EntreprenuershipSuccess Story

പ്രതിസന്ധികളെ തരണം ചെയ്ത് പാഷനൊപ്പം യാത്ര, ഇന്ന് അറിയപ്പെടുന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍

ഏതൊരു ആഘോഷവും മനോഹരമായി പകര്‍ത്തുവാന്‍ കൃത്യമായ പരിചയവും മികച്ച പ്രാവീണ്യവും ആവശ്യമാണ്. അതിനാല്‍ തന്നെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിവാഹ നിമിഷങ്ങള്‍ പകര്‍ത്തണമെങ്കില്‍ ഏറെ ക്രിയേറ്റിവിറ്റിയും പാഷനുമുള്ളൊരാള്‍ക്ക് മാത്രമേ അത് സാധ്യമാകു. ആ സന്തോഷ നിമിഷങ്ങളെ കാലങ്ങള്‍ക്കിപ്പുറവും മായാതെ നിലനിര്‍ത്തുന്നതില്‍ വെഡ്ഡിങ് ഫോട്ടോഗ്രഫിക്കുള്ള പ്രാധാന്യം വളരെയേറെയാണ്.

ഈ മേഖലയില്‍ സ്വന്തം കഴിവും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധേയനാകുകയാണ് മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ സെയ്ന്‍ എന്ന ഫ്രീലാന്‍സ് വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍. ഏഴ് വര്‍ഷത്തോളമായി ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ ചെറുപ്പക്കാരന്‍ വിവാഹവേദികളിലെ മനോഹരമായ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി മനോഹരമായ ദൃശ്യങ്ങളാക്കി മാറ്റി ഈ മേഖലയില്‍ കുറിച്ചത് തന്റേതായ കൈയ്യൊപ്പാണ്.

ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത പാഷനാണ് സെയ്‌നെ ഈ മേഖലയിലേക്ക് എത്തിച്ചത്. പ്ലസ് ടുവിന് ശേഷം ആഇഅ പഠനത്തിന് ചേര്‍ന്നെങ്കിലും ഫോട്ടോഗ്രഫിയോടുള്ള താല്‍പര്യം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. കുടുംബത്തില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നിട്ടും സ്വന്തം ഇഷ്ടത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു ഈ ചെറുപ്പക്കാരന്റെ തീരുമാനം. പിന്നീട് ജോലിയും മീഡിയ കോഴ്‌സുമുള്‍പ്പെടെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയ അദ്ദേഹം തന്റെ ഈ പാഷനെ പ്രൊഫഷനാക്കി മാറ്റുകയായിരുന്നു. തുടക്കത്തിലെ പ്രതിസന്ധികളെ മറികടന്ന് ഇന്ന് ഏഴ് വര്‍ഷത്തെ അനുഭവസമ്പത്തുമായി ഈ രംഗത്ത് സജീവമായ സെയ്ന്‍ തന്റേതായ മികവ് കൊണ്ട് നേടിയെടുത്തത് നിരവധി കസ്റ്റമേഴ്‌സിനെയാണ്.

വെഡ്ഡിങ് ഫോട്ടോഗ്രഫിയാണ് സെയ്‌ന്റെ പ്രധാന പ്രവര്‍ത്തനമേഖല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. കൂടാതെ ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ച് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ് കമ്പനികളുമായി സഹകരിച്ചാണ് കൂടുതല്‍ ജോലികള്‍ സെയ്ന്‍ ഏറ്റെടുക്കുന്നത്. മറ്റുള്ളവരുടെ സന്തോഷനിമിഷങ്ങളെ സ്വാഭാവികതയോടെ പകര്‍ത്തിയെടുക്കുന്നതിലാണ് സെയ്‌ന്റെ പ്രധാന ശ്രദ്ധ.

ചിത്രങ്ങള്‍ കാണുമ്പോള്‍ ക്ലെയിന്റുകളുടെ മുഖത്ത് തെളിയുന്ന സന്തോഷവും ലഭിക്കുന്ന അഭിനന്ദനങ്ങളും അദ്ദേഹത്തിന് വലിയ പ്രചോദനമാണ്. ഒരിക്കല്‍ നിശ്ചയിച്ച പ്രതിഫലത്തിന് പുറമെ ജോലിയിലുള്ള സംതൃപ്തി കാരണം ഒരു ക്ലെയിന്റ് 10,000 അധികമായി സമ്മാനിച്ചതും അദ്ദേഹത്തിന്റെ അനുഭവങ്ങളിലൊന്നാണ്. തന്റെ കഴിവിനുള്ള അംഗീകാരമായി അംഗീകാരങ്ങളും ഈ ഫോട്ടോഗ്രഫറെ തേടിയത്തിയിട്ടുണ്ട്. പാഷനെ പിന്തുടര്‍ന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ ചെറുപ്പക്കാരന്‍…!

https://www.instagram.com/zayn__photography_?obrf=MXE1MXZsbXdsNjdlbQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button