News Desk

സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സൊമാറ്റോ ലിസ്റ്റ് ചെയ്‌തോടെ ദീപീന്ദര്‍ ഗോയലിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. സൊമാറ്റോയില്‍ അദ്ദേഹത്തിന് ആകെ 4.7 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ 36.8 കോടിയിലധികം ഓപ്ഷനുകള്‍ അടുത്ത് ആറ് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കും.

ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി ഇരട്ടിയാകും. നിലവില്‍ 13.3 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വിജയകരമായ പൂര്‍ത്തിയായതിന് പിന്നാലെയാണ് സൊമാറ്റോ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിന്റെ ആദ്യ ദിവസം തന്നെ സൊമാറ്റോയുടെ ഓഹരി വില 66 ശതമാനമായി ഉയര്‍ന്നിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button