EntreprenuershipSpecial Story

‘ഡിപ്രഷനി’ലും തളരാതെ സ്വപ്‌നത്തെ മുറുകെപ്പിടിച്ച് വിജയം കൊയ്ത പെണ്‍കുട്ടി

” Success is not final
Failure is not fatal
is the courage to continue
That counts ”    – Winston Churchil

Arya’s Wardrobe എന്ന ബ്രാന്‍ഡിലേക്കെത്താന്‍ ആര്യാ പ്രജിത്ത് എന്ന ഫാഷന്‍ ഡിസൈനര്‍ നടന്ന ദൂരവും അവര്‍ അനുഭവിച്ച പ്രതിസന്ധികളും ചെറുതല്ല. എയര്‍ ഹോസ്റ്റസ് ആയിരുന്ന ആര്യ തന്റെ ‘ഗ്ലാമറസ് ജോബി’നോട് യാത്ര പറഞ്ഞ് ഫാഷന്‍ ഫീല്‍ഡിലേക്ക് എത്താനുള്ള കാരണം അടങ്ങാത്ത പാഷനാണ്. സ്വപ്‌നത്തെ മുറുകെ പിടിച്ചാല്‍ തീര്‍ച്ചയായും വിജയത്തിലെത്തുക തന്നെ ചെയ്യുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കാന്‍ ആര്യക്ക് സാധിച്ചു.

ഏതൊരു വിജയ സംരംഭത്തെയും പോലെ തോല്‍വിയിലൂടെ സഞ്ചരിച്ചു തന്നെയാണ് Arya’s Wardrobe എന്ന സംരംഭവും വിജയത്തിലേക്ക് എത്തുന്നത്. വളര്‍ച്ചയുടെ നാള്‍വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍ ആര്യയ്ക്ക് ആദ്യമേ പറയാനുള്ളത് പരാജയത്തെ കുറിച്ച് തന്നെയാണ്. സ്റ്റിച്ച് ചെയ്യാനുള്ള ടീം പോലുമില്ലാതെ, ആദ്യമായി ഡിസൈന്‍ ചെയ്ത കുര്‍ത്തി വലിയ നഷ്ടം നല്‍കിയയെന്ന് ആര്യ ഓര്‍മിക്കുന്നു. അന്ന് കുര്‍ത്തി പരാജയപ്പെട്ടെങ്കിലും ഇന്ന് എന്‍.ആര്‍.ഐ ബ്രൈഡ്സ് ഡിസൈനിങ് വരെ ഈ സംരംഭം എത്തി നില്‍ക്കുന്നു.

വിജയത്തിലേക്കെത്തുന്നതിന് മുന്‍പ് ആര്യ അനുഭവിച്ച പ്രതിസന്ധികളും പരാജയങ്ങളും ചെറുതായിരുന്നില്ല. നല്ല വരുമാനത്തില്‍ മുന്നോട്ടു പൊയ്‌ക്കോണ്ടിരുന്ന നിന്നിരുന്ന ബിസിനസ് ഒരിക്കല്‍ പെട്ടെന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വ്യക്തിപരമായും ബിസിനസ്പരമായും അന്ന് അവള്‍ നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു.

ഡിപ്രഷന്‍ സ്റ്റേജ് വരെ എത്തിയിട്ടും ബിസിനസ് പരമായും വ്യക്തിപരമായും നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും പാതി വഴിക്ക് തന്റെ സ്വപ്‌നങ്ങളെ ഉപേക്ഷിക്കാതെ മുറുകെ പിടിച്ച് ആര്യ മുന്നിലേക്ക് നടന്നു. ആ നടത്തം ചെന്നെത്തിയത് ജീവിതത്തില്‍ താന്‍ എന്താകണമെന്ന് ആഗ്രഹിച്ചോ ആ സ്ഥാനത്ത് തന്നെയാണ്. ഇന്ന് അഭിമാനത്തോടെ മാത്രമേ താന്‍ കടന്നുവന്ന വഴികളെ കുറിച്ച് ആര്യക്ക് ചിന്തിക്കാന്‍ സാധിക്കു.

‘ഫാഷന്‍ ഡിസൈനര്‍ എന്ന് നമ്മള്‍ സ്വയം പറയുമ്പോഴല്ല. നമ്മുടെ ഡിസൈന്‍ ഇഷ്ടപ്പെടുന്ന കസ്റ്റമര്‍ അത് പറയുമ്പോഴാണ് വലിയ സന്തോഷം തോന്നുന്നത്’, സന്തോഷത്തെ ആര്യ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്.

പല പ്രതിസന്ധികളെയും അതിജീവിച്ചത് ആര്യ ഒറ്റയ്ക്കായിരുന്നില്ല. അവള്‍ക്കൊപ്പം എല്ലാ പിന്തുണയും നല്‍കി ഒരു പ്രതിസന്ധിയിലും തളരാന്‍ അനുവദിക്കാതെ ഭര്‍ത്താവ് പ്രജിത്തും ഒപ്പമുണ്ടായിരുന്നു. തന്റെ വിവാഹ സമയത്ത് ഭര്‍ത്താവ് പ്രജിത്തിനും തനിക്കും വേണ്ടിയുള്ള Costumes ഡിസൈന്‍ ചെയ്തത് ആര്യയാണ്. ആ ഒരു ആത്മവിശ്വാസം തന്നെയാണ് ഈ സംരംഭത്തിന്റെ വിജയവും.

Arya’s Wardrobe എന്ന സംരംഭം ഗാര്‍മെന്റ്സ് മാത്രമല്ല ഡിസൈന്‍ ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും മനസ്സറിഞ്ഞു ഓരോ പ്രൊഡക്റ്റിനും അനുയോജ്യമായ ‘സ്‌റ്റൈലിങ്’ കൊടുക്കാന്‍ ഈ സംരംഭത്തിന് സാധിക്കുന്നു എന്നത് ഏറെ പ്രശംസനീയമാണ്.

വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്യണമെന്നും ആ രാജ്യത്തെ ഡിസൈനുകളും ഫാഷനുകളും കേരളത്തിലും എത്തിക്കണമെന്നതുമാണ് ഈ സംരഭകയുടെ പുതിയ പദ്ധതി. നമുക്ക് വേണ്ടി നമ്മള്‍ തന്നെ ഇറങ്ങണമെന്നും പരാജയങ്ങള്‍ സംഭവിച്ചാലും മൂന്നോട്ട് തന്നെ പോകണമെന്നും പുതിയ സംരഭകരോട് തന്റെ ജീവിതം കൊണ്ട് വ്യക്തമാക്കുകയാണ് ആര്യ.

മാറുന്ന ഫാഷനോടൊപ്പം ആളുകളും മാറണമെന്നും ആ ഫാഷന്‍ അവരിലേക്ക് എത്തിക്കണമെന്നതും ആര്യയുടെ സ്വപ്‌നമാണ്. തന്റെ സ്വപ്ങ്ങളിലെത്താന്‍ പാഷന്‍ മാത്രം മതിയെന്ന് തെളിയിക്കുകയാണ് ഫാഷന്‍ ഡിസൈനിങ് ആധികാരികമായി പഠിച്ചിട്ടില്ലാത്ത ആര്യ. പരാജയങ്ങളില്‍ പതറരുതെന്നും സ്വപ്‌നങ്ങളെ നെഞ്ചോട് ചേര്‍ത്ത് ലക്ഷ്യത്തിലേക്ക് നടന്നാല്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും ലോകത്തോട് വിളിച്ചു പറയുകയാണ് ഈ സംരംഭക.

Contact Number: 9400945301

https://www.instagram.com/aryas__wardrobe/?hl=en

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button