businessEntreprenuershipSpecial Story

മികച്ച സാമ്പത്തിക വളര്‍ച്ച ബിസിനസ് പ്ലാനിംഗിലൂടെ…

ഓഹരി വിപണിയില്‍ നേട്ടം കൊയ്യാന്‍ ബിജീഷ് വളളൂര്‍ ട്രേഡിങ് അക്കാദമി

സ്റ്റോക്ക് മാര്‍ക്കറ്റ്, ഇന്‍വെസ്റ്റ്‌മെന്റ്, ട്രേഡിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് പേടിയാണ്. എന്നാല്‍ സാധാരണക്കാരായ അനേകരെ കോടീശ്വരന്മാരാക്കിയ ചരിത്രവുമുള്ള മേഖലയാണിത്. അറിവില്ലായ്മയും തെറ്റായ രീതികള്‍ പിന്തുടരുന്നതും അതുപോലെതന്നെ തെറ്റായ ആളുകളെ ഫോളോ ചെയ്യുന്നതും കൊണ്ടാണ് പലരെയും ഈ മേഖല വലിയ നഷ്ടത്തിലേക്ക് നയിക്കുന്നത്. 95% പരാജിതര്‍ ഉള്ള ഈ മേഖലയില്‍ സ്ഥിരലാഭം ഉണ്ടാക്കി നിലനില്‍ക്കുന്ന ട്രേഡര്‍ & ഇന്‍വെസ്റ്ററാണ് ബിജീഷ് വള്ളൂര്‍.

വര്‍ഷങ്ങളോളം വ്യത്യസ്തങ്ങളായ മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ അറിവുകളും വിവിധ സ്ട്രാറ്റജികള്‍ പ്രയോഗിച്ചും സ്വന്തമായി വേറിട്ട ഒരു വിജയ ചരിത്രം കുറിച്ചിരിക്കുകയാണ് ബിജീഷ് വള്ളൂര്‍. അന്താരാഷ്ട്ര ട്രെയിനിംഗുകള്‍ അടക്കം 17ലധികം ട്രെയിനിംഗുകള്‍ പങ്കെടുത്തിരുന്നുവെങ്കിലും ഒരു ഫുള്‍ടൈം ട്രേഡറായി മാറുന്നത് അഞ്ച് വര്‍ഷത്തിനു ശേഷമാണെന്ന് ബിജീഷ് വള്ളൂര്‍ പറയുന്നു.

ഐടി പ്രൊഫഷണല്‍ ആയിരുന്ന വ്യക്തി ഫുള്‍ടൈം ട്രേഡറായി മാറുമ്പോള്‍ വ്യക്തമായ ഒരു ഇന്‍വെസ്റ്റ്‌മെന്റ് / ട്രേഡിങ് പ്ലാന്‍ വികസിപ്പിച്ചെടുത്തിരുന്നു. 12 വര്‍ഷത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ ഇന്ന് മറ്റുള്ളവര്‍ക്കും അദ്ദേഹം പകര്‍ന്നു നല്‍കുന്നുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1.42 കോടി പുതിയ ആളുകളാണ് ഈ മേഖലയില്‍ എത്തിയിരിക്കുന്നത്. നിരവധി യുവതലമുറകളും കടന്നുവരുന്നുണ്ട്. ഇതില്‍നിന്ന് ലഭിക്കാവുന്ന ഭീമമായ വരുമാനം മാത്രം സ്വപ്‌നം കണ്ടു വരുന്നവരും കുറവല്ല. എന്നാല്‍ കൃത്യമായ ബിസിനസ് പ്ലാനോ, സ്ട്രാറ്റജി പ്ലാനോ, പ്രവൃത്തി പരിചയമോ ഇല്ലാതെ ഒരിക്കലും പുതിയ ആളുകള്‍ക്ക് വിജയിയാകാന്‍ സാധിക്കുകയില്ല എന്നാണ് ബിജീഷ് വളളൂര്‍ വ്യക്തമാകുന്നത്.

ലോകത്തിലെ എല്ലാ വിജയം കൈവരിച്ച ബില്യണെയര്‍ ട്രേഡേഴ്‌സിനും/ ഇന്‍വെസ്റ്റേഴ്‌സിനും ദീര്‍ഘകാലം നിലനില്‍പ്പിനുള്ള സ്ട്രാറ്റജികള്‍ ഉണ്ട്. ഇത് അനുസരിച്ചാണ് ഇവര്‍ ഈ ബിസിനസില്‍ ഏര്‍പ്പെടുന്നത്. മാര്‍ക്കറ്റിന്റെ ഒരു പ്രത്യേകത എല്ലാ മാസങ്ങളിലും എല്ലാ വര്‍ഷങ്ങളിലും ഒരേപോലെ ആയിരിക്കുകയില്ല എന്നതാണ്. അതുകൊണ്ടുതന്നെ അധികമാര്‍ക്കും ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധിക്കാറില്ല. ‘എപ്പോള്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യണം… എപ്പോള്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യാന്‍ പാടില്ല… എപ്പോള്‍ പ്രോഫിറ്റ് ബുക്കിംഗ് നടത്തണം…’ ഇത്തരം അറിവുകളാണ് ഒരാളെ വിജയത്തിലേക്ക് നയിക്കുന്നത്, അത് ഇന്‍വെസ്റ്റ്‌മെന്റ് ആയാലും ട്രേഡിങ് ആയാലും. അതു മനസ്സിലാക്കുന്നതിന് കൃത്യമായ ഒരു ട്രേഡിങ് പ്ലാന്‍ അല്ലെങ്കില്‍ വിജയകരമായ ഒരു സ്ട്രാറ്റജി ആവശ്യമാണ്. കൃത്യവും വിജയകരവുമായ ഒരു സ്ട്രാറ്റജി ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഈ മേഖലയില്‍ നിന്നും സ്ഥിര ലാഭം നേടാവുന്നതാണെന്ന് തെളിയിക്കുകയാണ് ബിജീഷ് വളളൂര്‍.

സ്റ്റോക്ക് മാര്‍ക്കറ്റിലെ തുടക്കകാര്‍ക്ക് വേണ്ടിയും ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയും ധാരാളം സൗജന്യ ക്ലാസ്സുകളും വെബിനാറുകളും അവയര്‍നെസ്സ് ക്ലാസ്സുകളും നല്‍കുന്നത്തോടൊപ്പം തന്നെ ട്രേഡേഴ്‌സിനു പ്രൊഫഷണല്‍ രീതിയില്‍ സ്ഥിരലാഭം നേടുന്നതിനാവശ്യമായ കോഴ്‌സുകളും ഇദ്ദേഹം നല്‍കി വരുന്നുണ്ട്. ബിജീഷ് വളളൂര്‍ ട്രേഡിങ് അക്കാദമി എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഓപ്ഷന്‍ ബൈ, ഇന്‍വെസ്റ്റ്‌മെന്റ്, ഇന്‍ട്രാഡേയ് തുടങ്ങിയ മേഖലകളില്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നുണ്ട്.

കൂടാതെ ഈ മേഖലയില്‍ നിലനില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള അപ്‌ഡേറ്റ്‌സ്Bijeesh Valloor Market Prediction and Analysis എന്ന യൂട്യൂബ് ചാനലിലൂടെ ദിവസേന നല്‍കി വരുന്നുണ്ട്. യൂട്യൂബില്‍ നല്‍കി വരുന്ന ലെവലുകള്‍ വെച്ചും ട്രേഡ് ചെയ്തു ലാഭം എടുക്കുന്നവര്‍ നിരവധിയാണ്.
ഇതൊരു വ്യക്തിയുടെ മാത്രം വളര്‍ച്ചയല്ല മറിച്ച് സമൂഹത്തിനും വലിയ രീതിയിലുള്ള സമ്പത്ത് വളര്‍ച്ചക്ക് ഇദ്ദേഹത്തിന്റെ ട്രെയിനിംഗുകള്‍ മികച്ച രീതിയില്‍ സഹായകമാകുന്നുണ്ട്.

Contact Details :
Rishad (office): 8078501925
Website: bijeeshvalloor. com
Mail id: bijeeshvalloor@gmail.com

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button