EntreprenuershipSuccess Story

മകന്റെ പേരിനെ ലോകമറിയുന്ന സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്‍ഡാക്കി മാറ്റി യുവ സംരംഭകന്‍; ‘AIDAN GLOBAL’

ഒരു ബിസിനസ് ആരംഭിക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ ആരംഭിച്ച ബിസിനസിനെ ലോകമറിയുന്ന ബ്രാന്‍ഡാക്കി മാറ്റുക എന്നത് അത്ര എളുപ്പമല്ല. അത്തരത്തില്‍ ഒരു ബ്രാന്‍ഡ് തന്നെ പടുത്തുയര്‍ത്തിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്.

കൊല്ലം സ്വദേശിയായ മുഹമ്മദ് സുല്‍ഫീക്കര്‍ കഠിനാധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയത് AIDAN GLOBAL എന്ന കസ്റ്റമൈസ്ഡ് സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റ് സംരംഭമാണ്. ചെറിയ ചുവട്‌വയ്പിലൂടെ തുടങ്ങിയ AIDAN GLOBAL ഇന്ന് ഇന്ത്യയില്‍ മാത്രമല്ല യു എസ് എ, യു കെ, ജര്‍മനി, ഓസ്‌ട്രേലിയ, ജിസിസി, മലേഷ്യ, ഡെന്‍മാര്‍ക്ക്, കാനഡ തുടങ്ങി 23 രാജ്യങ്ങളിലടക്കം സ്വാധീനമുള്ള മികച്ച സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റാണ്.

ചെറുപ്പം മുതല്‍ തന്നെ സ്‌പോര്‍ട്‌സില്‍ ഏറെ താത്പര്യമുണ്ടായിരുന്ന സുല്‍ഫീക്കര്‍ ബിടെക് പഠനശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു വരുമ്പോഴായിരുന്നു സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്‌നത്തെ സാക്ഷാത്കരിക്കാനായി തയാറെടുക്കുന്നത്. അതിനായി 2020ല്‍ www.aidanglobal.com എന്ന ഈ കൊമേഴ്‌സ് വെബ്‌സൈറ്റായിരുന്നു സുല്‍ഫീക്കര്‍ ആദ്യമായി തയാറാക്കിയത്.


മകന്റെ പേരായിരുന്നു തന്റെ ബ്രാന്‍ഡ് എന്ന സ്വപ്‌നത്തിനായി സുല്‍ഫീക്കര്‍ തിരഞ്ഞെടുത്തത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു വെബ്‌സൈറ്റ് കൊണ്ട് ആരംഭിച്ച ബിസിനസിന് ഓര്‍ഡറുകള്‍ വന്നതോടെ തിരുപ്പൂരില്‍ ടെക്‌സ്‌റ്റൈല്‍ ഫാക്ടറി ലീസിനെടുത്തായിരുന്നു ഉത്പാദനം തുടങ്ങിയത്. പിന്നീട് ധാരാളം ഓര്‍ഡറുകള്‍ തേടിവരാന്‍ തുടങ്ങിയതോടെ 2022ല്‍ കൊല്ലത്ത് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് സുല്‍ഫീക്കര്‍ ആരംഭിച്ചു.

സ്‌കോഡ, എല്‍ജി തുടങ്ങി നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കും കൂടാതെ 23 രാജ്യങ്ങളിലടക്കമുള്ള വിവിധ ടൂര്‍ണമെന്റ്, ഇവന്റ്, സ്‌പോര്‍ട്‌സ് ഇവന്റ്, വേള്‍ഡ് ഇവന്റ് എന്നിവയ്ക്കും ഏറ്റവും പ്രീമിയം ക്വാളിറ്റി സ്‌പോര്‍ട്‌സ് വെയറുകളാണ് ഇവര്‍ എത്തിച്ചു നല്‍കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും ക്വാളിറ്റിയുള്ള സൈക്കിളിംഗ് പ്രൊഡക്റ്റ് നിര്‍മിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് AIDAN GLOBAL.

സൈക്ലിംഗ്, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, സോക്കര്‍, ബാസ്‌ക്കറ്റ് ബോള്‍ ജേഴ്‌സികള്‍, ട്രാക്ക് സ്യൂട്‌സ്, ഷോട്‌സ്, ഹൂഡിസ്, ജാക്കറ്റുകള്‍, കസ്റ്റമൈസ്ഡ് ക്യാപ്പുകള്‍ തുടങ്ങി എല്ലാവിധ സ്‌പോര്‍ട്‌സ് വെയറുകളും ഇവിടെ നിര്‍മിക്കുന്നു. തന്റെ സ്വപ്‌നങ്ങളെ ഏറെ പിന്തുണച്ച പിതാവിന്റെ പേരില്‍ ‘HAJI SALIM AC MULTICUISINE RESTAURANT ‘ ഉം നിലവില്‍ കൊല്ലം കേന്ദ്രമാക്കി ഈ യുവ സംരംഭകന്‍ ആരംഭിച്ചിട്ടുണ്ട്. 2023 ല്‍ വ്യവസായ മന്ത്രിയായിരുന്ന പി രാജീവ് ഇവരുടെ ഫാക്ടറി സന്ദര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് ശ്രദ്ധേയമാണ്.

AIDAN GLOBAL എന്ന തന്റെ ബ്രാന്‍ഡിനെ 100 മില്ല്യണ്‍ അസെറ്റിലേക്ക് എത്തിക്കാനും ലോകബ്രാന്‍ഡാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ് നിലവില്‍ ഈ സംരംഭകന്‍. അതിന്റെ ഭാഗമായി ബാംഗ്ലൂരില്‍ കോര്‍പ്പറേറ്റ് ഓഫീസും ദുബൈയില്‍ സൈക്കിളിംഗ് പ്രൊഡക്ട് ഔട്ട്‌ലെറ്റും തുടങ്ങാനുള്ള ഒരുക്കത്തിലാണ് സുല്‍ഫീക്കര്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button