യുവത്വത്തിന്റെ ആത്മവിശ്വാസവും രുചിയുടെ പുതിയ വിലാസവും; വിജയരുചി വിളമ്പുന്ന ‘The Tasty World’

പ്രായം ചെറുതാണെന്നത് സ്വപ്‌നങ്ങള്‍ക്കൊരിക്കലും ഒരു തടസ്സമല്ല. വ്യക്തമായ ലക്ഷ്യവും കഠിനാധ്വാനവും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയാല്‍ വിജയത്തിലേക്കുള്ള വഴികള്‍ സ്വയം തുറക്കപ്പെടും. അതിന് മികച്ച ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിയായ അഭിനവും അദ്ദേഹം വളര്‍ത്തിയെടുത്ത ‘The Tasty World’ എന്ന സംരംഭവും.
ചെറുപ്പം മുതല്‍ ബിസിനസ് ലോകത്തോട് പ്രത്യേക താല്‍പര്യം പുലര്‍ത്തിയിരുന്ന അഭിനവ്, തന്റെ 18-ാം വയസില്‍ തന്നെ ട്രേഡിങ് മേഖലയിലേക്ക് കടന്ന് അഞ്ച് വര്‍ഷത്തോളം അനുഭവസമ്പത്ത് നേടി. അറിവ് കൂടുതല്‍ വികസിപ്പിക്കണമെന്ന ആഗ്രഹത്തോടെ 21 -ാം വയസില്‍ കാനഡയില്‍ ഫൈനാന്‍സ് പഠിക്കുകയും ചെയ്തു. എന്നാല്‍ വിദേശത്ത് മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും, സ്വന്തം നാട്ടിലും കുടുംബത്തോടൊപ്പവും സംരംഭം വളര്‍ത്തണമെന്ന തീരുമാനമാണ് അദ്ദേഹത്തെ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിച്ചത്.

ഒരു ബയോമെഡിക്കല്‍ എഞ്ചിനിയറും വിജയകരമായ ബിസിനസുകാരനുമായ അച്ഛന്‍ ഷീനുവിന്റെ ജീവിതയാത്രയാണ് അഭിനവിന്റെ ഏറ്റവും വലിയ പ്രചോദനം. അച്ഛനോടൊപ്പം ചേര്‍ന്ന് റെസ്‌റ്റോറന്റ് രംഗത്തേക്ക് കടന്ന അദ്ദേഹം, കുടുംബത്തിന്റെ ബിസിനസിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘The Tasty World’ എന്ന ബ്രാന്‍ഡിനെ മുന്നോട്ട് നയിക്കുന്നത്.

ഹൈദരാബാദി ചിക്കന്‍ ബിരിയാണിയിലൂടെയാണ് The Tasty World ന്റെ യാത്ര ആരംഭിച്ചത്. പിന്നീട് വൈവിധ്യമാര്‍ന്ന വിഭവങ്ങളിലൂടെ രുചിപ്രേമികളുടെ വിശ്വാസം നേടിയെടുക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. മികച്ച രുചിയും ഉയര്‍ന്ന ഗുണനിലവാരവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ, എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് അഭിനവിന്റെ പ്രധാന ലക്ഷ്യം. ഓരോ വിഭവവും കസ്റ്റമറിന്റെ പ്രതീക്ഷകള്‍ക്കപ്പുറം എത്തിക്കണമെന്ന ആഗ്രഹമാണ് ബ്രാന്‍ഡിന്റെ ഓരോ പ്രവര്‍ത്തനത്തിന്റെയും പിന്നിലെ ശക്തി.

ഒരു സംരംഭത്തിന്റെ തുടക്കം അത്ര എളുപ്പമല്ല. നിരവധി വെല്ലുവിളികളും പരീക്ഷണങ്ങളും നേരിട്ടെങ്കിലും, ആത്മവിശ്വാസവും കഠിനാധ്വാനവും കൈവിടാതെ മുന്നോട്ട് പോയതാണ് അഭിനവിന്റെ വിജയം. വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്വന്തം ബ്രാന്‍ഡിനെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്.
തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച് ബ്രാന്‍ഡിന്റെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് അഭിനവിന്റെ അടുത്ത ലക്ഷ്യം. അതോടൊപ്പം, ഭാവിയില്‍ എക്‌സ്‌പോര്‍ട്ട്, ഇംപോര്‍ട്ട് മേഖലയിലേക്കും തന്റെ സംരംഭത്തെ വ്യാപിപ്പിക്കണമെന്ന വലിയ സ്വപ്‌നവും അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നു.

രുചിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും, ഗുണനിലവാരത്തില്‍ ഉറച്ച വിശ്വാസവും, യുവത്വത്തിന്റെ ഊര്‍ജവും ചേര്‍ന്നാണ് ‘The Tasty World’ ഇന്ന് മുന്നേറുന്നത്. ഒരു ഫുണ്ട് ഔട്ട്‌ലെറ്റ് എന്നതിലുപരി വിശ്വാസത്തിന്റെയും മികച്ച ഭക്ഷണാനുഭവത്തിന്റെയും പേരായി ഈ ബ്രാന്‍ഡ് മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വിഭവത്തിലും ആത്മാര്‍ത്ഥതയും ഓരോ സേവനത്തിലും കരുതലും പകരുന്ന ‘ The Tasty World’ വരുംകാലങ്ങളില്‍ കേരളത്തിന്റെ ഭക്ഷണരംഗത്ത് കൂടുതല്‍ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങുകയാണ്.



