ആഘോഷങ്ങള്‍ക്ക് പുതുമയുടെ മിഴിവ്; MANGALASUTRA EVENTS

ഒരു കാലത്ത് വിവാഹം നടത്തുകയെന്നാല്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്രയിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയായിരുന്നു. എന്നാല്‍ കാലം മാറിയതോടെ വിവാഹാഘോഷങ്ങളുടെ സ്വഭാവവും മാറി. ഈ മാറ്റത്തിനൊപ്പം സഞ്ചരിച്ച് വിവാഹങ്ങള്‍ക്കും കോര്‍പ്പറേറ്റ് പരിപാടികള്‍ക്കും പുതിയ മിഴിവേകുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന MANGALASUTRA EVENTS. അരുണ്‍ വി നായറിന്റെ നേതൃത്വത്തില്‍ 2012 ല്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും വെഡിങ്‌സ്, ഇവന്റ്‌സ് എന്നീ സേവനങ്ങള്‍ നല്‍കുന്ന മികച്ച സ്ഥാപനമാണ്.

തുടക്കത്തില്‍ MANGALASUTRA WEDDING PLANNERS എന്ന വിഭാഗത്തിലൂടെയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. പിന്നീടാണ് കോര്‍പ്പറേറ്റ് ഇവന്റുകള്‍ക്കായി M EVENTS എന്ന വിഭാഗവും ഇവര്‍ ആരംഭിച്ചത്. കോര്‍പ്പറേറ്റ് ഇവന്റുകള്‍, ഷോറൂം ഉദ്ഘാടനങ്ങള്‍, പ്രൊഡക്ട് ലോഞ്ചുകള്‍, മ്യൂസിക് കോണ്‍സെര്‍ട്ട്, ഡിജെ ഇവന്റുകള്‍ തുടങ്ങിയവയും ഇവരുടെ സേവനങ്ങളുടെ ഭാഗമാണ്.

കോഴിക്കോട് ആരംഭിച്ച ഈ സംരംഭം ഇന്ന് കേരളം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കും ദുബായിലേക്കും തങ്ങളുടെ സേവനങ്ങളെ എത്തിച്ചു എന്നത് തന്നെ ഇവരുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും അടയാളമാണ്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളാണ് പ്രധാന കസ്റ്റമേഴ്‌സ് എന്നതും ഇവിടെ ശ്രദ്ധേയമാണ്. പ്രീമിയം, ഇന്റ്റിമേറ്റ് വെഡ്ഡിങ്ങുകള്‍ക്കാണ് MANGALASUTRA WEDDINGS കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

കസ്റ്റമറുടെ ബജറ്റും ആവശ്യങ്ങളും മനസ്സിലാക്കി അനാവശ്യ ചെലവുകള്‍ ഒഴിവാക്കി സേവനം നല്‍കുന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന സവിശേഷത. അത് തന്നെയാണ് പ്രതിസന്ധികളെ അതീജിവിച്ച് വിജയമെഴുതാന്‍ ഇവര്‍ക്ക് ഊര്‍ജമേകിയത്. വലിയ ആഢംബരങ്ങള്‍ കാണിച്ച് അമിത പണം ഈടാക്കുന്ന വെഡ്ഡിംഗ് ആന്റ് ഇവന്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഘോഷങ്ങളുടെ മാറ്റും സവിശേഷതയും കുറയാതെ ഇവര്‍ നല്‍കുന്ന സേവനമാണ് മികച്ച ബ്രാന്‍ഡ് ആക്കി ഈ സംരംഭത്തെ മാറ്റിയത്.


കോവിഡ് കാലത്ത് വിവാഹങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പ്രത്യേക പാക്കേജുകളിലൂടെ സ്ഥാപനം അതിനെ അതിജീവിച്ചു എന്നതും ശ്രദ്ധേയമാണ്. ഈ മേഖലയില്‍ ധാരാളം മത്സരങ്ങള്‍ വര്‍ധിച്ചിട്ടും ഗുണനിലവാരവും സേവനമികവും കൈവിടാതെ 15 ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് MANGALASUTRA WEDDINGS. വടക്കന്‍ കേരളത്തിലെ മനോഹരമായ ഇടങ്ങളെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് അരുണ്‍ വി നായര്‍ എന്ന ഈ യുവസംരംഭകന്റെ ലക്ഷ്യം…!

https://www.instagram.com/mangalsutra_wedding_planners?exln=MTB4ZG82M2d1aHEwbw%3D%3D
https://www.instagram.com/m_events_corporate?srtk=cGRocW1xd2JqZjY2



