പാഷനും അധ്വാനവും ചേര്‍ത്ത് വിജയത്തിന്റെ മനോഹരമായ കഥ രചിച്ച സംരംഭം AshCreationz

വസ്ത്രം ഒരാളുടെ വ്യക്തിത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍സാക്ഷ്യങ്ങളാണ്; ഒപ്പം, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളുടെ ഭാഗവുമാണ് അവ. ആ നിമിഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ ഓരോ ഡിസൈനിലും സ്‌നേഹവും കരുതലും കലാപരമായ മികവും നെയ്‌തെടുക്കുന്ന ബ്രാന്‍ഡാണ് തലശ്ശേരിയിലെ AshCreationz. അതിന് പിന്നിലെ കരുത്തുറ്റ മുഖമാണ് അശ്വതി സലില്‍. പാഷനെയും അധ്വാനത്തെയും ഒരുപോലെ ചേര്‍ത്ത് വിജയത്തിന്റെ മനോഹരമായ കഥ രചിച്ച സംരംഭക…!
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് AshCreationz എന്ന സ്വപ്‌നത്തിന് അശ്വതി രൂപം നല്‍കിയത്. എന്നാല്‍ ആ സ്വപ്‌നത്തിന്റെ വിത്ത് മുളച്ചത് ബാല്യകാലത്തുതന്നെയായിരുന്നു. ബി.എസ്.സി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, അച്ഛന്‍ സനിലിന്റെ പിന്തുണയോടെയാണ് സ്ഥാപനത്തിന് തുടക്കമിട്ടത്. കുടുംബത്തിന്റെ വിശ്വാസവും ആത്മവിശ്വാസവും കൈമുതലാക്കി ആരംഭിച്ച ആ ചെറിയ സംരംഭമാണ് ഇന്ന് നിരവധി പേരുടെ പ്രിയപ്പെട്ട ബുട്ടിക്കായി വളര്‍ന്നത്.

ആദ്യകാലത്ത് സ്റ്റിച്ചിങ് ഇൻസ്റ്റിട്യൂട്ടായാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. പിന്നീട് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതൊരു സമ്പൂര്‍ണ ബുട്ടിക്കായി മാറി. ക്ഷമയോടെയും ഗുണനിലവാരത്തോടെയും മുന്നേറിയപ്പോള്‍ ഓരോ ദിവസവും പുതിയ അവസരങ്ങള്‍ തുറന്നു. സെലിബ്രിറ്റികള്‍ക്കായി ഡിസൈനുകളൊരുക്കാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ, ബ്രാന്‍ഡിന്റെ ജനപ്രീതി അതിവേഗം ഉയര്‍ന്നു.
ഓരോ കസ്റ്റമറുടെയും വ്യക്തിത്വത്തിനും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ഡിസൈനുകളാണ് AshCreationz ന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് ബ്രൈഡല്‍ ബ്ലൗസുകളിലും വിവാഹ വസ്ത്രങ്ങളുടെ ഡിസൈനിങ്ങിലും വ്യത്യസ്തതയും സൂക്ഷ്മതയും കൈവിടാത്ത സമീപനമാണ് ബ്രാന്‍ഡിനെ വേറിട്ടുനിര്‍ത്തുന്നത്. മനോഹരമായ ഡിസൈനുകള്‍ക്കൊപ്പം അഫോര്‍ഡബിള്‍ ബജറ്റില്‍ കസ്റ്റമറുടെ ഇഷ്ടങ്ങളറിഞ്ഞ് വസ്ത്രങ്ങള്‍ നല്‍കുന്നതാണ് ബ്രാന്‍ഡിന്റെ വിജയരഹസ്യം.
ജീവിതത്തില്‍ പുതിയൊരു അധ്യായമായി മാതൃത്വം എത്തിയപ്പോഴും തന്റെ സംരംഭത്തെ അതേ ആത്മാര്‍ഥതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ അശ്വതിക്ക് സാധിച്ചു. ഈ വിജയയാത്രയുടെ ശക്തമായ അടിത്തറ കുടുംബമാണ്. അച്ഛന്‍ സനിലും അമ്മ സോഫിയയും ഭര്‍ത്താവ് അമലും തുടക്കം മുതല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്തായി കൂടെയുണ്ട്. സഹോദരി ആര്യയും താങ്ങും പ്രചോദനവുമായി കൂടെയുണ്ടായിരുന്നു.
അതോടൊപ്പം തന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തികളാണ് മീത് & മിരി എന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തുടക്കം മുതല്‍ അവരുടെ ഓരോ സ്‌റ്റേജ് പ്രോഗ്രാമുകളിലടക്കം ഡ്രസ്സ് ഡിസൈന്‍ ചെയ്ത് തന്റെ വളര്‍ച്ചയ്ക്ക് വഴികാട്ടിയായി മാറിയ ഇരുവരെയും അശ്വതി നന്ദിയോടെ ഓര്‍ക്കുന്നു.

മത്സരം നിറഞ്ഞ ഫാഷന്‍ ലോകത്ത് നിലനില്‍ക്കാന്‍ ഗുണനിലവാരവും പുതുമയും അനിവാര്യമാണെന്ന് അശ്വതി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ട്രെന്‍ഡുകള്‍ പഠിക്കാനും ഡിസൈനുകളില്‍ നവീകരണം കൊണ്ടുവരാനും അവര്‍ എന്നും ശ്രദ്ധിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഒരിക്കല്‍ AshCreationz തിരഞ്ഞെടുക്കുന്ന കസ്റ്റമര്‍ വീണ്ടും വീണ്ടും ഈ ബ്രാന്‍ഡിനെ തന്നെ വിശ്വസിക്കുന്നത്. ഓരോ വസ്ത്രവും ഒരു ബന്ധം സൃഷ്ടിക്കണമെന്നും ഓരോ കസ്റ്റമറും കുടുംബാംഗങ്ങളെപ്പോലെയാണെന്ന് വിശ്വസിക്കുന്നതുമാണ് ഈ ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ ശക്തി.
AshCreationz ഇന്നൊരു ബുട്ടിക്ക് മാത്രമല്ല, നിരവധി പേരുടെ സ്വപ്‌നങ്ങളെ മനോഹരമായി അണിയിച്ചൊരുക്കുന്ന വിശ്വസനീയ ബ്രാന്‍ഡാണ്. ഗുണനിലവാരത്തിലും ഡിസൈനിലുമുള്ള മികവിലൂടെ കേരളത്തിനകത്തും ആഗോളതലത്തിലും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ AshCreationzന് സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ വിജയകഥ മുന്നേറുന്നത്…!



