EntreprenuershipSuccess Story

ചെറുപ്പം മുതലുള്ള സ്വപ്‌നം… ഹഫീസ ഉസ്മാന്‍ ഇന്ന് വിജയ സംരംഭക; TIBARA ROOTS

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക അതിനെ വിജയത്തിലേക്ക് എത്തിക്കുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്‌നമാണ്. അത്തരത്തില്‍ ചെറുപ്പം തൊട്ടുള്ള തന്റെ സ്വപ്‌നത്തെ വിജയത്തിലേക്ക് എത്തിച്ച വനിത സംരംഭകയാണ് കാസര്‍ഗോഡ് സ്വദേശിനിയായ ഹഫീസ ഉസ്മാന്‍…!

2025 ലാണ് ഹഫീസ TIBARA ROOTS എന്ന നാച്ചുറല്‍ ഹെയര്‍ ഓയില്‍ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം ഏറെ നാളായി മനസിലുണ്ടായിരുന്നുവെങ്കിലും വളരെ അവിചാരിതമായാണ് ഹഫീസ ഹെയര്‍ ഓയില്‍ സംരംഭത്തിലേക്ക് കടക്കുന്നത്.

മക്കള്‍ക്ക് വേണ്ടിയായിരുന്നു പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് കൊണ്ടുള്ള ഹെയര്‍ ഓയില്‍ ആദ്യമായി ഈ യുവസംരംഭക തയാറാക്കുന്നത്. ഇത് ഉപയോഗിച്ചതോടെ മക്കള്‍ക്ക് സമൃദ്ധമായി മുടിവളരാനും മുടികൊഴിച്ചില്‍ ഇല്ലാതാവാനും തുടങ്ങി. പിന്നീട് സുഹൃത്തുക്കളും മറ്റും മുടി സംരംക്ഷണത്തിലെ രഹസ്യ കൂട്ടറിയാന്‍ ഹഫീസയെ തേടിയെത്തുകയായിരുന്നു.

പ്രകൃതിദത്ത രഹസ്യകൂട്ടുകള്‍ ഹഫീസ അവരോട് വിശദമാക്കിയെങ്കിലും എല്ലാവര്‍ക്കും ഹഫീസ തന്നെ അത് തയാറാക്കി നല്‍കണമെന്നായിരുന്നു ആഗ്രഹം. തുടര്‍ന്ന് ബന്ധുക്കളും പരിചയക്കാരുമടക്കം ധാരാളം പേര്‍ ഹെയര്‍ ഓയില്‍ തേടിയെത്താന്‍ തുടങ്ങിയതോടെയാണ് TIBARA ROOTS എന്ന നാച്ചുറല്‍ ഹെയര്‍ ഓയില്‍ ബ്രാന്‍ഡ് ഉദയം ചെയ്യുന്നത്. ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള വിജയ സംരംഭമാണ് TIBARA ROOTS.


ഹെയര്‍ ഓയില്‍, ഫെയ്‌സ് പാക്ക്, ഷാംപൂ, ഫെയ്‌സ് സെറം, അലോവെറ തുടങ്ങി മുടി സംരംക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനും സഹായിക്കുന്ന ധാരാളം നാച്ചുറല്‍ പ്രൊഡക്റ്റുകളാണ് ഇവിടെയുള്ളത്. ചെറിയ വിലയ്ക്ക് ഗുണമേന്മയേറിയതും ആരോഗ്യപ്രദമായതുമായ പ്രൊഡക്റ്റുകള്‍ നല്‍കണമെന്ന ചിന്തയാണ് ധാരാളം കസ്റ്റമേഴ്‌സുള്ള സ്ഥാപനമാക്കി TIBARA ROOTS നെ മാറ്റിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

പ്രകൃതിദത്ത രീതിയില്‍ തയാറാക്കുന്നതിനാല്‍ തന്നെ കെമിക്കലുകളെ പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് ഹഫീസ എന്ന യുവ സംരംഭക ഓരോ പ്രൊഡക്റ്റുകളും നിര്‍മിക്കുന്നത്. പ്രൊഡക്റ്റിന് ആവശ്യമായ വിഭവങ്ങള്‍ മില്ലില്‍ നിന്നും നേരിട്ട് വാങ്ങി അത് തയാറാക്കുന്ന രീതിയും മറ്റും കൃത്യമായി വീഡിയോയില്‍ പകര്‍ത്തി പങ്കുവെക്കുന്നതിനാല്‍ തന്നെ മുതിര്‍ന്നവരും കുട്ടികളുമടക്കം ഓരോ കസ്റ്റമറും വിശ്വാസത്തോടെയാണ് TIBARA ROOTS തേടിയെത്തുന്നത്.

ഡല്‍ഹിയില്‍ നടന്ന എം എസ് എം ഇ ആരോഗ്യ ഉത്സവ് & എക്‌സ്‌പോ 2026 ല്‍ പങ്കെടുക്കാനും അംഗീകാരം നേടാനും ഹഫീസ ഉസ്മാന് സാധിച്ചു എന്നുള്ളത് ഈ വനിതാ സംരംഭകയുടെ വിജയത്തിന്റെ അടയാളമാണ്. ഉപ്പയുടെയും കുടുംബത്തിന്റെയും പിന്തുണയാണ് ഇന്ന് ഈ കാണുന്ന വിജയമെഴുതാന്‍ ഹഫീസയ്ക്ക് കരുത്തേകിയത്. മനസിലുള്ള സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ഏതൊരാള്‍ക്കും സാധിക്കുമെന്ന് ഈ വനിതാ സംരംഭക വ്യക്തമാക്കുന്നത് സ്വന്തം ജീവിതം കൊണ്ടാണ്.

https://www.instagram.com/tibara.roots?igsh=YWkxanU0NDEzYmVq

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button