സ്വപ്നങ്ങളിലേക്കുള്ള ഫോക്കസ്; ധീരജിന്റെ ‘Stories of aeinnnno’എന്ന വിഷ്വല്‍ മാജിക്!

നമ്മുടെയെല്ലാം കൈകളില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. മിക്കവരും അത് റീലുകള്‍ കാണാനും വെറുതെ സമയം കളയാനും ഉപയോഗിക്കുമ്പോള്‍, അതേ ഫോണ്‍ ഒരു ലക്ഷ്യത്തിലേക്കുള്ള കോണിയാക്കി മാറ്റിയ ഒരു ഇരുപതുകാരനുണ്ട്…ധീരജ് ടി.പി. വെറുമൊരു കൗതുകത്തിന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികളില്‍ നിന്ന്, ഇന്ന് മില്യണ്‍ കണക്കിന് ആളുകള്‍ കാത്തിരിക്കുന്ന വിഷ്വല്‍ മാജിക്കുകള്‍ സൃഷ്ടിക്കുന്ന തലത്തിലേക്ക് ഈ ചെറുപ്പക്കാരന് വളര്‍ന്നത് കഠിനാധ്വാനത്തിന്റെയും അടങ്ങാത്ത പാഷന്റെയും മാത്രം കരുത്തിലാണ്. ‘Stories of aeinnnno’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ധീരജ്.
ബി.ഫാം (B.Pharm) വിദ്യാര്‍ത്ഥിയായ ധീരജിന് പഠനത്തോടൊപ്പം തന്റെ പാഷനെ നെഞ്ചേറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ മികച്ചൊരു ഫോണ്‍ പോലും കൈമുതലായി ഇല്ലായിരുന്നു. എന്നാല്‍, ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ചു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറികളാണ് ധീരജിന്റെ ജീവിതം മാറ്റിമറിച്ചത്. എഡിറ്റിംഗിലെ തനതായ ശൈലി കണ്ട് ആളുകള്‍ ഇന്‍ബോക്സില്‍ തിരക്കി വന്നു;”ഞങ്ങള്‍ക്കും ഇതുപോലെ എഡിറ്റ് ചെയ്തു തരുമോ?” അങ്ങനെയുണ്ടായ അന്വേഷണങ്ങളാണ് ധീരജിനെ പ്രൊഫഷണല്‍ വീഡിയോഗ്രാഫിയിലേക്ക് എത്തിച്ചത്.

തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ആപ്പിള്‍ ഇക്കോസിസ്റ്റം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധീരജ് കൊമേര്‍ഷ്യല്‍ വര്‍ക്കുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്. ഇന്ന് ധീരജ് ഉപയോഗിക്കുന്ന ആപ്പിള്‍ ഗാഡ്ജെറ്റുകളെല്ലാം സ്വന്തം അധ്വാനം കൊണ്ട് മാത്രം വാങ്ങിയവയാണ്.
മൊബൈല്‍ വീഡിയോഗ്രാഫിയില്‍ തുടങ്ങി ഇന്ന് വെഡ്ഡിംഗ് ഷൂട്ടുകള്‍, കണ്ടെന്റ് ക്രിയേഷന്, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി എന്നിവയിലെല്ലാം ധീരജ് തന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഷൂട്ട് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഔട്ട്പുട്ട് നല്കുന്ന ‘സ്പോട്ട് എഡിറ്റിംഗ്’ ആണ് ധീരജിന്റെ പ്രധാന ഹൈലൈറ്റ്. സോഷ്യല്‍ മീഡിയ ഡാഷ്ബോര്‍ഡില്‍ ‘151 മില്യണ്‍ (15.1 കോടി) വ്യൂസ്’ എന്ന അസാധ്യ നേട്ടം സ്വന്തമാക്കിയ ധീരജിനെ തേടി ഇന്ന് വര്‍ക്കുകള്‍ എത്തുന്നത് ഈ ക്വാളിറ്റി കണ്ടിട്ടാണ്.

വെറും ഒന്നര വര്‍ഷം കൊണ്ട് 150ലധികം പ്രൊജക്ടുകളാണ് ധീരജ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒരിക്കല്‍ വര്‍ക്ക് ചെയ്തവര്‍ വീണ്ടും ധീരജിനെ തന്നെ തേടിയെത്തുന്നു എന്നത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. ഏറ്റെടുക്കുന്ന വര്‍ക്കുകളില്‍ നല്കുന്ന കരുതലും ആത്മാര്‍ത്ഥതയും വിശ്വാസ്യതയും ക്വാളിറ്റിയും തന്നെയാണ് ധീരജിനെ വ്യത്യസ്തനാക്കുന്നതും. സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴും ധീരജിന് കരുത്തായി, വഴികാട്ടിയായി കൂടെയുള്ളത് ഡോ. ശ്രീരാഗും (Dr. Sreerag) സഫ്വാന് ഫോട്ടോഗ്രാഫിയുമാണ് (Safvan Photography). ധീരജിന്റെ റോള്‍ മോഡലുകളും കരിയറിലെ ഏറ്റവും വലിയ സപ്പോര്‍ട്ടും ഇവരാണ്. സുഹൃത്തുക്കള്‍ക്കൊപ്പം തന്നെ തന്റെ പാഷനെ പിന്തുണച്ച് അമ്മ അനിതയും അച്ഛന് സുരേഷ് ബാബുവുമുണ്ട് ധീരജിനൊപ്പം.
വരും വര്‍ഷത്തില്‍ സ്വന്തമായി ഒരു ഓഫീസ് ആരംഭിക്കുക എന്ന വലിയൊരു ലക്ഷ്യത്തിലാണ് ഈ യുവപ്രതിഭയിപ്പോള്. ബി.ഫാം പഠനവും വിഷ്വല്‍ ക്രിയേഷനും ഒരേപോലെ കൊണ്ടുപോകുന്ന ധീരജ്, പരിമിതികളെ ഓര്‍ത്ത് സങ്കടപ്പെടുന്ന ഏതൊരു യുവാവിനും ഒരു വലിയ പ്രചോദനമാണ്.
https://www.instagram.com/storiesofaeinnnno?igsh=c3N4MWlmcGY1djZ3&utm_source=qr



