EntreprenuershipSuccess Story

പ്രീമിയം ക്വാളിറ്റി വസ്ത്രങ്ങള്‍ ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’യില്‍ സ്വന്തമാക്കാം; LAVISH ATTIRE

സ്വപ്‌നം കാണുന്ന ആഗ്രഹങ്ങള്‍ നേടിയെടുക്കുക എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. അത്തരത്തില്‍ വസ്ത്ര മേഖലയില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് സ്വപ്‌നം കാണുകയും അതിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളുണ്ട്…തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിമാരായ ഗ്രീഷ്മ അനീഷും സൗഫിനാ അജിന്‍ഷായും ബൊട്ടീക് മേഖലയില്‍ പടുത്തുയര്‍ത്തിയത് സ്വന്തമായി ഒരു ബ്രാന്‍ഡാണ്.

2026ലാണ് ഇരുവരും ചേര്‍ന്ന് LAVISH ATTIRE എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. നാല് വര്‍ഷത്തോളം ‘ഡ്രസ് റീസെല്ലിങ്’ മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമായി ഒരു ബ്രാന്‍ഡ് എന്ന ആഗ്രഹത്തിലേക്ക് എത്തുന്നത്. പതിനഞ്ച് വര്‍ഷത്തെ സൗഹൃദവും ഒരേ മേഖലയോടുള്ള ഇഷ്ടവും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് ആത്മവിശ്വാസം പകരുകയായിരുന്നു. തുടക്കത്തില്‍ പ്രതിസന്ധികള്‍ നേരിട്ടുവെങ്കിലും അവയില്‍ തളരാനോ സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കാനോ ഇരുവരും തയാറായിരുന്നില്ല. അത് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് നിരവധി കസ്റ്റമേഴ്‌സുള്ള സ്ഥാപനമാക്കി LAVISH ATTIRE നെ മാറ്റിയതും.

ലേഡീസ് കുര്‍ത്തി, ഷോര്‍ട്ട് ടോപ്പ്, ലോങ് ടോപ്പ് ദുപ്പട്ട തുടങ്ങി ലേഡീസ് ഡ്രസുകള്‍ പ്രീമിയം ക്വാളിറ്റിയില്‍ ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’യായി ഇവിടെ നിന്നും ലഭിക്കുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. ഹോള്‍സെയിലായും റീട്ടെയിലായും അത് പോലെ റീസെല്ലിങ് ഓപ്ഷനായും ധാരാളം പേര്‍ക്കാണ് LAVISH ATTIRE വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കുന്നത്. ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നുള്ള ഇവരുടെ ദൃഢനിശ്ചയമാണ് ഈ സ്ഥാപനത്തിന്റെ വിജയവും.

ഏറ്റവും മനോഹരമായ വസ്ത്രങ്ങള്‍ മികച്ച ഗുണമേന്മയില്‍ നല്‍കുന്നതിനാല്‍ തന്നെ ഒരു തവണ ഇവിടെ നിന്നും ഷോപ്പിങ് നടത്തുന്ന കസ്റ്റമര്‍ വീണ്ടും LAVISH ATTIRE തേടിയെത്തുന്നു എന്നുള്ളത് ഇവരുടെ വിജയത്തിന്റെ അടയാളമാണ്. ഉയര്‍ന്ന നിലവാരമുള്ള ഫാഷനബിള്‍, ട്രെഡീഷണല്‍ വസ്ത്രങ്ങള്‍ ഇവര്‍ കസ്റ്റമേഴ്‌സിനായി ഇവിടെ ഒരുക്കിയിരിക്കുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് കസ്റ്റമേഴ്‌സ് ഇവരെ തേടിയെത്തുന്നത്. ഈ സ്വപ്‌നങ്ങള്‍ നേടാന്‍ ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഇവര്‍ക്ക് നല്‍കിയ പിന്തുണ കൂടിയാണ് ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോകാന്‍ ഊര്‍ജമേകിയത്. LAVISH ATTIRE എന്ന തങ്ങളുടെ സ്ഥാപനത്തെ ഇനിയും കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്നും മികച്ച ബൊട്ടീക് ബ്രാന്‍ഡാക്കി രൂപപ്പെടുത്തണമെന്നതുമാണ് ഇവരുടെ ആഗ്രഹം.

കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ആഗ്രഹിച്ച വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ വനിതാസംരംഭകര്‍. സ്വപ്‌നം നേടിയെടുക്കാന്‍ ആത്മവിശ്വാസത്തിലൂടെ സാധിക്കുമെന്ന് തങ്ങളുടെ ജീവിതം കൊണ്ട് തന്നെ വ്യക്തമാക്കുകയാണ് ഗ്രീഷ്മയും സൗഫിനയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button