”ഹലോ അര്‍ജുവാണേ…” ആര്‍ക്കും ആത്മവിശ്വാസമേകും ഈ ചെറുപ്പക്കാരന്റെ കഥ

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ സ്വന്തം പാഷന്‍ തിരിച്ചറിയുകയും ആത്മവിശ്വാസത്തോടെ അതിനെ പിന്തുടരുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ പാഷന്‍ തിരിച്ചറിഞ്ഞവരും പിന്തുടര്‍ന്നവരും മാത്രമെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി സാമ്രാജ്യം തീര്‍ത്തിട്ടുള്ളു. അത്തരത്തില്‍ സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് തന്റേതായ വിജയസാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു വ്യക്തിയുണ്ട്. ഇന്ന് നിരവധി ഫോളേവേഴ്‌സുള്ള ഫോട്ടോഗ്രാഫറും വ്‌ളോഗറുമായ അര്‍ജുന്‍ രാജീവ്.
‘ഹലോ അര്‍ജുവാണേ’ എന്ന ടാഗ്‌ലൈനോട് കൂടി നിരവധി പേരുടെ മനസില്‍ ഇടം നേടിയ അര്‍ജുന്റെ ജീവിതം ആര്‍ക്കും പ്രചോദനം പകരുന്ന ഒന്നാണ്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന് ഫോട്ടോഗ്രഫി എന്നത് ചെറുപ്പം മുതലുള്ള പാഷനായിരുന്നു. എന്നാല്‍ ഏതൊരാളെയും പോലെ പഠനശേഷം കോര്‍പ്പറേറ്റ് ജോലിയിലായിരുന്നു അര്‍ജുന്‍ പ്രവേശിച്ചത്. കിറ്റെക്‌സിലും Abc Group of India എന്ന വന്‍കിട സ്ഥാപനത്തിലും ജോലി ചെയ്യുമ്പോഴും സ്വന്തം പാഷനെ പിന്തുടരണമെന്ന ആഗ്രഹം അതിയായ് അര്‍ജുനെ വേട്ടയാടികൊണ്ടേയിരുന്നു.

സ്ഥിര വരുമാനമുള്ള ‘കംഫര്‍ട്ട് സോണ്‍’ ബ്രേക്ക് ചെയ്യാന്‍ ഈ യുവാവ് തീരുമാനിക്കുന്നത് അങ്ങനെയായിരുന്നു. തുടക്കത്തില്‍ പലരും എതിര്‍ത്തെങ്കിലും സ്വന്തം കഴിവിലുള്ള വിശ്വാസം മുന്നോട്ട് പോകാന്‍ തന്നെ കരുത്തേകുകയായിരുന്നു. സ്വരുക്കൂട്ടി വെച്ച പണം കൊണ്ട് ക്യാമറ വാങ്ങി ഫ്രീലാന്‍സ് ആയിട്ടായിരുന്നു തന്റെ കരിയര്‍ അര്‍ജുന്‍ ആരംഭിക്കുന്നത്. ARP WEDDING COMPANY യും ഒപ്പം ഈ യുവാവ് ആരംഭിച്ചു. ഇന്ന് നിരവധി പേരാണ് അര്‍ജുനെ തേടിയെത്തുന്നത്.

ഏറെ യാത്ര ചെയ്യാനും ഫോട്ടോ പകര്‍ത്താനും ഇഷ്ടമുള്ള അര്‍ജുന്‍ ഇന്ന് ജീവിക്കുന്നത് സ്വന്തം സ്വപ്‌നങ്ങളിലാണ്. കേരളത്തില്‍ മാത്രമല്ല കേരളത്തിനും പുറത്തും ധാരാളം കസ്റ്റമേഴ്‌സുള്ള ഫോട്ടോഗ്രഫറാണ് അര്‍ജുണ്‍ രാജീവ്. ഇന്ന് പുറത്തിറങ്ങുമ്പോള്‍ പലരും തന്നെ തിരിച്ചറിയുന്നതും പരിചയപ്പെടാന്‍ എത്തുന്നതും ഈ ചെറുപ്പക്കാരന് നല്‍കുന്നത് ഏറെ സന്തോഷമാണ്.

നിങ്ങള്‍ സ്വപ്‌നത്തെ പിന്തുടര്‍ന്നാല്‍ സമ്പത്തും അഭിവൃദ്ധിയും നിങ്ങളെ തേടിയെത്തുമെന്ന വാക്കിനെ യാഥാര്‍ത്ഥ്യമാക്കിയ ജീവിതമാണ് അര്‍ജുന്റേത്. തന്റെ ജീവിതത്തില്‍ ഇന്ന് നേടിയതെല്ലാം തനിക്ക് നല്‍കിയത് തന്റെ പാഷനാണെന്ന് അഭിമാനത്തോടെയാണ് അര്‍ജുന്‍ പങ്കുവെയ്ക്കുന്നത്. സുഹൃത്തുക്കളും സഹോദരനും കുടുംബവും നല്‍കിയ പിന്തുണയാണ് സ്വപ്‌നങ്ങളെ പിന്തുടരാന്‍ അര്‍ജുന് കരുത്തേകിയത്. പാഷന്‍ തിരിച്ചറിയുകയും അതില്‍ ജോലി ചെയ്യുകയും ചെയ്താല്‍ വിജയം സുനിശ്ചിതമെന്നതിന് കൃത്യമായ ഉദാഹരണമാണ് അര്‍ജുന്‍ രാജീവ്.



