EntreprenuershipSuccess Story

മനസില്‍ തങ്ങുന്ന മനോഹര ദൃശ്യങ്ങള്‍ക്ക് YOU AND ME WEDDING FILMS

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ എപ്പോഴും പകര്‍ത്താനും അവയെ ഓര്‍മകളിലെന്ന പോലെ സൂക്ഷിക്കാനും ഏറെ ആഗ്രഹിക്കുന്നവരാണ് ഓരോ മനുഷ്യരും. എന്നാല്‍ ആ ഓര്‍മകള്‍ക്ക് എപ്പോഴും ജീവന്‍ നല്‍കുന്നതും അവയെ സൂക്ഷിക്കാന്‍ പാകത്തിലൊരുക്കുന്നതും ഏറ്റവും മികച്ച ഫോട്ടോഗ്രഫി ടീം ആണ് എന്നതാണ് സത്യം. അത്തരത്തില്‍ മനോഹരനിമിഷങ്ങളെ ജീവനുള്ളത് പോലെ പകര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന YOU AND ME WEDDING FILMS.

ഷൈജു കെ എസും ഭാര്യ ബില്‍ഡാ ബാലനും ചേര്‍ന്ന് 2016 ലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഫോട്ടോഗ്രഫിയിലും എഡിറ്റിങ്ങിലും ഏറെ നാളത്തെ പ്രവൃത്തി പരിചയമുള്ള ഷൈജു ആ പാഷനെ മുറുകെ പിടിച്ചാണ് ഭാര്യയോടൊപ്പം ചേര്‍ന്ന് YOU AND ME WEDDING FILMS എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് എത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ മേഖലയില്‍ കൃത്യമായ മുദ്ര പതിപ്പിക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു എന്നത് ഇവരുടെ വിജയത്തിന്റെ അടയാളമാണ്.

ഏത് ഇവന്റും കസ്റ്റമറുടെ ആവശ്യപ്രകാരം അവര്‍ മനസില്‍ കാണുന്ന പോലെ പകര്‍ത്തി എഡിറ്റ് ചെയ്ത് കൃത്യസമയത്തിനുള്ളില്‍ നല്‍കാനുള്ള ഇവരുടെ കഴിവാണ് ഈ സ്ഥാപനത്തിന്റെ വിജയം. ബില്‍ഡാ ബാലന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയും കസ്റ്റമര്‍ ഡീലിങ് സ്‌കില്ലും പ്രൊഫഷണല്‍ സ്ഥാപനമായി നില്‍ക്കാന്‍ YOU AND ME WEDDING FILMS ന് കരുത്തേകി എന്നത് ശ്രദ്ധേയമാണ്.

വെഡ്ഡിംഗ് ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി, കോര്‍പ്പറേറ്റ് ഇവന്റ് ഷൂട്ട്, തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു വ്യക്തി ജീവിതത്തിലെ ഏത് ആഘോഷങ്ങളുടെയും മനോഹരനിമിഷങ്ങള്‍ക്ക് ജീവനേകുന്ന ഫോട്ടോഗ്രഫിയിലെ ഇവരുടെ മികവ് ഏറെ പ്രശസ്തമാണ്. അത് കൊണ്ട് തന്നെയാണ് ഒരിക്കല്‍ എത്തുന്ന കസ്റ്റമര്‍ പിന്നീടും ഏത് ഇവന്റിനും ഇവരുടെ സേവനം തേടിയെത്തുന്നത്.

കേരളത്തില്‍ മാത്രമല്ല, ഇന്ന് YOU AND ME WEDDING FILMS ന്റെ സേവനം ലഭിക്കുന്നത്. ഇന്ത്യയൊട്ടാകെ ഫോട്ടോഗ്രഫി സേവനം നല്‍കുന്ന സ്ഥാപനമാണ് ഇത്. കൃത്യമായ മികവും പ്രാവീണ്യവും പാഷനും ഈ മേഖലയില്‍ വിജയിക്കണമെങ്കില്‍ അനിവാര്യമാണ്. ആ പ്രാവീണ്യവും മികവും തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയവും. ഈ മേഖലയിലെ മാറ്റങ്ങള്‍ മനസിലാക്കിയും തിരിച്ചറിഞ്ഞുമാണ് ഈ ദമ്പതിമാര്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അതിവേഗം മാറുന്ന ഫോട്ടോഗ്രഫി ട്രെന്‍ഡുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button