ടീം വര്‍ക്കിലൂടെ ബ്രാന്‍ഡായി വളര്‍ന്ന ‘ACCADIA’

Mr. Junir Hamza; Director
ഒരു സംരംഭത്തിന്റെ വിജയം സംരംഭകന്റെ കഴിവില്‍ മാത്രം ഒതുങ്ങുന്നതല്ല. ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആത്മാര്‍ഥമായ ഒരു ടീമിന്റെ പിന്തുണയും അതിന് അനിവാര്യമാണ്. അത്തരത്തിലുള്ള ടീം വര്‍ക്കിലൂടെ വളര്‍ന്ന് ഇന്ന് ശ്രദ്ധേയമായ ബ്രാന്‍ഡായി മാറിയ സ്ഥാപനമാണ് ‘ACCADIA’.

തൃശൂര്‍ സ്വദേശിയായ ഷാഹു കൊച്ചിയില്‍ 2014 ല്‍ ACCADIA Residency ആരംഭിച്ചാണ് ACCADIA എന്ന ബ്രാന്‍ഡ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ACCADIA Gallery തൃപ്പയാറിലും, ACCADIA Home Gallery കേച്ചരിയിലും, ACCADIA Hyper Mart മുല്ലശേരിയിലും, ഒപ്പം ACCADIA Resort ഉം ആരംഭിച്ചു. ഇവയുടെ പ്രവര്‍ത്തനത്തിലൂടെയാണ് സ്ഥാപനത്തെ ബ്രാന്‍ഡ് എന്ന നിലയില്‍ കൂടുതല്‍ വിപുലമാക്കിയത്. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ഷാഹുവിനു കരുത്തായി നിന്നത് ശക്തമായ ഒരു ടീമാണ്. ഏതൊരു സംരംഭവും ബ്രാന്‍ഡായി മാറണമെങ്കില്‍ മികച്ച ഒരു കൂട്ടം ജീവനക്കാരുടെ പ്രവര്‍ത്തനവും പിന്തുണയും ആവശ്യമാണ്.

ഡയറക്ടറായ ജുനീര്‍ ഹംസ സ്ഥാപനത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കും പ്രധാന ബിസിനസ് തീരുമാനങ്ങള്‍ക്കും നേതൃത്വം നല്‍കി ഒപ്പമുണ്ട് എന്നത് ഈ സ്ഥാപനത്തിന്റെ വിജയത്തിന്റെ പ്രധാന കാരണമാണ്. കൂടാതെ ഗ്രൗണ്ട് ഫ്‌ളോര്‍ മാനേജറായ ജോസ് പുലിക്കോട്ടില്‍, സീനിയര്‍ സൂപ്പര്‍വൈസറായ അഷിത, പ്രിയ, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍മാരായ അഥീന, ബസിജ, രമ്യ അതോടൊപ്പം ബേക്കറി സൂപ്പര്‍വൈസറായ ദിവ്യ സുനില്‍, വെജിറ്റബിള്‍ സൂപ്പര്‍വൈസറായ സിസിലി, പര്‍ച്ചേസ് സൂപ്പര്‍ വൈസര്‍ സെബീന, പാക്കിങ് സൂപ്പര്‍വൈസര്‍ ശ്യാമള, ഹൗസ്‌കീപ്പിങ് മേല്‍നോട്ടം വഹിക്കുന്ന സ്മിത, ഫസ്റ്റ് ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍ രശ്മി, ഫിനാന്‍സ് മാനേജറായ സിനിയ ഉമ്മര്‍ എന്നിവര്‍ ഒരു പോലെ ടീം മാനേജ്‌മെന്റിലും ഉപഭോക്തൃ സേവനത്തിലും മികച്ച പ്രകടനം ഈ സ്ഥാപനത്തിനായി കാഴ്ചവെക്കുന്നു. ഇത്തരം ഊര്‍ജസ്വലരായ ജീവനക്കാരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഈ സ്ഥാപനത്തിന്റെ വിജയം എന്നത് എടുത്തുപറയേണ്ടതാണ്.
കൃത്യമായ നേതൃത്വവും സമര്‍പ്പണബോധമുള്ള മികച്ച ജീവനക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഏത് സംരംഭത്തിനും വിജയം കൈവരിക്കാമെന്നതിന് CCADIA ഒരു മാതൃകയാണ്. ഇവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാന്‍ CCADIA ക്ക് എപ്പോഴും കരുത്തേകിയത്. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന മികച്ച ബ്രാന്‍ഡായി CCADIA മാറിയതും ഈ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ മികവ് കൊണ്ടാണ്.




