EntreprenuershipSuccess Story

ആയുര്‍വേദ പാരമ്പര്യത്തിന്റെ കരുത്തില്‍ ‘ഇഹം ആയുര്‍’

തലമുറകളായി കൈമാറിവന്ന അറിവുകളും ആധുനിക ശാസ്ത്രത്തിന്റെ കൃത്യതയും ഒത്തുചേരുമ്പോഴാണ് വലിയ വിജയങ്ങള്‍ പിറക്കുന്നത്. നൂറിലധികം വര്‍ഷത്തെ ആയുര്‍വേദ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന്, ചികില്‍സാരംഗത്തും സംരംഭകത്വത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് തൃശൂര്‍ സ്വദേശിനി ഡോ. അമ്മു കെ ശശി (BAMS, MS Gynaecology). തനതായ ആയുര്‍വേദ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളിലൂടെ ഡോ. അമ്മു കെട്ടിപ്പടുത്ത ‘ഇഹം ആയുര്‍’ (കവമാ അ്യൗൃ) എന്ന ബ്രാന്‍ഡ് ഇന്ന് വിപണിയില്‍ ഏറെ ശ്രദ്ധേയമാണ്.

പഠനകാലത്ത് യു.ജിയിലും പി.ജിയിലും മികച്ച വിജയം നേടിയ അമ്മു, അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കിവരികയായിരുന്നു. കുടുംബത്തിന്റെ ആയുര്‍വേദ ബിസിനസ്സ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ് അമ്മുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ആയുര്‍വേദ രംഗത്ത് തന്നെ മികവ് തെളിയിച്ച ഇരു കുടുംബങ്ങളുടെയും പിന്തുണയോടെയുമാണ് ഡോക്ടര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. ഇന്ന് ജിഎംടി ലൈസന്‍സുള്ള ഒരു സര്‍ട്ടിഫൈഡ് ഫാക്ടറിയും പഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് സെന്ററും ഇഹത്തിനുണ്ട്. ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ഗര്‍ഭസ്ഥശിശുക്കളുടെ ആരോഗ്യത്തിലാണ് (IUGR) ഡോക്ടര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒരു കുഞ്ഞിനു വേണ്ടിയും പിന്നീട് സ്വന്തം മകള്‍ക്കായും ഡോക്ടര്‍ വീട്ടില്‍ നിര്‍മ്മിച്ച സോപ്പായിരുന്നു ‘ഇഹം’ പ്രൊഡക്ട്‌സിന്റെ തുടക്കം. ഇതിന്റെ വിജയമാണ് ഫേസ് ക്രീമുകള്‍, സണ്‍സ്‌ക്രീന്‍, ലിപ്സ്റ്റിക്, കാജല്‍, ഹെയര്‍ സിറം തുടങ്ങിയ ഉല്‍പ്പന്നങ്ങളിലേക്ക് വഴിമാറാന്‍ പ്രചോദനമായത്. തന്റെ മകളുടെ പേരായ ‘ഇഹ’യില്‍ നിന്നാണ് ‘ഇഹം ആയുര്‍’ എന്ന പേര് വന്നത്. കുട്ടികള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയുന്നത്ര സുരക്ഷിതമാണ് ഇഹം നിര്‍മിച്ചെടുക്കുന്ന ലിപ്സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍.

താന്‍ തന്നെയാണ് ക്വാളിറ്റി കണ്‍ട്രോളര്‍ എന്നതിനാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ബിസിനസ്സുകാരി എന്നതിനപ്പുറം ദിവസേന രണ്ട് മണിക്കൂര്‍ സമയം രോഗികള്‍ക്കായി തികച്ചും സൗജന്യമായാണ് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത്. ഒരു ഡോക്ടറായും മികച്ച ബിസിനസ്സ് പേഴ്‌സണായും ഒരേസമയം തിളങ്ങാന്‍ കഴിയുന്നതില്‍ നിറഞ്ഞ സംതൃപ്തിയിലാണ് ഡോ. അമ്മു കെ ശശി…!

https://www.instagram.com/iham.ayur?utm_source=qr&igsh=MW94bHh5M2ZsMzVyYQ%3D%3D

https://www.facebook.com/share/1BCktgTzni

Follow this link to view our catalogue on WhatsApp: https://wa.me/c/919809351998

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button