കേരളത്തിന്റെ തനത് രുചിക്ക് ഇനി പുതിയ മുഖം, മിനുറ്റുകള്‍ക്കുള്ളില്‍ ‘കറി ‘ റെഡി – GravyGo

കേരളത്തിന്റെ തനത് വിഭവങ്ങളുടെ യഥാര്‍ഥ രുചി ആധുനിക ജീവിതശൈലിക്കനുസരിച്ച് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ഒരുക്കാന്‍ സഹായിക്കുന്ന Premium Frozen ഗ്രേവി ബ്രാന്‍ഡാണ് GravyGo. വൈശാഖ് സി.എം സ്ഥാപിച്ച Quick Gravy Pvt. Ltd ന്റെ പ്രധാന ബ്രാന്‍ഡായ GravyGo, പാചകത്തിലെ അധ്വാനം കുറയ്ക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യ രുചി അതേപടി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ബിസിനസ് വളര്‍ച്ചയ്ക്കും വിപണി വികസനത്തിനും നേതൃത്വം നല്‍കുന്നത് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഡോ. കെനത്ത് മാര്‍ക്കാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. 100 ശതമാനം പ്രകൃതിദത്ത സസ്യാധിഷ്ഠിത ചേരുവകളും കേരളത്തിന്റെ തനത് മസാലക്കൂട്ടുകളും ഉപയോഗിച്ചാണ് GravyGo തയ്യാറാക്കിയിരിക്കുന്നത്.

യാതൊരു പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെയാണ് ഉത്പന്നം നിര്‍മിക്കുന്നത് എന്നതും പ്രധാനമാണ്. 400 ഗ്രാം പായ്ക്കില്‍ ലഭ്യമാകുന്ന ഓരോ ഗ്രേവിയും ഏകദേശം എട്ട് പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കും. ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ബാക്കി വീണ്ടും ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും 12 മാസത്തെ സര്‍ട്ടിഫൈഡ് ഷെല്‍ഫ് ലൈഫും ഇതിന്റെ പ്രധാന സവിശേഷതകളാണ് എന്നത് എടുത്തുപറയേണ്ടതാണ്.
ചിക്കന്‍, മീന്‍, മട്ടണ്‍, ബീഫ്, സാമ്പാര്‍ തുടങ്ങി നമുക്ക് ആവശ്യമുള്ള ഏത് ഇഷ്ട വിഭവങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കാന്‍ GravyGo സഹായിക്കുന്നു. ഗ്രേവി ചൂടാക്കി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പ്രധാന പ്രോടീന്‍ (ബീഫ്, ചിക്കന്‍, ഫിഷ്, പനീര്‍ etc.) ഉള്‍പ്പെടുത്തിയാല്‍ ഏതാനും മിനിറ്റുകള്‍ക്കകം റെസ്‌റ്റോറന്റ് നിലവാരത്തിലുള്ള കേരള വിഭവം തയ്യാറാകും. ഉപ്പും എണ്ണയും അധിക മസാലകളും ചേര്‍ക്കേണ്ടതില്ല എന്നതും ഉത്പന്നത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ജോലി ചെയ്യുന്ന ദമ്പതികള്‍, വിദ്യാര്‍ത്ഥികള്‍, ബാച്ചിലര്‍മാര്‍, റെസ്‌റ്റോറന്റുകള്‍, ക്ലൗഡ് കിച്ചണുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോം ഷെഫുമാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കായി ഒരുപോലെ അനുയോജ്യമായ പരിഹാരമാണ് GravyGo. സമയം ലാഭിക്കുന്നതോടൊപ്പം എല്ലാ തവണയും ഒരേ നിലവാരത്തിലുള്ള രുചി ഉറപ്പാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന ഉത്പന്നമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ പാചക പാരമ്പര്യത്തെ ആധുനിക ഫുഡ് ടെക്‌നോളജിയുമായി സംയോജിപ്പിച്ച് ഇന്ത്യയിലുടനീളവും ആഗോള വിപണിയിലേക്കും കേരളത്തിന്റെ തനത് രുചി എത്തിക്കുകയാണ് GravyGo യുടെ ദീര്‍ഘകാല ലക്ഷ്യം. അടുത്തിടെ ഏറ്റവും നവീനമായ ഗ്രേവി ഉത്പന്നത്തിനുള്ള അംഗീകാരവും സ്റ്റാര്‍ട്ടപ്പ് രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യവും നേടിയ GravyGo സൗകര്യം, ഗുണമേന്മ, സ്ഥിരത, യഥാര്‍ഥ കേരള രുചി എന്നിവ ഒരുമിപ്പിച്ച് വീടകങ്ങളിലെയും ഭക്ഷണപ്രേമികളുടെയും വിശ്വസ്ത പങ്കാളിയായി മുന്നേറുകയാണ്.



