EntreprenuershipSuccess Story

ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ‘ഡെക്കര്‍ ബൈ പ്രിയ’…

ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും ആഘോഷമാകുന്ന കാലമാണിത്. എല്ലാ ആഘോഷങ്ങള്‍ക്കും അതിന്റെ സമ്പൂര്‍ണ നിറം പകര്‍ന്ന് ഓരോ നിമിഷങ്ങളും ധന്യമാക്കി തീര്‍ക്കുന്നവരാണ് ഇവന്റ് മാനേജ്‌മെന്റുകാര്‍. ജീവിതത്തിലെ പ്രധാന ദിവസങ്ങള്‍ക്കെല്ലാം കൂടുതല്‍ മനോഹാരിത നല്‍കി ആഘോഷങ്ങളെ ഇവര്‍ കൃത്യമായി ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്നു.

ആഘോഷങ്ങള്‍ ജീവിതത്തിന്റെ ഭാഗമായതോടെ അനേകം ഇവന്റ് മാനേജ്മന്റ് സ്ഥാപനങ്ങളാണ് മത്സരമുഖത്ത് ഒരുമിച്ച് എത്തിയത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനവും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമാണ് കോട്ടയം പാലായിലെ ‘ഡെക്കര്‍ ബൈ പ്രിയ’ (കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍) എന്ന സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. പാലാ സ്വദേശിയായ പ്രിയയുടെ മനസ്സില്‍ വിരിഞ്ഞ ഇവന്റ് മാനേജ്‌മെന്റ് ആശയം 9 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിജയത്തിന്റെ വഴികള്‍ ഓരോന്നായി പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.

സ്ത്രീകള്‍ക്ക് അപരിചിതമായിരുന്ന മേഖലയായിരുന്നു ഇവന്റ് മാനേജ്‌മെന്റ്. അവിടേക്കാണ് പ്രിയ കടന്നു ചെല്ലുന്നത്. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടിയ പ്രിയയ്ക്ക് വഴികാട്ടിയായത് ചെറുപ്പം മുതലുള്ള ഫ്‌ലവര്‍ അറേഞ്ച്‌മെന്റ് താത്പര്യങ്ങള്‍. ഫഌവര്‍ അറേഞ്ച്‌മെന്റ് കോഴ്‌സില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ മേഖലയിലെ സാധ്യതകള്‍ ഓരോന്നായി പ്രിയ കണ്ടെത്തുന്നത്.

സ്വന്തമായൊരു സംരംഭമെന്ന ആശയം ആദ്യം സുഹൃത്തുമായി പങ്കുവെച്ചെങ്കിലും, പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പ്രിയ ഭര്‍ത്താവിനോട് സംസാരിക്കുന്നത്. ബിസിനസുകാരനായ ഭര്‍ത്താവ് നല്‍കിയ പിന്തുണയോടെ ‘ഡെക്കര്‍ ബൈ പ്രിയ’ എന്ന സ്വപ്‌ന സംരംഭത്തിന് പ്രിയ ജന്മം നല്‍കി.

ചെറിയ ഡെക്കറേഷന്‍ വര്‍ക്കുകളില്‍ നിന്ന് തുടങ്ങി ഇന്ന് കേരളം മുഴുവന്‍ സേവനങ്ങള്‍ വ്യാപിച്ച ഡെക്കര്‍ ബൈ പ്രിയ എന്ന സ്ഥാപനത്തിന് പിന്നില്‍ പ്രിയയുടെ ആത്മാര്‍ത്ഥതയും കഷ്ടപാടുമാണ്. ഓരോ കസ്റ്റമേഴ്‌സിന്റെയും ആവശ്യങ്ങള്‍ കൃത്യമായി അറിഞ്ഞു, അവ നിറഞ്ഞ മനസോടെ ഏറ്റവും ഭംഗിയായാണ് പ്രിയ പൂര്‍ത്തിയാക്കുന്നത്. 9 വര്‍ഷമായി തുടരുന്ന തന്റെ സംരംഭത്തെ ജനങ്ങളുടെ പ്രിയപ്പെട്ട ഇവന്റ് മാനേജ്‌മെന്റായിട്ടാണ് പ്രിയ വളര്‍ത്തിയെടുത്തത്.

ഇന്ന് ‘ഡെക്കര്‍ ബൈ പ്രിയ’യെ സമീപിക്കുന്ന ഓരോ കസ്റ്റമേഴ്‌സിന്റെയും ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് പുതുനിറം സമ്മാനിക്കുകയാണ്. താന്‍ വളരുന്നതിനൊപ്പം തനിക്കു ചുറ്റുമുള്ളവള്ളവരെയും കൈപിടിച്ചുയര്‍ത്തുകയെന്നതാണ് പ്രിയയുടെ ലക്ഷ്യം.

ഓരോ ദിവസങ്ങളിലും പുതിയ ഇവന്റ് മാനേജ്മന്റ് സഥാപനങ്ങള്‍ വിത്തിടുന്ന കാലത്ത് തന്റെ കഴിവും ഒപ്പമുള്ള സഹപ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തി കുതിച്ചുയരുകയാണ് പ്രിയ. എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാന്‍ഡായി തന്റെ സ്ഥാപനത്തെ വളര്‍ത്തിയെടുക്കണമെന്നതാണ് പ്രിയയുടെ ലക്ഷ്യം. ചെറു പുഷ്പങ്ങളെ സ്‌നേഹിക്കുന്ന പ്രിയ ഇന്ന് ഓരോ മനുഷ്യന്റെയും ജീവിത ആഘോഷങ്ങളെ വര്‍ണാഭമാക്കി മാറ്റുന്നതിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്കും നിറം പകര്‍ന്ന് യാത്ര തുടരുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button