കരിയാടിന്റെ സ്വന്തം ‘ഗൂഗിള്‍’ സ്വപ്‌നങ്ങളെ സംരംഭങ്ങളാക്കി മാറ്റിയ ഷര്‍ബിനയും അബ്ദുല്‍ റസാഖും

‘കസ്റ്റമര്‍ എന്ത് അന്വേഷിച്ചെത്തിയാലും അതിന് ഉത്തരം നല്‍കണം’, ഈ ചിന്തയില്‍ നിന്നാണ് കണ്ണൂര്‍ കരിയാടിലെ ‘ഗൂഗിള്‍ കരിയാട്’ എന്ന സംരംഭത്തിന്റെ കഥ തുടങ്ങുന്നത്. ഒരു സാധാരണ ഫാന്‍സി ഷോപ്പില്‍ നിന്ന് നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സ്വന്തം ‘ഗൂഗിള്‍’ ആയി വളര്‍ന്നത് ഏഴ് വര്‍ഷത്തെ അധ്വാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്. അതിന് പിന്നില്‍ ഷര്‍ബിനയുടെയും ഭര്‍ത്താവ് അബ്ദുല്‍ റസാഖിന്റെയും കൂട്ടായ സ്വപ്‌നങ്ങളും പരസ്പര പിന്തുണയുമാണ്.
2019ല്‍ ആരംഭിച്ച ‘ഗൂഗിള്‍ കരിയാട്’ ഇന്ന് ഫാന്‍സി ഐറ്റംസ്, സ്‌കൂള്‍ സ്‌റ്റേഷനറി, ഗിഫ്റ്റുകള്‍, ടോയ്‌സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ലഭിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണ്.
ഡ്രൈവിങ്ങിനെ പാഷനായി കാണുന്ന റസാഖ്, ജീവിതത്തില്‍ മുന്നേറാനുള്ള വഴിയായാണ് ഫാന്‍സി ഷോപ്പ് ആരംഭിച്ചെങ്കിലും വിവാഹശേഷം അത് ഒഴിവാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ബിസിനസിനോട് പാഷനുള്ള ഭാര്യ ഷര്‍ബിന സംരംഭം ഏറ്റെടുത്ത് ‘ഗൂഗിള്‍ കരിയാട്’ എന്ന പേര് നല്‍കി പുതിയൊരു ദിശയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കസ്റ്റമര്‍ എന്ത് അന്വേഷിച്ചെത്തിയാലും സാധ്യമായത് കണ്ടെത്തി നല്‍കണമെന്നതാണ് ഇവരുടെ സമീപനം.

പടച്ചവന്റെ കാരുണ്യത്താല്‍ ഏഴ് വര്‍ഷമായി ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനായിയെന്ന് പറയുന്ന ഇവരുടെ യാത്രയില്‍ നിരവധി പ്രതിസന്ധികളും കഠിനാധ്വാനവുമുണ്ട്. എന്നാല്‍ പരസ്പരം ചേര്‍ത്തുപിടിച്ചാണ് മുന്നോട്ടുള്ള യാത്ര. ‘You are my best business partner’ എന്ന പ്രിയപ്പെട്ടവന്റെ വാക്കുകള്‍ തന്നെയാണ് ഷര്‍ബിനയുടെ ഏറ്റവും വലിയ പിന്തുണ. ഒപ്പം കുഞ്ഞുമകള്‍ ദുആയുമാണ് ഇരുവരുടെയും മുന്നോട്ടുള്ള യാത്രയുടെ കരുത്ത്. ജീവിതത്തിലെ പ്രതിസന്ധികള്‍ അവരുടെ ചിരിയെ മായ്ക്കാന്‍ ഇരുവരും അനുവദിക്കാറില്ല എന്നതാണ് ഇരുവരെയും മുന്നോട്ട് നയിക്കുന്ന ശക്തി.
ഗൂഗിള്‍ കരിയാടിന് പുറമെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ‘ട്രെന്‍ഡോറ പ്രീമിയം’ എന്ന റെന്റല്‍ ഓര്‍ണമെന്റ്‌സ് & ഡാന്‍സ് കോസ്റ്റ്യൂംസ് ബ്രാന്‍ഡും, 5G Mobile Service & Boys Accessories Shop ഉം ഇവര്‍ നടത്തുന്നു. നൂതന ആശയമായ ട്രെന്‍ഡോറ പ്രീമിയം വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനായെങ്കിലും കൂടുതല്‍ ‘സോഷ്യല്‍ മീഡിയ പബ്ലിസിറ്റി’യിലൂടെ ബ്രാന്‍ഡിനെ വളര്‍ത്തുകയാണ് ലക്ഷ്യം.
ബിസിനസിന്റെ എല്ലാ കാര്യങ്ങളും ഇരുവരും നേരിട്ടാണ് ചെയ്തുവരുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ നേരിട്ട് വാങ്ങുന്നതു മുതല്‍ എല്ലാം ഇരുവരുടെയും മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ദിവസേനയുള്ള അപ്‌ഡേഷനിലും യാതൊരു വിട്ടുവീഴ്ചയുമില്ല.
ആരോഗ്യമുള്ള കാലത്തോളം അധ്വാനിച്ചാല്‍ ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്നും മടി എന്ന വാക്ക് ജീവിതത്തില്‍ നിന്ന് മാറ്റിയാല്‍ എല്ലാം എളുപ്പമാകുമെന്നതുമാണ് അവരുടെ വിശ്വാസം. ഇന്ന് കരിയാട് എന്ന ചെറിയ പ്രദേശത്ത് നിന്ന് വളര്‍ന്നുവരുന്ന ഈ യാത്രയില്‍ അവരെ ചേര്‍ത്തുപിടിച്ച മനുഷ്യരും സുഹൃത്തുക്കളുമാണ് വലിയ കരുത്ത്. ഒരു ഫോണ്‍കോളിലും മെസേജിലും സഹായിക്കാനെത്തുന്ന ആ മനുഷ്യര്‍ തന്നെയാണ് അടുത്ത വലിയ സ്വപ്‌നങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുന്നത്. ഗൂഗിള്‍ കരിയാടിന്റെ മുന്നോട്ടുള്ള ഓരോ ചുവടിലും അതേ വിശ്വാസമുണ്ട്. കസ്റ്റമറുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍, പുതുമയും അധ്വാനവും കരുത്താക്കിയാണ് അവരുടെ മുന്നോട്ടുള്ള യാത്ര.
https://www.instagram.com/trendora_premium?igsh=M2w0NzNhejdsaXFl




