EntreprenuershipSuccess Story

നിങ്ങളുടെ വീടിനെ എന്നെന്നും മനോഹരമാക്കി സൂക്ഷിക്കാന്‍ Future Concepts

മറ്റെന്തിനെക്കാളും നമുക്ക് പ്രിയപ്പെട്ടതാണ് നമ്മുടെ സ്വന്തം വീട്. ഒരു കോണ്‍ക്രീറ്റ് കെട്ടിടം എന്നതിലുപരി നമ്മുടെ ചിന്തകളെയും മനസ്സിനെയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വീടുകള്‍ തന്നെയാണ്. അതിനെ എന്നും മനോഹരമാക്കി സൂക്ഷിക്കേണ്ടത് വളരെ അനിവാര്യവുമാണ്. അതുകൊണ്ട് തന്നെ വീടിന്റെ ഓരോ ഭാഗങ്ങളിലും ഉപയോഗിക്കേണ്ട മെറ്റീരിയലുകളുടെ കാര്യങ്ങളില്‍ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ വീടുകളെ മോടിയാക്കുന്നതിനുള്ള എല്ലാത്തരം സാധനങ്ങളും വളരെ ഗുണമേന്മയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും അജീഷ് മൈക്കിള്‍ എന്ന യുവ സംരംഭകന്‍ തുടങ്ങിയ സ്ഥാപനമാണ് Future Concepts. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

വെല്‍നെസ്, ഹോം ഡെക്കാര്‍, സാറ്റിട്ടറി വെയറുകള്‍, ഫോസ്‌റ്സ്, കിച്ചന്‍ വെയര്‍, പ്ലംബിംഗ്, പമ്പ് സെറ്റുകള്‍, വാട്ടര്‍ ടാങ്കുകള്‍ തുടങ്ങി ഒരു വീടിനും സ്ഥാപനത്തിനും വേണ്ട എല്ലാത്തരം ഉപകരണങ്ങളും മിതമായ വിലയില്‍ വാങ്ങുന്നതിനുള്ള മികച്ച ‘ഓപ്ഷനാ’ണ് Future Concepts എന്ന ഈ സ്ഥാപനം.

സാധാരണക്കാരായ ഉപഭോക്താക്കള്‍ മുതല്‍ പ്രീമിയം കസ്റ്റമേഴ്സിന് വരെ വാങ്ങാവുന്ന തരത്തില്‍, മികച്ച ഗുണ നിലവാരമുള്ള എല്ലാ തരം ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബഡ്ജറ്റിന് ഇണങ്ങിയതും എന്നാല്‍ ഗുണനിലവാരത്തില്‍ മികച്ചതുമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പുറമെ ആര്‍ക്കിട്ടെക്കുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, പ്ലംബര്‍മാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാത്തരം സാധനങ്ങളും മികച്ച ഗുണമേന്മയില്‍ സ്ഥാപനം ലഭ്യമാക്കുന്നു. അത്യാധുനിക രീതിയിലുള്ള ഈ ഡിസ്പ്ലേ ഷോറൂമില്‍ ‘ലൈവ് റെയിന്‍ ഷവറി’നുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറുമുള്ള മികച്ച കസ്റ്റമര്‍ സര്‍വീസും, അത്യാകര്‍ഷകമായ വിലയുമാണ് സ്ഥാപനത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.www.futureconcepts.group എന്നതാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ്.

മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമെടുത്ത് ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ പ്രോഡക്ട് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന അജീഷിന് ചെറുപ്പം മുതലേ ബിസ്സിനസ്സ് മേഖലയിലായിരുന്നു കൂടുതല്‍ താല്പര്യം. 1995ല്‍ Plumbing Sanitaryware ന്റെ റീട്ടെയില്‍ ബിസിനസ്സ് പിതാവ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് Kirloskar പമ്പുകളുടെ വിതരണവും ഇവര്‍ക്ക് ലഭിച്ചു.
ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അജീഷിന്റെ അച്ഛന് തുടര്‍ന്ന് ബിസ്സിനസ്സ് നോക്കി നടത്താന്‍ കഴിഞ്ഞില്ല. ഈ ഒരു സമയത്താണ് അജീഷ് മൈക്കിള്‍ ബിസ്സിനസ്സ് മേഖലയിലേക്ക് വരുന്നത്.

തന്റെ സംരംഭത്തെ ഏറ്റവും മികച്ചതാക്കി മാറ്റുക എന്ന ലക്ഷ്യം അന്നും അജീഷിന് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വളരെ ചരുങ്ങിയ സമയം കൊണ്ട് നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകള്‍ നേടിയെടുക്കാന്‍ അജീഷിന് സാധിച്ചു.  തുടര്‍ന്നാണ് ‘Future Concepts’ എന്ന പേരില്‍ ഒരു അത്യാധുനിക രീതിലുള്ള ഷോറൂം അജീഷ് ആരംഭിച്ചത്. അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടലുകള്‍, വില്ലകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അത്യാവശ്യമായ എല്ല സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് Future Concepts.

അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്, ഗ്രോഹ്, സൊമാനി, സിംപോളോ, സെറ, പ്രിന്‍സ്, ക്രോമ്പ്റ്റന്‍, വി ഗാര്‍ഡ്, ഫാബെര്‍, സെല്‍സര്‍ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ മികച്ച ശേഖരം Future Concepts-ല്‍ ഉണ്ട്. സ്ഥാപനത്തില്‍ നിന്നും വാങ്ങുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും അതിന്റെ മൂല്യമനുസരിച്ച് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ വാറന്റി സ്ഥാപനം നല്‍കുന്നു.

അദാനി പോര്‍ട്സ്, സ്മാര്‍ട് സിറ്റി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ദി ലീല, അഗ്രോ, കിംസ് ഹോസ്പിറ്റല്‍, കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍, ആര്‍ടെക്ക്, എസ് ഐ പ്രൊപര്‍ട്ടീസ് തുടങ്ങി നിരവധി സ്ഥാപങ്ങളുടെ പ്രൊജെക്റ്റ്‌സുകളും Future Concepts ന് കീഴില്‍ നടക്കുന്നുണ്ട്.
ലോകത്തിലെ ബിസിനസ്സുകാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, നിരവധി ലീഡിങ് ബിസിനസ്സുകാര്‍ അംഗമായിട്ടുള്ള ബിസ്സിനസ്സ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ (BNI) എന്ന സംഘടനയില്‍ സജീവമായി അജീഷ് പ്രവര്‍ത്തിക്കുന്നുണ്ട്.  കൂടാതെ സാനിറ്ററിവെയറുമായി ബന്ധപ്പെട്ട AKTISADA എന്ന സംഘടനയിലും അജീഷ് മെമ്പറാണ്.

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളത് മാത്രം ലഭ്യമാക്കുന്നത് കൊണ്ടുതന്നെയാണ് 27 വര്‍ഷത്തെ നല്ല രീതിയിലുള്ള ഉപഭോക്തൃ അടിത്തറ കെട്ടിയുയര്‍ത്താന്‍ Future Concepts-ന് കഴിഞ്ഞത്.

FUTURE CONCEPTS
Near Neyyar Medicity, Killy, Kattakada P.O., Trivandrum – 695572 Kerala.
Phone: 7012989970. Email: info@futureconcepts.group

https://futureconcepts.group

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button