്തിക്കുന്നതിലൂടെ ഗുണനിലവാരമാണ് ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ ശക്തിയെന്ന് തെളിയിക്കുന്നു. കടുത്ത മത്സരം നിറഞ്ഞ ഈ മേഖലയിലും ആഞ ണലററശിഴ െശ്രദ്ധേയമായി മുന്നേറാന്‍ കാരണമായത് അവരുടെ മികച്ച ക്വാളിറ്റിയും, സമയബന്ധിതമായ ഡെലിവറിയും, ആത്മാര്‍ത്ഥമായ കസ്റ്റമര്‍ ഡീലിങ്ങുമാണ്.
ഈ വിജയയാത്രയില്‍ ഏറ്റവും വലിയ പിന്തുണയായി നിന്നത് കുടുംബമാണെന്ന് ബിനു റാഷിന്‍ നന്ദിയോടെ പറയുന്നു. അവരുടെ പ്രോത്സാഹനവും വിശ്വാസവുമാണ് കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് കരുത്തായത്.

ഓര്‍മകള്‍ക്ക് കലാപരമായ ഭംഗി നല്‍കുകയാണ് BR Weddings ന്റെ ദൗത്യം. ഓരോ ഫ്രെയിമും ഒരു കഥയാകണമെന്നും, ഓരോ ക്ലെയിന്റും സന്തോഷത്തോടെ മടങ്ങണമെന്നുമുള്ള പ്രതിബദ്ധതയാണ് ഈ ബ്രാന്‍ഡിനെ വേറിട്ടുനിര്‍ത്തുന്നത്. പാഷനെ വിജയമാക്കി മാറ്റിയ ബിനു റാഷിന്റെ യാത്ര, സ്വപ്‌നങ്ങളെ വിശ്വസിക്കുന്ന ഓരോ യുവ സംരംഭകനും പ്രചോദനമായി മാറുകയാണ്.
https://www.instagram.com/b.r.photo.graphy?igsh=MTlxeXh3c2I4YXM3MA%3D%3D&utm_source=qr



