Success Story

ആരോഗ്യത്തിനും മികച്ച ജീവിതത്തിനും വഴിയൊരുക്കി ‘FLY WELLNESS’

ആരോഗ്യകരമായ ജീവിതശൈലിയും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുമിച്ച് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ആഗോള വെല്‍നെസ് സ്ഥാപനമാണ് ‘FLY WELLNESS’ . രാജേന്ദ്ര പ്രസാദ് ആലപ്പാട്ടി സ്ഥാപകനും സി.ഇ.ഒയുമായ ഈ സ്ഥാപനം ലോകജനതയുടെ ആരോഗ്യത്തിനും ജീവിതമുന്നേറ്റത്തിനും സാമ്പത്തികമായി അവരെ മികവിലേക്ക് എത്തിക്കാനും കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തെ സംരക്ഷിക്കാനും അവരെ ഊര്‍ജസ്വലരാക്കി യുവത്വം നിലനിര്‍ത്താനും ശാസ്ത്രീയമായി പിന്തുണയ്ക്കപ്പെടുന്ന പോഷകാഹാര ഉത്പന്നങ്ങള്‍, സാങ്കേതികവിദ്യ, സുസ്ഥിരമായ നവീകരണം എന്നിവയെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മികച്ച വെല്‍നെസ് അനുഭവം ഒരുക്കുകയാണ് നിലവില്‍ FLY WELLNESS.

ഇത് വെറുമൊരു വെല്‍നെസ് ബ്രാന്‍ഡ് മാത്രമല്ല, ആരോഗ്യകരവും സമ്പന്നവുമായ ജീവിതം എല്ലാവര്‍ക്കും കൈവരിക്കാന്‍ സഹായിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായാണ് FLY WELLNESS പ്രവര്‍ത്തിക്കുന്നത്. സാധ്യതകളേറെയുള്ള ഗ്ലോബല്‍ കമ്മ്യൂണിറ്റി ബിസിനസ് മാതൃകയിലൂടെ വ്യക്തികളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്.



FLY WELLNESS ന്റെ പ്രധാന ഉത്പന്നങ്ങളായ NucleoVita, Fly Retrieve, Fly One എന്നിവ മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കാന്‍ സഹായിക്കുന്ന ന്യൂട്രാസ്യൂട്ടിക്കല്‍ സപ്ലിമെന്റാണ് NucleoVita. കൂടാതെ, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും ക്ഷീണം അകറ്റി ഊര്‍ജസ്വലമായ ജീവിതം നയിക്കാനും ഇത് സഹായിക്കുന്നു.


സസ്യസത്തുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, അമിനോ ആസിഡുകള്‍, അഡാപ്റ്റജെനിക് ഔഷധസസ്യങ്ങള്‍ എന്നിവയുടെ സംയോജനമായ ലിക്വിഡ് സപ്ലിമെന്റാണ് Fly Retrieve. ഇത് ആരോഗ്യം മികച്ചതാക്കാന്‍ ആവശ്യമായ ന്യൂട്രിയന്‍സ് ശരീരത്തിന് നല്‍കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രീബയോട്ടിക്കുകള്‍, പ്രോബയോട്ടിക്കുകള്‍ എന്നിവ അടങ്ങിയ സബ്‌ലിംഗ്വല്‍ സപ്ലിമെന്റാണ് Fly One. ശരീരത്തിന്റെ കോശങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരം പ്രദാനം ചെയ്യുന്ന സെല്ലുലാര്‍ ന്യൂട്രിഷ്യന്‍ ആണ് Fly One.

ശുദ്ധമായ ചേരുവകള്‍ ഉപയോഗിച്ച് ലാബ് പരിശോധനകള്‍ക്ക് വിധേയമാക്കിയ ഉത്പന്നങ്ങളാണ് FLY WELLNESS വിപണിയിലെത്തിക്കുന്നത്. നിലവില്‍ ആറിലധികം രാജ്യങ്ങളിലേക്ക് ആഗോള ഷിപ്പിംഗ് സൗകര്യവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവും നവീകരണവും വിശ്വാസ്യതയും ഒരുമിപ്പിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മികച്ച ജീവിതശൈലി സമ്മാനിക്കാനുള്ള ദൗത്യവുമായി FLY WELLNESS മുന്നേറുകയാണ്…!

Contact No: 97448 44444

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button