വിധിയെഴുതിയവര്‍ക്കിടയില്‍ സ്വന്തം വിജയകഥ ഫ്രെയിം ചെയ്ത അഭിഷേക്

അവധി ദിവസങ്ങളില്‍ ക്യാമറയ്ക്ക് പിന്നില്‍ ലൈറ്റ് ബോയിയായി ഓടിയെത്തിയ ഒരു ഒമ്പതാം ക്ലാസുകാരന്‍… ക്യാമറയുടെയും ലെന്‍സിന്റെയും മാന്ത്രിക ലോകത്തോട് ആ കൗമാരക്കാരന് തോന്നിത്തുടങ്ങിയ അടങ്ങാത്ത അഭിനിവേശമാണ് ഇന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരി മുള്ളന്‍പാറ സ്വദേശിയായ അഭിഷേക് എന്ന യുവ ഫോട്ടോ ആന്‍ഡ് വീഡിയോഗ്രാഫര്‍. ഇന്ന് കേരളത്തിലും കേരളത്തിന് പുറത്തും, എന്തിനേറെ യുഎഇ, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഇവന്റുകളില്‍ തന്റെ സിഗ്‌നേച്ചര്‍ അടയാളപ്പെടുത്തിയ അഭിഷേകിന്റെ കഥ, സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് വിജയം കൊയ്ത ഒരു സിനിമാറ്റിക് യാത്ര കൂടിയാണ്.

മഞ്ചേരി കച്ചേരിപടിയില്‍ ആരംഭിക്കാനൊരുങ്ങുന്ന ‘എഡി വെഡിങ് സിനിമാസി’ന്റെയും ‘എഡി മീഡിയ പ്രൊഡക്ഷന്റെ’യും അമരക്കാരനാണ് ഇന്ന് അഭിഷേക്. എന്നാല്‍, ഈ യാത്രകളില്‍ പിന്നിട്ട വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഡിഗ്രി പഠനം കഴിഞ്ഞ് ക്യാമറ വാടകയ്‌ക്കെടുത്ത് ചെറിയ വര്‍ക്കുകള്‍ ചെയ്തുതുടങ്ങിയാണ് അഭിഷേക്. എന്നാല്‍ അക്കാലങ്ങളില്‍ മാസത്തില്‍ രണ്ടോ മൂന്നോ വര്‍ക്കുകള്‍ മാത്രമായിരുന്നു കിട്ടിയിരുന്നത്. ഇതോടെ, ക്യാമറ കൊണ്ടൊന്നും മുന്നോട്ട് പോവാന്‍ കഴിയില്ല എന്ന വിധി പ്രഖ്യാപനവും പലയിടത്ത് നിന്നും ഉയരാന്‍ തുടങ്ങി. ദുബായിലോ മറ്റോ പോയി എന്തെങ്കിലും ജോലി ചെയ്ത് സമ്പാദിക്കാനുള്ള ഉപദേശങ്ങളും പിന്നാലെ വന്നു. ക്യാമറ കൈവിടാന്‍ പറഞ്ഞവരോട് സ്വപ്‌നങ്ങള്‍ കൈവിടാന്‍ തയാറല്ലെന്ന് അഭിഷേക് മറുപടി നല്‍കിയത്. ക്ലിക്കുകള്‍ക്കെന്ന പോലെ അഭിഷേകിന്റെ സ്വപ്‌നങ്ങള്‍ക്കും കൃത്യമായ ഫോക്കസുണ്ടായിരുന്നു.’ക്യാമറക്കിനാവുകള്‍’ തന്നെ കൈവിടില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലൂടെ അഭിഷേക് പ്രതിസന്ധികളെ അതിജീവിച്ച് തുടങ്ങി.

‘താന്‍ പാതി ദൈവം പാതി’ എന്നതാണ് അഭിഷേകിന്റെ തത്വം. നമ്മുടെ ഭാഗം നമ്മള്‍ ആത്മാര്‍ത്ഥമായി ചെയ്യുക, ബാക്കി ദൈവം നോക്കിക്കോളും.. അഭിഷേകിന്റെ ഈ വിശ്വാസമാണ് എക്കാലത്തും അദ്ദേഹത്തിന് കരുത്തായത്. പ്രതിസന്ധികളെല്ലാം മാറി ഇന്ന് കാര്യങ്ങള്‍ അനുകൂലമായി മാറിയിരിക്കുന്നു. അല്ല, മാറ്റിയിരിക്കുന്നു.
ഇന്ന് നിരവധി പ്രൊഫഷണല്‍ വര്‍ക്കുകളാണ് അഭിഷേകിനെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും തേടിയെത്തുന്നത്. വെഡിങ് ഷൂട്ടുകള്‍ക്കും ഇവന്റുകള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കായുള്ള അഡ്വര്‍ടൈസ്‌മെന്റ് ഷൂട്ടുകളും ഇന്ന് അഭിഷേക് കൈകാര്യം ചെയ്യുന്നുണ്ട്. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തിലെ എല്ലാ സുപ്രധാന മുഹൂര്‍ത്തങ്ങളെയും ക്യാമറയില്‍ പകര്‍ത്താന്‍ ഇന്ന് അഭിഷേകുണ്ട്.
ഈ വിജയവഴികളില്‍ കൂടെ നിന്നവരെയും അദ്ദേഹം ഓര്‍ക്കുന്നു. കരിയറില്‍ ‘കട്ട സപ്പോര്‍ട്ടു’മായി കൂടെ നിന്ന പ്രിയതമ… ഭാര്യ ദൃശ്യ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് തന്റെ പ്രൊഫഷന്‍ വലിയ ഉയരങ്ങളിലേക്ക് എത്തിയതെന്ന് അദ്ദേഹം സന്തോഷത്തോടെ പറയുന്നു. തന്റെ ആദ്യകാല ഗുരുനാഥനും താങ്ങും തണലുമായി നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭിഷേകിന് നന്ദികയേറെ പറയാനുണ്ട്..

കഠിനാധ്വാനവും ആത്മാര്‍ത്ഥതയും കൈമുതലാക്കിയാല്‍ ഏത് സാധാരണക്കാരനും വലിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് ഓര്‍മിപ്പിക്കുകയാണ് അഭിഷേകിന്റെ ജീവിത യാത്ര.
അഭിഷേകിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കാഴ്ചകള്‍ adweddingcinemas, abhi_shek_ad_ എന്നീ ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ കാണാം..
https://www.instagram.com/abhi_shek_ad_?rpxt=bXRjZWkxM3kyOWZi
https://www.instagram.com/adweddingcinemas?cplk=ZzgybmEwdXM4Mzg0



