പാഷന് നല്കിയ വിജയം; ട്രീസയുടെയും ‘HMJ ബ്രൈഡല്‍ ഹൗസി’ന്റെയും വിജയഗാഥ

ജീവിതത്തില്‍ സുരക്ഷിതമായ ഒരു കരിയര്‍ നേടിയാല്‍ പിന്നെ മറ്റൊരു പരീക്ഷണത്തിന് മുതിരാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ കുപ്പായവും ഐടി എന്‍ജിനീയറുടെ ജോലിത്തിരക്കും ഉപേക്ഷിച്ച്, സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഒരു ദമ്പതികള്‍ തീരുമാനിച്ചാല്‍ എങ്ങനെയുണ്ടാകും? ആ ധീരമായ തീരുമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇന്ന് തൃപ്പൂണിത്തുറയിലെ വധുക്കളുടെ പ്രിയപ്പെട്ട ഇടമായി മാറിയ ‘HMJ ദി ബ്രൈഡല്‍ ഹൗസ്’ (HMJ – The Bridal House).
പാലാ സ്വദേശിനിയായ ട്രീസ ആന്‍ ജോസഫും ഇടുക്കി സ്വദേശിയായ ഭര്‍ത്താവ് വിശാല്‍ മാത്യുവും തങ്ങളുടെ കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് ഈ മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നത്. മേക്കപ്പിനോടുള്ള അടങ്ങാത്ത അഭിനിവേശം ട്രീസയെ കോസ്മെറ്റോളജി പഠനത്തിലേക്ക് നയിച്ചു. ഭര്‍ത്താവ് വിശാലിന്റെ കരുത്തുറ്റ പിന്തുണയാണ് ട്രീസയ്ക്ക് തുണയായി മാറിയത്.

ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങിയ ട്രീസയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സ്വന്തം കയ്യിലെ പണം മുടക്കി വര്‍ക്കുകള്‍ ചെയ്തും, ഒരു വയസായ മകള്‍ക്കൊപ്പം കിലോമീറ്ററുകള്‍ സഞ്ചരിച്ച് മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുത്തും ട്രീസ തന്റെ സ്വപ്നത്തിന് അടിത്തറ പാകി. മകള്‍ ഹെബിസല് മറിയം ജോസഫിന്റെ പേരിന്റെ ചുരുക്കെഴുത്താണ് സംരംഭത്തിന് നല്കിയതും – HMJ. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ഷോപ്പ് എന്ന നിലയിലേക്ക് വളര്‍ന്ന ഈ സംരംഭം ഇന്ന് ഒരു ‘കംപ്ലീറ്റ് വെഡിങ് സ്റ്റോറാ’ണ്.
കോസ്മെറ്റോളജി പഠിച്ചതുകൊണ്ട് തന്നെ ഓരോരുത്തരുടെയും ചര്‍മത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയാണ് ക്ലെയ്ന്റുകള്ക്കുള്ള മേക്കപ്പ് നല്‍കുന്നത്. എച്ച് ഡി, ഗ്ലാസ് സ്കിന്‍, എയര്‍ ബ്രഷ്, ന്യൂഡ് മേക്കപ്പ് തുടങ്ങി മേക്കപ്പിന്റെ വിവിധ മേഖലകളില്‍ HMJ സേവനം ഉറപ്പാക്കുന്നുണ്ട്.

കേരള മോഡല്‍, ആന്റിക്, കുന്ദന്‍ ബ്രൈഡല്‍ ജ്വല്ലറികള്‍ വാടകയ്ക്കും വില്പനയ്ക്കും ഇവിടെ ലഭ്യമാണ്. മന്ത്രകോടി ഹാങ്ങര്‍, റിംഗ് ബോക്സ്, ബൊക്കേകള്‍, മെഴുകുതിരി സ്റ്റാന്‍ഡുകള്‍ തുടങ്ങി വിവാഹത്തിന് ആവശ്യമായ എല്ലാം ഒരിടത്ത് ലഭ്യമാകുന്നു എന്നതാണ് സംരംഭത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിന് പുറമെ മേക്കപ്പില്‍ ട്രെയിനിങ് പ്രോഗ്രാമുകളും HMJ നല്‍കിവരുന്നുണ്ട്.
ഇന്ന് ഐടി ജോലി ഉപേക്ഷിച്ച് വിശാലും ട്രീസയ്ക്കൊപ്പം ബിസിനസ്സില്‍ സജീവമാണ്. മാര്‍ക്കറ്റിംഗും പ്രൊമോഷനുകളും വിശാല്‍ നോക്കി നടത്തുമ്പോള്‍, ക്രിയേറ്റീവ് ആയ കാര്യങ്ങളെല്ലാം ട്രീസയുടെ കൈകളില്‍ ഭദ്രമാണ്. സെലിബ്രിറ്റി മേക്കപ്പ് വര്‍ക്കുകളും വലിയ ബ്രാന്‍ഡുകളുമായുള്ള കൊളാബറേഷനുകളും HMJയെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമാക്കി.

ഗുണനിലവാരമുള്ള സേവനങ്ങള്‍ സാധാരണക്കാര്‍ക്കും താങ്ങാവുന്ന ബജറ്റില്‍ നല്‍കുക എന്നതാണ് ഇവരുടെ പ്രത്യേകത. കേരളത്തിന് അകത്തും പുറത്തുമായി നിരവധി വര്‍ക്കുകള്‍ ഏറ്റെടുക്കുന്ന ട്രീസയുടെ ലക്ഷ്യം ഭാവിയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് HMJയെ ഒരു വലിയ ബ്രാന്‍ഡാക്കി മാറ്റുക എന്നതാണ്.
https://www.instagram.com/ornaflora_by_hmj?igsh=M21iYWM3eTJ4dnQ%3D&utm_source=qr
https://www.instagram.com/hmj_makeup_studio?igsh=cDEwcDU1OWJvZjY5



