EntreprenuershipSuccess Story

30 വര്‍ഷത്തെ വിജയ ചരിത്രം, പുതുമാറ്റങ്ങളോടെ ‘മുക്തി ഫാര്‍മ’

ലോകപ്രശസ്തമായ ആയൂര്‍വേദ ടൂറിസത്തിന് ഏറെ പേരുകേട്ട സംസ്ഥാനമാണ് നമ്മുടെ കേരളം. ഇന്ത്യയില്‍ ഉത്ഭവിച്ചതും 5000 വര്‍ഷത്തിലേറെ പാരമ്പര്യവുമുള്ള ആ പുരാതനവൈദ്യ ശാസ്ത്രത്തെ നൂതനവും തനതായ രീതിയിലും കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുക്തി ഫാര്‍മ.

1996 ലാണ് പാല്‍കുളങ്ങര സ്വദേശിയായ ടി ബിജുകുമാര്‍ ‘മുക്തി ഫാര്‍മ’ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ ഓയില്‍, സോനാ ഫെയര്‍നെസ് ക്രീം എന്നീ നാല് ഉത്പന്നങ്ങളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് 240ലേറെ ഉത്പന്നങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 80 ലേറെ ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് അവകാശമുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്.


1996ല്‍ ആരംഭിച്ച മുക്തിഫാര്‍മ 30 വര്‍ഷത്തെ ജൈത്രയാത്ര പിന്നിടുമ്പോള്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് പുതിയ തനതായ മാറ്റങ്ങളാണ് ഇവര്‍ ഒരുക്കുന്നത്. സോനാ ക്രീം, സോനാ സോപ്പ്, കേശകമലം ഹെയറോയില്‍, ഇന്ഫളാണിന്‍ പ്ലസ് ഓയിന്‍മെന്റ് തുടങ്ങി 10 ഓളം പ്രൊഡക്റ്റുകള്‍ കൂടുതല്‍ ഗുണമേന്മയില്‍ കാലത്തിന് അനുസരിച്ച് വികസിപ്പിക്കുന്നു എന്നതാണ് ഇവയിലേറ്റവും ശ്രദ്ധേയം. ഇതിന് വേണ്ടിയുള്ള ടെസ്റ്റിങ്ങിനാവശ്യമായ ലാബ് സൌകര്യവും ഇവര്‍ ഒരുക്കുന്നു.

കൂടുതല്‍ നവീകരിക്കുന്നതിലൂടെ ആയുര്‍വേദ ഫാര്‍മ രംഗത്ത് പുതു ചരിത്രമായിരിക്കും മുക്തി ഫാര്‍മയൊരുക്കുന്നത്. മിഷന്‍ 1000ത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഒരേയൊരു സംരംഭമാണ് മുക്തി ഫാര്‍മ എന്നതും ഇവരുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘ വീക്ഷണത്തിന്റെയും അടയാളമാണ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമായിരുന്നു വിപണിയെങ്കില്‍ ഇന്ന് ഇന്ത്യയൊട്ടാകെ ആയുര്‍വേദ ഡോക്ടര്‍മാരിലേക്കും നേരിട്ടുള്ള വിപണികളിലേക്കും മുക്തിഫാര്‍മയുടെ പ്രൊ!ഡക്റ്റുകള്‍ എത്തുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍ വിപണിയിലും ഇന്ന് സജീവമാണ് മുക്തിഫാര്‍മ.

തിരുവനന്തപുരത്തിന്റെ ആരോഗ്യ മേഖലയില്‍ മുപ്പത് വര്‍ഷം കൊണ്ട് ശ്രദ്ധേയമായ സ്ഥാനം നേടാനും തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും ബിജുകുമാറിനും മുക്തിഫാര്‍മയ്ക്കും സാധിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകളാണ് ഈ സംരംഭകത്വ മികവില്‍ ബിജുകുമാറിനെ തേടിയെത്തിയിട്ടുള്ളത്. കേരള കൗമുദി ബിസിലന്‍സ് എക്‌സലന്‍സ് അവാര്‍ഡ്, പാറശാല മുതല്‍ ഹരിപ്പാട് വരെയുള്ള 155 ലയന്‍സ് ക്ലബുകളില്‍ 318 A യുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ചുമതല, 2010 ലും 2012 ലും Lion of the Year, Lion of the Multiple Award എന്നിവയും ചേംബര്‍ ഓഫ് കൊമേഴ്‌സ് തിരുവനന്തപുരം എക്‌സികൂട്ടീവ് മെമ്പര്‍, മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് സംസ്ഥാന പ്രസിഡന്റ് എന്നിവയിലേക്ക് തിരഞ്ഞെടുത്തതും ഈ അംഗീകാരങ്ങളില്‍ ഏറ്റവും പ്രധാനമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button