EntreprenuershipSuccess Story

ഹൃദയത്തില്‍ തൊട്ട ഡിസൈനിങ്; പാഷനും കൃത്യതയും ഒത്തുചേര്‍ന്ന ‘ഹോം ഡിസൈന്‍ ബൈ പ്രീതി’

ഡിസൈന്‍ എന്നത് വെറുമൊരു ഭംഗി മാത്രമല്ല, അത് സ്ഥലങ്ങളെ അര്‍ത്ഥപൂര്‍ണമാകുന്ന ഒരു കലയാണ്. ഒരു ഡിസൈനിനെ മികച്ചതാകുന്നത് അതില്‍ ശ്രദ്ധാപൂര്‍വം നല്‍കുന്ന ഓരോ കുഞ്ഞ് വിശദാംശങ്ങളുമാണ്. ഓരോ കോണിലും ചിന്തയും കൃത്യതയും സൗന്ദര്യബോധവും ചേര്‍ന്ന് ഒരുങ്ങുമ്പോഴാണ് അത് ജീവിതനുഭവമായി മാറുന്നത്. ഈ വിശ്വാസമാണ് ‘ഹോം ഡിസൈന്‍ ബൈ പ്രീതി’ എന്ന സംരംഭത്തിന്റെ അടിത്തറ.

പുതിയൊരു വീട് നിര്‍മിക്കുന്നതിന് ആവശ്യമായ ആര്‍ക്കിടെക്ചറല്‍ പ്ലാനിങ്, ഇന്റീരിയര്‍ ഡിസൈനിങ് സേവനങ്ങള്‍ എന്നിവ ലഭ്യമാണ്. ആവശ്യാനുസരണം ഫര്‍ണിച്ചര്‍ ലേഔട്ടോടുകൂടി 2ഡി, 3ഡി, ഫ്‌ളോര്‍ പ്ലാനുകള്‍, ഒപ്പം സ്ട്രക്ചറല്‍, ഇലക്ട്രിക്കല്‍, പ്ലമ്പിങ് ഡ്രോയിങ്ങുകളും നല്‍കുന്നതാണ്. കൂടാതെ, കോട്ടയം ജില്ലയിലും മറ്റിടങ്ങളിലുമായി നിര്‍മാണ ഘട്ടങ്ങളില്‍ സൈറ്റ് കണ്‍സല്‍ട്ടേഷനും നല്‍കുന്നു.

പ്രിന്‍സിപ്പാളില്‍ നിന്ന് ഡിസൈനറിലേക്ക്…

വര്‍ഷങ്ങളോളം ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പളായി സേവനമനുഷ്ഠിച്ച പ്രീതിയുടെ ജീവിതം പുതിയ വഴിത്തിരിവിലെത്തിയത് സ്വന്തം വീട് നിര്‍മിക്കാനുള്ള തീരുമാനത്തോടെയായിരുന്നു. ഡിസൈന്‍ മേഖലയില്‍ ഔപചാരിക പഠനമൊന്നുമില്ലാതിരുന്നിട്ടും, വാസ്തു സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടുത്തി ഫര്‍ണിച്ചര്‍ ലേഔട്ടോടുകൂടി ഫ്‌ളോര്‍ പ്ലാന്‍, എലിവേഷന്‍, ഇലക്ട്രിക്കല്‍ പ്ലാന്‍, പ്ലംബിങ് ലേഔട്ട്, ഇന്റീരിയര്‍ ഡിസൈന്‍, ലാന്‍ഡ്‌സ്‌കേപ് തുടങ്ങിയെല്ലാം പ്രീതി തന്നെ രൂപകല്‍പ്പന ചെയ്തു.

ഈ വീട് വെറുമൊരു നിര്‍മ്മിതി മാത്രമായിരുന്നില്ല. കാണുന്നവരുടെയൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മനോഹര സൃഷ്ടിയായിരുന്നു അത്. ആ അനുഭവം പ്രീതിക്കുള്ളിലെ ഡിസൈനറെ ഉണര്‍ത്തി. പിന്നീട് അധ്യാപന ജോലിയിലേക്ക് മടങ്ങാന്‍ മനസ്സ് അനുവദിച്ചില്ല.

ആത്മവിശ്വാസം തുറന്ന വിജയത്തിന്റെ വാതില്‍

ഡിസൈനിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നെങ്കിലും, ആ മേഖലയില്‍ സ്വതന്ത്രമായി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ആദ്യകാലത്ത് കുറവായിരുന്നു. എന്നാല്‍ ജീവിതം മാറ്റിമറിച്ച അവസരം അധികം വൈകാതെ തന്നെ പ്രീതിയിലേക്കെത്തി. ഒരു പ്രമുഖ സ്ഥാപനത്തിലെ സീനിയര്‍ ഇന്റീരിയര്‍ ഡിസൈനര്‍ തസ്തികയിലേക്ക് അപേക്ഷിച്ച പ്രീതി, തന്റെ കാഴ്ചപ്പാടിലും സൃഷ്ടിപരമായ കഴിവിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചു. സ്ഥാപനത്തിന്റെ ഡിസൈന്‍ ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ജോലി നേടുകയും ചെയ്തു.

അനുഭവങ്ങള്‍ പകര്‍ന്ന ആത്മവിശ്വാസം

ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ ഏകദേശം നൂറോളം വീടുകളുടെ ഇന്റീരിയര്‍ ഡിസൈനുകള്‍ നിര്‍വഹിക്കാന്‍ പ്രീതിക്ക് അവസരം ലഭിച്ചു. ഓരോ പ്രോജക്ടും പുതിയ പാഠങ്ങള്‍ സമ്മാനിച്ചു. ഫ്‌ളോര്‍ പ്ലാനുകളിലും, എലിവേഷനുകളിലും, ഇലക്ട്രിക്കല്‍, പ്ലംബിങ് സംവിധാനങ്ങളിലും, ഫര്‍ണിച്ചര്‍ ലേഔട്ടുകളിലും ആവര്‍ത്തിച്ച് കണ്ടുപിടിച്ച പോരായ്മകള്‍, കാര്യങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന ഉറച്ച ബോധ്യമാണ് പ്രീതിക്ക് നല്‍കിയത്. ആ തിരിച്ചറിവാണ് സ്വന്തം സ്വപ്‌നസംരംഭമായ ഹോം ഡിസൈന്‍ ബൈ പ്രീതിക്ക് ജന്മം നല്‍കിയത്.

ഇന്ന് സംരംഭകയെന്ന നിലയില്‍ പുതിയ യാത്രയുടെ തുടക്കത്തിലാണെങ്കിലും, ദൈവം നല്‍കിയ അസാധാരണമായ കാഴ്ചപ്പാടും, സൃഷ്ടിപരമായ ചിന്തയും കൈമുതലാക്കി ഓരോ ക്ലെയിന്റിന്റെയും ജീവിതശൈലി, സ്വപ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കി അതിന് അനുയോജ്യമായ ഡിസൈന്‍ ഒരുക്കുന്നതിലാണ് പ്രീതിയുടെ ഏറ്റവും വലിയ സന്തോഷം.

ഓരോ വീടും അതിലുള്ളവരുടെ ജീവിതകഥ പറയുന്നതിനൊപ്പം തന്നെ, വരും കാലങ്ങളിലേക്ക് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന മനോഹാരമായ നിര്‍മിതിയായിരിക്കുമെന്ന വിശ്വാസത്തോടെ, അനവധി സ്വപ്‌നഭവനങ്ങള്‍ക്ക് ഹോം ഡിസൈന്‍ ബൈ പ്രീതി അടിത്തറ പാകട്ടെ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button