EntreprenuershipSuccess Story

10 രാജ്യങ്ങള്‍, 500 ല്‍ അധികം വര്‍ക്കുകള്‍; ലെന്‍സിലൂടെ വിജയം കൊയ്ത റാഷിദ്

പ്രകൃതിയോടുള്ള സ്‌നേഹത്തില്‍ തുടങ്ങി, ഇന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ തന്റെ ക്യാമറക്കണ്ണുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് ഒരു മലപ്പുറംകാരന്‍. ഫാഷന്‍ വെഡിങ് ഫോട്ടോഗ്രാഫിയിലും തിളങ്ങിനില്‍ക്കുന്ന മുഹമ്മദ് റാഷിദ് (Muhammed Rashid) എന്ന ഫോട്ടോഗ്രാഫര്‍ ഇന്ന് കരിയറിലെ 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഫോട്ടോഗ്രാഫി ലോകത്തെ ശ്രദ്ധേയമായൊരു മുഖമായി മാറിക്കഴിഞ്ഞു.

ചെറുപ്പകാലത്ത് വന്യജീവി ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് റാഷിദിനെ ക്യാമറയുടെ ലോകത്തേക്ക് നയിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം ഒരു സ്റ്റുഡിയോയില്‍ ജോലിക്ക് കയറിയത് വഴി ആ പാഷന്‍ അങ്ങനെ പ്രൊഫഷനായി മാറി. സ്റ്റുഡിയോയില്‍ നാല് വര്‍ഷത്തോളം ജോലി ചെയ്ത് അനുഭവസമ്പത്ത് നേടിയ അദ്ദേഹം, പിന്നീട് ഫാഷന്‍ ഫോട്ടോഗ്രാഫിയില്‍ പ്രത്യേക ഡിപ്ലോമയും കരസ്ഥമാക്കി.

ആദ്യകാലം മുതല്‍ തന്നെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ റാഷിദിനുണ്ടായിരുന്നു. കുടുംബത്തിന്റെ സഹായത്തോടെ ആദ്യമായി വാങ്ങിയ ക്യാമറയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് ഫ്രീലാന്‍സ് രംഗത്തേക്ക് ചുവടുമാറിയ റാഷിദ്, കഠിനാധ്വാനത്തിലൂടെയും മികച്ച വര്‍ക്കുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടി.

ഇന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാഷിദ്, ‘റാഷി ഫോട്ടോഗ്രാഫി’ എന്ന സ്വന്തം വെഡിങ് കമ്പനിയുടെ അമരക്കാരനാണ്. കോര്‍പ്പറേറ്റ് ഇവന്റുകള്‍ക്കായി ‘മാക്‌പൈ ഇന്റര്‍നാഷണല്‍’ എന്ന സ്ഥാപനവും ബംഗളൂരുവിലെ പ്രമുഖ സ്ഥാപനമായ ‘ലെന്‍സ്‌ഫെയര്‍ മീഡിയ’യില്‍ ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ഇതിനോടകം വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ 10ല്‍ അധികം രാജ്യങ്ങളില്‍ ഷൂട്ടുകള്‍ക്കായി യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും മനോഹരമായി പകര്‍ത്തുന്നതില്‍ വിദഗ്ധനായ റാഷിദ്, ഇതുവരെ 500 ല്‍ അധികം വെഡിങ് വര്‍ക്കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫോട്ടോഗ്രാഫി രംഗത്തെ ഈ മികച്ച സംഭാവനകള്‍ക്ക് ജില്ലാ അവാര്‍ഡും, പ്രമുഖ ഫോട്ടോഗ്രാഫി സംഘടനയായ AKPA-യുടെ അവാര്‍ഡും റാഷിദിനെ തേടിയെത്തിയിട്ടുണ്ട്.

മത്സരം നിറഞ്ഞ ഫോട്ടോഗ്രാഫി രംഗത്ത് പിടിച്ചുനില്‍ക്കാന്‍ റാഷിദിനെ സഹായിച്ചത് തന്റെ പ്രവൃത്തിയിലെ ഗുണനിലവാരവും ക്ലെയിന്റുകളുമായുള്ള മികച്ച ആശയവിനിമയവുമാണ്. സ്റ്റുഡിയോ ഫ്‌ളോര്‍ ഇല്ലാതെ തന്നെ, കസ്റ്റമറുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മികച്ച ഔട്ട്പുട്ട് നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

പാഷനെ തൊഴിലായി മാറ്റിയതിനാല്‍ തുടക്കകാലത്തെ ബുദ്ധിമുട്ടുകള്‍ വളര്‍ച്ചയുടെ പടവുകളായി മാറുകയായിരുന്നു. തന്റേതായ രീതിയില്‍ ഒരു എൗഹഹഎഹലറഴലറ സ്റ്റുഡിയോയും പ്രൊഡക്ഷന്‍ ഹൗസും ബംഗളൂരുവില്‍ ആരംഭിക്കുക എന്നതാണ് റാഷിദിന്റെ പ്രധാന ലക്ഷ്യം. ലോകത്തിന്റെ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് ക്യാമറയില്‍ പുതിയ കാഴ്ചകള്‍ ഒപ്പിയെടുക്കുക എന്നതാണ് ഈ മിടുക്കനായ ഫോട്ടോഗ്രാഫറുടെ അടുത്ത സ്വപ്‌നം.

https://www.instagram.com/p/CikLUfcvZ0_/?stkn=Yzl4NjU0cHU2b3Zn

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button