EntreprenuershipSuccess Story

അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യം.. വിശ്വസ്തതയില്‍ പടുത്തുയര്‍ത്തിയ Kirans Dress Makers

ഒരു സംരംഭം ആരംഭിക്കുക എന്നതല്ല, എല്ലാ കാലത്തെയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വിജയകരമായി നിലനില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തില്‍ അഞ്ച് പതിറ്റാണ്ട് കാലമായി വിശ്വസ്തത കൊണ്ടും സംരംഭമേഖലയിലെ പ്രാവീണ്യം കൊണ്ടും വിജയകരമായി നിലനില്‍ക്കുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് തൊടുപുഴ വഴിത്തല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴിത്തല സ്വദേശിയായ മത്തച്ചന്‍ എന്ന മത്തായി തുടക്കം കുറിച്ച Kirans Dress Makers എന്ന സ്ഥാപനം.

വളരെ ചെറിയ രീതിയില്‍ അക്കാലത്തെ ഒരു സ്റ്റിച്ചിങ് സെന്റര്‍ എന്ന നിലയിലാണ് അദ്ദേഹം ഈ സ്ഥാപനം ആരംഭിച്ചത്, എന്നാല്‍ ഇന്ന് രാജ്യമൊട്ടാകെയും ഒപ്പം വിദേശരാജ്യങ്ങളിലേക്കും ഹോള്‍സെയിലായും അത് പോലെ റീട്ടെയിലായും മനോഹരവസ്ത്രങ്ങള്‍ എത്തിച്ചു നല്‍കുന്ന വിജയസംരംഭമാണ് Kirans Dress Makers.

കസ്റ്റമൈസ്ഡ് വസ്ത്രങ്ങളും ആവശ്യക്കാരുടെ ഇഷ്ടാനുസരണം ഇവര്‍ എത്തിച്ചു നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വസ്ത്ര വ്യവസായ മേഖല നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒന്നായതിനാല്‍ തന്നെ, മാറുന്ന ഡിസൈനുകളും മോഡലുകളും കൃത്യസമയത്ത് തന്നെ വിപണിയിലേക്ക് എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. കുടുംബ ബിസിനസ് ആയതിനാല്‍ തന്നെ എല്ലാവരും ഒരുമയോടെ സ്ഥാപനത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതാണ് 50 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും Kirans Dress Makers നെ പ്രൗഡിയോടെ ഇപ്പോഴും നിലനിര്‍ത്തുന്നത്.

ബഡ്ജറ്റ് ഫ്രണ്ട്‌ലിയില്‍ ക്വാളിറ്റി ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഇവിടെ നിന്നും കസ്റ്റമേഴ്‌സിന് ലഭിക്കുന്നു. മത്തച്ചന് ശേഷം മകന്‍ കെ എന്‍ ഫിലിപ്പ് സംരംഭമേറ്റെടുത്തു. നിലവില്‍ മൂന്നാം തലമുറയിലെ ജോസ് മോന്‍ സി ജോമോനും ഭാര്യ ഷോണ ഫിലിപ്പുമാണ് ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ജോസ് മോന്‍ ഈ സ്ഥാപനത്തിലേക്ക് എത്തിയ ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ Kirans Dress Makers കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചത്.

യുകെ, കാനഡ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും നിരവധി കസ്റ്റമേഴ്‌സാണ് ഇവര്‍ക്കുള്ളത്. കിഡ്‌സ്, ജെന്റ്‌സ്, ലേഡീസ് തുടങ്ങി എല്ലാവര്‍ക്കും വേണ്ട വസ്ത്രങ്ങളുടെ വിവിധ തരം ട്രെന്‍ഡിങ് മോഡലുകള്‍ ഇവിടെ എപ്പോഴും സജ്ജമാണ്. അതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് Kirans Dress Makers തേടി നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും എത്തുന്നത്. വിശ്വസ്തതയും പാരമ്പര്യവും ഒത്തുചേര്‍ന്നാല്‍ രൂപപ്പെടുന്നത് ഒരു ബ്രാന്‍ഡാണ് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സ്ഥാപനം. ഇനിയും മികച്ച രീതിയില്‍ സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി തയാറെടുക്കുകയാണ് ജോസ്‌മോന്‍ എന്ന യുവസംരംഭകന്‍.

https://www.facebook.com/share/1JdEi517en

https://www.instagram.com/kirans_vazhithala_?utm_source=qr&igsh=eWM5ZnVnb3Qzc21o

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button