EntreprenuershipSuccess Story

പട നയിച്ച് ഗിന്നസ് ചാമ്പ്യന്‍, അണി നിരന്ന് B2B Trivandrum CHAMPIONS

വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്കും വലിയ വിജയങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്കും ഒരു വേദിയാണ് B2B GLOBAL NETWORK. ബിസിനസ് ആരംഭിക്കുന്നു എന്നതിലല്ല, എല്ലാ കാലവും നിലനില്‍ക്കുന്ന ഒരു വിജയസംരംഭമാക്കി അതിനെ മാറ്റുക എന്നതാണ് ഏറ്റവും പ്രധാനം. അതിന് സംരംഭ മേഖലയിലെ അറിവും പ്രാവീണ്യവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ഏറെ പ്രധാനമാണ്. ഇന്ന് നാം കാണുന്ന വിജയിച്ചവരെല്ലാവരും ഏറെ പ്രതിസന്ധികളെ അതിജീവിച്ചവരും തന്റെ സ്വപ്‌നത്തെ കൃത്യമായി പിന്തുടര്‍ന്നവരുമാണ്. അത്തരത്തില്‍ സ്വപ്‌നങ്ങള്‍ മനസിലേറുന്നവര്‍ക്ക് പ്രചോദനമായ് മാറിയ കൂട്ടായ്മയാണ് B2B.

സംരംഭ സ്വപ്‌നങ്ങള്‍ മനസിലുള്ളവരെ ഒരുമിച്ച് ചേര്‍ക്കുകയും അവര്‍ക്ക് ആത്മവിശ്വാസവും കൃത്യമായ ബിസിനസ് അറിവുകളും നല്‍കി തങ്ങളുടെ ബിസിനസില്‍ വിജയം നേടാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്ന ആഗോള ശൃംഖലയാണ് B2B GLOBAL NETWORK. 2018 ല്‍ ദോഹയിലും ഖത്തറിലുമാണ് B2B എന്ന കൂട്ടായ്മ ആദ്യമായി ആരംഭിക്കുന്നത്. പിന്നീട് വളരെ കുറച്ച് കാലം കൊണ്ട് തന്നെ ഏഇഇ രാജ്യങ്ങളിലും ലോകമൊട്ടാകെയും വേരുറപ്പിച്ച സംരംഭക കൂട്ടായ്മയായി B2B വളരുകയായിരുന്നു.

ബിസിനസ് കോച്ചിംഗ്, സെല്‍ഫ് ഡെവലപ്പ്‌മെന്റ്, ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജീസ് എന്നീ പരിശീലനങ്ങളിലൂടെ ഓരോ സംരംഭകരുടെയും വ്യക്തിത്വ വികസനത്തിനും ബിസിനസ് പുരോഗതിക്കും ഇവ!ര്‍ കരുത്തേകുന്നു. ലോകമെമ്പാടുമുള്ള നിരവധി പ്രഗത്ഭരായ സംരംഭകരുമായി പരിചയപ്പെടാനും ആ ബന്ധത്തിലൂടെ ബിസിനസിനെ വളര്‍ത്താനും B2B നെറ്റ്‌വര്‍കിലൂടെ സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

BUSINESS OWNERS, FOUNDERS, MANAGERS, PROFESSIONALS തുടങ്ങി ബിസിനസ് സ്വപ്‌നങ്ങളുള്ള ഏതൊരാള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവര്‍ ഈ കൂട്ടായ്മ തയാറാക്കിയിട്ടുള്ളത്. നിരവധി ഗിന്നസ് റെക്കോഡുകളുടെ ഉടമയായ ഗിന്നസ് പി കെ കുമാര്‍ അഥവാ ഇന്‍സ്പയ!ര്‍ കുമാറാണ് തിരുവനന്തപുരത്തെ B2B Trivandrum CHAMPIONS ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്.

Dr Jeyapal V
Senior Cardiologist
Hridayalaya Heart Foundation,
Pettah, Thiruvananthapuram

Dr Jeyapal V
Senior Cardiologist, Hridayalaya Heart Foundation,
Pettah, Thiruvananthapuram

Parvathy V
TATA AIA Bussiness Associate

Namaz Joshy
CEO Sulthana Jewellery, Balaramapuram,
Thiruvananthapuram

ഗിന്നസ് പികെ കുമാറിന്റെ നേതൃത്വത്തില്‍ നിരവധി പേരാണ് തങ്ങളുടെ സംരംഭക സ്വപ്‌നങ്ങളെ അനായാസം സ്വന്തമാക്കിയിട്ടുള്ളത്. പ്രതിസന്ധികളെ തരണം ചെയ്യാനും സ്വപ്‌നങ്ങളെ കൃത്യമായി പിന്തുടരാനും ഓരോ വ്യക്തികള്‍ക്കും B2B ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നു. വര്‍ഷത്തില്‍ 44 മീറ്റിങ്ങുകളാണ് ഇവിടെ നടക്കുന്നത്. ഓരോ മീറ്റിങ്ങിലും നിരവധി സംരംഭകരെ പരിചയപ്പെടാന്‍ സാധിക്കുന്നു. എല്ലാ ആഴ്ചയും നടക്കുന്ന ബിസിനസ് ട്രെയിനിങ്ങിലൂടെ ഉയര്‍ന്ന ബിസിനസ് അവസരങ്ങളും അംഗങ്ങള്‍ക്ക് ലഭിക്കുന്നു.

സംരംഭ സ്വപ്‌നങ്ങളുള്ളവര്‍ക്ക് അവസരങ്ങളുടെ വലിയ സാധ്യതയാണ് B2B ഒരുക്കി നല്‍കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button