ഇനി മനോഹരനിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാകും – ‘Eve Experience Event Planner’

ആഘോഷങ്ങളെ എപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നവരാണ് മലയാളികള്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ അത് കൊണ്ട് തന്നെ എപ്പോഴും മികച്ച ഇവന്റ് പ്ലാനേഴ്‌സിനെയായിരിക്കും നമ്മള്‍ തിരഞ്ഞെടുക്കുന്നതും. അത്തരത്തില്‍ ആഘോഷങ്ങളെ കൂടുതല്‍ മനോഹരവും സുരക്ഷിതവുമാക്കി ഒരിക്കലും മറക്കാത്ത ഓര്‍മയായി സുക്ഷിക്കാന്‍ പ്രാപ്തരാക്കി നല്‍കുന്ന ഒരു മികച്ച സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് കിഷോര്‍ ജി ദാസ് എന്ന കൊല്ലം സ്വദേശി രൂപം നല്‍കിയ Eve Experience Event Planner. ഒപ്പം പാര്‍ട്ണര്‍ അജയ്‌ഘോഷും പാര്‍ട്ണര്‍ കിഷോര്‍ K N ഉം കൂടി ചേര്‍ന്നതോടെ മികച്ച ഒരു സംരംഭമായി Eve മാറുകയായിരുന്നു.

2013 ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി Eve Experience എന്ന സ്ഥാപനത്തിന് കിഷോര്‍ തുടക്കം കുറിക്കുന്നത്. ബി.ടെക് ബിരുദധാരിയായ കിഷോര്‍ ജോലി രാജി വെച്ചശേഷമാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. പണ്ട് മുതല്‍ തന്നെ ഇവന്റ് പ്ലാനിങ്ങിലും ഡെക്കറേഷന്‍ മേഖലയോടും ഏറെ താത്പര്യമുണ്ടായിരുന്നതിനാല്‍ ഏത് സംരംഭത്തിലേക്ക് കടക്കുമെന്ന് കിഷോറിന് ഒരുപാട് ചിന്തിക്കേണ്ടി വന്നില്ല.

ഈ മേഖലയിലേക്ക് കടക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചുവെങ്കിലും സ്വന്തം സ്വപ്‌നത്തെ നേടിയെടുക്കുമെന്ന ഉറച്ച വിശ്വാസം ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. അതിനൊപ്പം നിന്നത് അജയ് ഘോഷ് ആയിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള മികച്ച സ്ഥാപനമാക്കി Eve Experience Event Planner നെ മാറ്റിയതും.
വെഡ്ഡിങ് ഇവന്റ്‌സ്, ഇന്റിമേറ്റ് ഇവന്റസ്, കോര്‍പ്പറേറ്റ് ഇവന്റ്‌സ് എന്നിവയിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തങ്ങളെ സമീപിക്കുന്ന കസ്റ്റമറുടെ ഓരോ ആവശ്യങ്ങളും കൃത്യമായി മനസിലാക്കി ഏറ്റവും മികച്ച രീതിയില്‍ ഇവന്റുകള്‍ കൈകാര്യം ചെയ്യുക എന്നതാണ് ഇവരുടെ പ്രത്യേകതകളിലൊന്ന്. അതായത് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കസ്റ്റമര്‍ക്ക് പൂര്‍ണമായി ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ഏറ്റെടുത്ത് ഇവര്‍ പൂര്‍ത്തിയാക്കുന്നു. ക്ലെയ്ന്റിന്റെ ‘കംഫര്‍ട്ടി’നാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ തന്നെ ഒരിക്കല്‍ എത്തുന്ന കസ്റ്റമര്‍ വീണ്ടും Eve Experience തേടിയെത്തുന്നു.

കൂടാതെ ഈ മേഖലയിലേക്ക് എത്തുന്ന പുതിയ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി സ്വന്തമായി EPIC എന്ന പേരില്‍ ഓണ്‍പ്രൊഡക്ഷന്‍ യൂണിറ്റും ഇവര്‍ കൈകാര്യം ചെയ്യുന്നു. കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ഇവന്റ് പ്ലാനര്‍ റഹീമ സഹീര്‍, പ്രൊഡക്ഷന്‍ ഹെഡ് ശരത് പ്രസാദ് തുടങ്ങി എല്ലാ അംഗങ്ങളും ഏറെ ആത്മാര്‍ത്ഥമായി കൂടെ നില്‍ക്കുന്നു എന്നതാണ് Eve Experience Event Planner നെ ഈ കാണുന്ന വിജയത്തിലേക്കെത്തിച്ചത്.



