സാന്‍വിര: പാഷനും നിശ്ചയദാര്‍ഢ്യവും ഇഴചേര്‍ന്ന ഷീതുവിന്റെ കുഞ്ഞുസ്വര്‍ഗം

സുഖസൗകര്യങ്ങളില്‍ നിന്നുമാറി, സ്വന്തം പാഷനൊപ്പം സഞ്ചരിക്കാനുള്ള തീരുമാനമെടുക്കുന്നതിന് പിന്നില്‍ കരുത്തേറെയാവശ്യമുണ്ട് മനുഷ്യന്. സ്ഥിരവരുമാനമുള്ള ജോലിയില്‍ നിന്നും ഫാഷന്‍ ലോകത്തേക്കും സംരംഭകത്വത്തിലേക്കും ചുവട് വയ്ക്കാന്‍ തൃശൂര്‍ കുന്നംകുളം സ്വദേശിനി ഷീതു തീരുമാനിച്ചതിന് പിന്നിലും കരുത്തും നിശ്ചയദാര്‍ഢ്യവുമുണ്ട്. തന്റെ ഇഷ്ടമേഖലയായ ഫാഷന്‍ ഡിസൈനിംഗിനെ ഒരു ബിസിനസ് ആശയമാക്കി മാറ്റി ഷീതു സ്ഥാപിച്ച ‘സാന്‍വിര’ ഇപ്പോള്‍ ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് തരംഗമാവുകയാണ്.
കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയായിരുന്നു കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയില്‍ നിന്നും ഷീതു പടിയിറങ്ങുന്നത്. ഈ പടിയിറക്കം തന്നെയായിരുന്നു ഫാഷനൊപ്പം സഞ്ചരിക്കാന്‍ ഷീതുവിന് വഴിയൊരുക്കിയതും. ഭര്‍ത്താവ്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുടെ പ്രോത്സാഹനവും ഒപ്പമെത്തിയതോടെയാണ് ‘Saanvira’ എന്ന പേരില്‍ ഷീതു തന്റെ സ്വപ്‌നസംരംഭത്തിന് തുടക്കമിടുന്നത്.

കുറഞ്ഞ വിലയില്‍ ഉയര്‍ന്ന നിലവാരമുറപ്പാക്കുന്നു എന്നത് തന്നെയാണ് Saanvira-യെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സൂറത്ത്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടെത്തിയാണ് തന്റെ സംരംഭത്തിലേക്കുള്ള മെറ്റീരിയലുകള്‍ ഷീതു ശേഖരിക്കുന്നത്. തന്റെ സ്റ്റിച്ചിങ് യൂണിറ്റില്‍ എത്തുന്നതോടെ അവ Saanvira-യുടെ യുണീക്, ക്ലാസി ഡിസൈനുകളായി മാറും. റയോണ്‍, ബ്ലെന്‍ഡഡ് ലിനന്‍ തുണികള്‍, കോട്ടണ്‍ എന്നിവയുള്‍പ്പെടെ വൈവിധ്യങ്ങളേറെ നിറഞ്ഞതാണ് Saanvira-യുടെ ഓരോ കളക്ഷനുകളും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേകമായി, കുറഞ്ഞ ചിലവില്‍, എന്നാല്‍ ഏറ്റവും സുഖകരവും മനോഹരവുമായ വസ്ത്രങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ മുഖമുദ്ര.
ഒരു ക്ലോത്തിങ് ബ്രാന്‍ഡ് എന്നതിനപ്പുറം Saanvira ഒരു ആശയം കൂടിയാണ്; ഓരോ തൊഴിലിടത്തിലും കഠിനാധ്വാനത്തോടെ മുന്നേറുന്ന സ്ത്രീകള്‍ക്ക് വേണ്ടി മറ്റൊരു സ്ത്രീ രൂപകല്‍പന ചെയ്ത സംരംഭം. കംഫര്‍ട്ടിനൊപ്പം അവരുടെ ആത്മവിശ്വാസവും സൗന്ദര്യവുമുയര്‍ത്തുകയാണ് Saanvira-യിലൂടെ ഷീതു. സംരംഭത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം വീട്ടമ്മമാര്‍ക്കും പുതിയ സംരംഭകര്‍ക്കും ഉതകുന്ന വിധം ഹോള്‍സെയില്‍ വ്യാപാരവും നടത്തുന്നുണ്ട് ഷീതു ഇന്ന്.
മറ്റ് ഹോള്‍സെയിലുകള്‍ ചുരുങ്ങിയത് അന്‍പതോളം തുണിത്തരങ്ങളെടുക്കാന്‍ ആവശ്യപ്പെടുന്നിടത്ത് ഒരേ ഡിസൈനിലുള്ള പത്ത് വസ്ത്രങ്ങള്‍ നല്‍കുകയാണ് ഷീതുവിന്റെ ആശയം. കുറഞ്ഞ നിരക്കില്‍ കുറഞ്ഞ എണ്ണത്തില്‍ വസ്ത്രങ്ങളെടുക്കാന്‍ സാധിക്കുന്നത് വഴി പുതിയ സംരംഭകര്‍ക്ക് വഴിയൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഷീതു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വെബ്‌സൈറ്റ് മുഖേന ഹോള്‍സെയില്‍ ഓര്‍ഡറുകള്‍ പര്‍ച്ചേസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഇതിന് പുറമെ സാംപിള്‍ കളക്ഷനുകള്‍ വാങ്ങാനുള്ള സൗകര്യവും Saanvira-യുടെ വെബ്‌സൈറ്റില്‍ കാണാം.

ലളിതമായ ഒരു സ്വപ്‌നത്തില്‍ നിന്ന് തുടങ്ങിയ Saanvira, ഇന്ന് ഒരു ബ്രാന്‍ഡ് എന്നതിലുപരി, മറ്റനേകം സ്ത്രീ സംരംഭകര്‍ക്ക് വഴികാട്ടിയാകാനുള്ള ദൗത്യത്തിലാണ്. ആത്മവിശ്വാസം വസ്ത്രമാക്കുന്ന ഈ ശൈലീ വിപ്ലവം, മലയാളിയുടെ ഫാഷന്‍ ലോകത്ത് പുതിയ വിജയഗാഥകള്‍ എഴുതാന്‍ ഒരുങ്ങുകയാണ്. ഒപ്പം പൂര്‍ണമായ സമര്‍പ്പണത്തിലൂടെയും കൃത്യമായ കാഴ്ചപ്പാടിലൂടെയും ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നതിന്റെ ഉദാഹരണം കൂടിയായി മാറുകയാണ് ഷീതുവും Saanviraയും.
https://www.instagram.com/saanvira.styles?igsh=MXd5dDJ1aGhoam9qMw%3D%3D



