EntreprenuershipSuccess Story

സംഗീതസ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി GoalFoc Academy

ഒരു ഗാനത്തിന് ആവശ്യമായ സംഗീതം ഒരുക്കുന്നതു മുതല്‍ സിനിമകള്‍ക്കായുള്ള പശ്ചാത്തലസംഗീതം സൃഷ്ടിക്കുന്നതുവരെ വ്യാപിച്ചുകിടക്കുന്നതാണ് മ്യൂസിക് പ്രൊഡക്ഷന്റെ ഇന്നത്തെ ലോകം. പ്രായോഗിക അറിവ് മാത്രമല്ല ഇന്ന് പുതിയ സാങ്കേതികവിദ്യകളും പ്രൊഡക്ഷന്‍ രീതികളും ഈ മേഖലയിലും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ സംഗീതത്തിന്റെ പുതിയ ലോകത്തെ കുറിച്ച് പുതുതലമുറയ്ക്കും മറ്റും മികച്ച രീതിയില്‍ പഠിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ഇന്ന് വളരെ കുറവാണ്. എന്നാല്‍ സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന GoalFoc Academy.

സംഗീതത്തോടുള്ള പാഷന്‍ പങ്കുവെച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍നിന്നാണ് GoalFoc Academy രൂപം കൊള്ളുന്നത്. അതില്‍ പ്രധാന അധ്യാപകരിലൊരാളായും Academic Development ല്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായും ഗിറ്റാറിസ്റ്റും മ്യൂസിക് പ്രൊഡ്യൂസറും Kerala Artistes’ Fraterntiy (KAF) അംഗവുമായി സിജോ സാംസണ്‍ മാറി. ഈ സ്ഥാപനം സംഗീതപഠനരംഗത്ത് വ്യത്യസ്തമായൊരു മാതൃക സൃഷ്ടിക്കുകയാണ്.



പത്തുവര്‍ഷത്തിലേറെയായി സംഗീതപഠനമേഖലയില്‍ സജീവമായ GoalFoc ഓണ്‍ലൈന്‍ മ്യൂസിക് പ്രൊഡക്ഷന്‍ പരിശീലനത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം ഓഫ്‌ലൈന്‍ സംഗീതപഠനത്തിനും അവസരമൊരുക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത് റെക്കോര്‍ഡ് ചെയ്ത ക്ലാസുകളും വീഡിയോകളും വിദ്യാര്‍ഥികളുമായി പങ്കുവെച്ചാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്.

പിന്നീട് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് സംഗീതവിദ്യ എത്തിക്കുകയായിരുന്നു. ഇന്ന് മ്യൂസിക് പ്രൊഡക്ഷന്‍, വെസ്‌റ്റേണ്‍ വോക്കല്‍ തുടങ്ങി വിവിധ സംഗീതോപകരണങ്ങളില്‍ പരിശീലനം നല്‍കുകയാണ് ഇവര്‍. സിജോയുടെ ഭാര്യ തനുജയും വെസ്‌റ്റേണ്‍ വോക്കല്‍ പരിശീലനത്തിന് ഇവിടെ നേതൃത്വം നല്‍കുന്നു.



കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ വിദ്യാര്‍ഥികളുമായുള്ള ബന്ധം അവസാനിക്കു ന്നില്ലെന്നതാണ് GoalFoc ന്റെ പ്രധാന സവിശേഷത. വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിലൂടെയും ഓണ്‍ലൈന്‍ ഗ്രൂപ്പ് സെഷനുകളിലൂടെയും സംശയങ്ങള്‍ ചോദിക്കാനും പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാനും സംഗീതസൃഷ്ടികള്‍ക്ക് അഭിപ്രായങ്ങള്‍ തേടാനും വിദ്യാര്‍ഥികള്‍ക്ക് ഇവിടെ അവസരമുണ്ട്. നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ അക്കാദമിയില്‍ പരിശീലനം നേടിയിട്ടുണ്ടെന്നത് ഇവരുടെ വിജയത്തിന്റെ അടയാളമാണ്.


സംഗീതം ഒരു മുഴുവന്‍ സമയ കരിയറായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം മറ്റൊരു ജോലിയോടൊപ്പം സംഗീതത്തെ പാഷനായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഈ സ്ഥാപനം. സംഗീത മേഖലയിലെ തൊഴില്‍സാധ്യതകള്‍ പരിഗണിച്ച് പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കണമെന്നും സിജോ നിര്‍ദേശിക്കുന്നു. ഒരു സര്‍ട്ടിഫിക്കറ്റില്‍ അവസാനിക്കാത്ത പഠനവും ഒരു കോഴ്‌സില്‍ ഒതുങ്ങാത്ത ബന്ധവും ഉറപ്പാക്കുന്ന സംഗീതകമ്മ്യൂണിറ്റിയായി GoalFoc Academy നിലവില്‍ മുന്നേറുകയാണ്. സംഗീതത്തോട് താല്‍പര്യമുള്ള കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും സംഗീതലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താനും സഹായിക്കുക എന്നതാണ് GoalFoc Academy യുടെ സ്വപ്‌നം.

https://www.instagram.com/its_sijo_sam?stkn=eXM5dGZvbHV4ZnVu

https://www.instagram.com/goalfocacademy?stkn=anp4cXF0MHM3OTVt

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button