സൗന്ദര്യത്തിന് കരുതലിന്റെ നിറം; രമ്യയുടെ സ്വപ്‌നങ്ങള്‍ക്ക് ആര്‍ദ്രയുടെ തിളക്കം

സ്വപ്‌നങ്ങള്‍ക്കു മുന്നില്‍ സാഹചര്യങ്ങള്‍ വഴിമാറുമ്പോള്‍, പുതിയ വഴികളിലൂടെ വിജയത്തിലേക്ക് നടന്നെത്തുന്നവരുണ്ട്. അത്തരമൊരു യാത്രയാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയായ രമ്യയുടേത്. അധ്യാപികയാകണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന രമ്യ ഇന്ന് മേക്കോവര്‍ രംഗത്ത് സ്വന്തം ഇടം കണ്ടെത്തിയിരിക്കുകയാണ്.
പത്തുവര്‍ഷത്തെ അനുഭവസമ്പത്തും സൗന്ദര്യപരിചരണത്തോടുള്ള അഭിനിവേശവും കൈമുതലാക്കി രമ്യ മുന്നോട്ടുകൊണ്ടുപോകുന്ന സംരംഭമാണ് കൊട്ടാരക്കരയിലെ ആര്‍ദ്ര മേക്കോവര്‍ സ്റ്റുഡിയോ. സൗന്ദര്യത്തിനൊപ്പം ആരോഗ്യത്തിനും വ്യക്തിഗത പരിചരണത്തിനും പ്രാധാന്യം നല്‍കുന്ന ഈ സ്ഥാപനം രമ്യയുടെ അധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ്.
അധ്യാപനത്തോടുള്ള ഇഷ്ടവും മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നുനല്‍കാനുള്ള താത്പര്യവും രമ്യയുടെ മനസ്സില്‍ എന്നും ഉണ്ടായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ ജീവിതത്തെ മറ്റൊരു വഴിയിലേക്ക് നയിച്ചപ്പോള്‍, മേക്കോവര്‍ രംഗത്തോടുള്ള ഇഷ്ടത്തെ ഒരു സംരംഭമാക്കി മാറ്റുകയായിരുന്നു. ഇന്ന്, ഒന്‍പത് മാസമായി ആര്‍ദ്ര മേക്കോവര്‍ സ്റ്റുഡിയോ വിജയകരമായി മുന്നോട്ടുപോകുമ്പോള്‍, തന്റെ സ്വപ്‌നത്തിലേക്കുള്ള ചുവടുകള്‍ ഉറപ്പിക്കുയാണ് രമ്യ.

രമ്യയെ സംബന്ധിച്ചിടത്തോളം മേക്കോവര്‍ രംഗം കേവലം സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഇടമല്ല. തുടര്‍ച്ചയായി പഠിക്കാനും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനും സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനുമുള്ള വേദി കൂടിയാണിത്.
സൗന്ദര്യ സംരക്ഷണമെന്നത് പുറമേയുള്ള മാറ്റങ്ങളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നാണ് രമ്യയുടെ നിലപാട്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിച്ചുകൊണ്ടുള്ള പരിചരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
എല്ലാവര്‍ക്കും ഒരേ പരിചരണരീതി മതിയെന്ന സമീപനത്തിനു പകരം, വ്യക്തിഗത ആവശ്യങ്ങളും ചര്‍മത്തിന്റെയും മുടിയുടെയും അവസ്ഥയും മനസ്സിലാക്കിയുള്ള സേവനങ്ങള്‍ക്കാണ് മുന്‍ഗണന. പ്രത്യേകിച്ച് ഹെയര്‍ ട്രീറ്റ്‌മെന്റുകളുടെ കാര്യത്തില്‍, അവയുടെ ഗുണങ്ങള്‍ക്കൊപ്പം ഉണ്ടായേക്കാവുന്ന പാര്‍ശ്വഫല സാധ്യതകളും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയാണ് ട്രീറ്റ്‌മെന്റ് ഒരുക്കുന്നത്.
താത്ക്കാലികമായ മാറ്റങ്ങളേക്കാള്‍ ആരോഗ്യകരമായ പരിചരണത്തിനും ദീര്‍ഘകാല ഗുണത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേവലം ഒരു ട്രീറ്റ്‌മെന്റ് നല്‍കുന്നതിനു പകരം, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് അനുയോജ്യമായ പരിചരണത്തിലേക്ക് നയിക്കുന്ന കണ്‍സള്‍ട്ടേഷന്‍ രീതിയിലേക്ക് സ്ഥാപനത്തെ വളര്‍ത്തിയെടുക്കാനാണ് രമ്യയുടെ ആഗ്രഹം.
ആര്‍ദ്ര മേക്കോവര്‍ സ്റ്റുഡിയോയെ തേടി ആളുകളെത്തുന്നത് രമ്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഓരോ പുതിയ ഉപഭോക്താവും തന്റെ അധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമായാണ് രമ്യ കാണുന്നത്. ഒരുപാട് ആളുകളിലേക്ക് ആര്‍ദ്ര മേക്കോവര്‍ സ്റ്റുഡിയോയുടെ പേര് എത്തിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. എന്നാല്‍ രമ്യയുടെ സ്വപ്‌നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. മേക്കോവര്‍ രംഗത്ത് കൂടുതല്‍ പഠിക്കുകയും അറിവ് വികസിപ്പിക്കുകയും ചെയ്തശേഷം സ്വന്തമായൊരു മേക്കപ്പ് അക്കാദമി ആരംഭിക്കണമെന്ന വലിയ ആഗ്രഹവും രമ്യയ്ക്കുണ്ട്.
സൗന്ദര്യ പരിചരണത്തിനൊപ്പം മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന ഒരു സമഗ്ര പരിചരണകേന്ദ്രം രൂപപ്പെടുത്താനും രമ്യ ആഗ്രഹിക്കുന്നു. യോഗയും ധ്യാനവുമള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കണമെന്ന ചിന്തയും ഈ സ്വപ്‌നത്തിന്റെ ഭാഗമാണ്. ഭര്‍ത്താവ് പ്രദീപ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പ്രോത്സാഹനം ഈ യാത്രയില്‍ രമ്യയ്ക്ക് കരുത്താകുന്നു.
വലിയ നേട്ടങ്ങള്‍ക്കായി കാത്തിരിക്കാതെ ഓരോ ചെറിയ വിജയത്തെയും വിലമതിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് രമ്യ. ഒരു ചെറിയ സംരംഭമായി ആരംഭിച്ച ആര്‍ദ്ര മേക്കോവര്‍ സ്റ്റുഡിയോയെ നാളെ കൂടുതല്‍ ആളുകള്‍ വിശ്വാസത്തോടെ സമീപിക്കുന്ന സ്ഥാപനമാക്കി മാറ്റുക എന്നതാണ് രമ്യയുടെ ലക്ഷ്യം. സൗന്ദര്യപരിചരണത്തെ ആരോഗ്യത്തോടെയും ഉത്തരവാദിത്വത്തോടെയും ചേര്‍ത്തുനിര്‍ത്തി സ്വന്തം സംരംഭത്തെ വളര്‍ത്തുമ്പോള്‍, തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയും അവര്‍ തുടരുകയാണ്…!

https://www.instagram.com/ardra_makeoverstudio?utm_source=qr&psln=MW9hNjRpZXA5NmQ4bg%3D%3D



