‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ അനീറ്റ സാമിന്റെ മധുര വിജയം

മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ അനീറ്റ സാമിന് കോവിഡ് കാലം ഒരു പുതിയ വഴിതുറന്നു. അധിക വരുമാനവും വിരസതയില്‍ നിന്ന് മോചനവും തേടി ആ വനിത ബേക്കിംഗ് ലോകത്തേക്ക് കടന്നു. നാലു വര്‍ഷത്തിനുള്ളില്‍ ‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ ഒറ്റയാള്‍ പ്രവര്‍ത്തനത്തില്‍ നിന്ന് സ്വന്തം ബ്രാന്‍ഡായി വളര്‍ന്നു.

കേക്ക് ലോകം എപ്പോഴും പരീക്ഷണങ്ങളും പുതുമകളും നിറഞ്ഞതാണ്. രുചിയിലും ടെക്‌സ്ചറിലും ഫ്‌ളേവറിലും വൈവിധ്യം ഉണ്ടാക്കുന്നതിലാണ് വിജയത്തിന്റെ രഹസ്യം. അനീറ്റക്കും ഇതായിരുന്നു വെല്ലുവിളി. തന്റെ കുഞ്ഞിന്റെ ജന്മദിനത്തിന് ഒരുക്കിയ ആദ്യ കേക്ക് എല്ലാവരുടെയും പ്രശംസ നേടി. അത് മുതല്‍ അയല്‍ക്കാരിലേക്കും സുഹൃത്തുക്കളിലേക്കും പിന്നീട് ഓണ്‍ലൈന്‍ ലോകത്തേക്കും അനീറ്റ ബിസിനസ് വ്യാപിപ്പിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള വിശ്വസ്ത ഉപഭോക്താക്കളാണ് ഈ സംരംഭകയുടെ ശക്തി.

ഓരോ കേക്കും കുടുംബത്തിന് തയ്യാറാക്കുന്നതുപോലെ സ്‌നേഹത്തോടെയാണ് അനീറ്റ തയ്യാറാക്കുന്നത്. കൃത്രിമ പഴപള്‍പ്പുകള്‍, ഫ്‌ളേവറുകള്‍ ഒന്നും ഉപയോഗിക്കുന്നില്ല. പകരം സ്വന്തം കൈകൊണ്ട് പള്‍പ്പ് തയ്യാറാക്കി ഓര്‍ഡര്‍ ചെയ്ത കേക്ക് നേരിട്ട് ഉപഭോക്താവിന്റെ കൈകളിലെത്തിക്കുന്നു. ഇടനിലക്കാരില്ലാതെ നേരിട്ട് ബന്ധപ്പെടാനാണ് സംരംഭകയ്ക്ക് ഇഷ്ടം.

ബേക്കിംഗിനൊപ്പം അനീറ്റ തന്റെ മറ്റു താത്പര്യങ്ങളും വളര്‍ത്തി. കോളേജ് പഠനത്തോടൊപ്പം ഏറെ കാലമായി മാറ്റിവച്ചിരുന്ന എഴുത്തിനെ വീണ്ടും കൈയിലെടുത്തു. ഉടന്‍തന്നെ സംരംഭകയുടെ കവിതാസമാഹാരം പുറത്തിറങ്ങും. മികച്ച വനിതാ ഫോട്ടോഗ്രാഫര്‍ അവാര്‍ഡും അനീറ്റ നേടി, ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ മുന്നേറാനുള്ള ശ്രമത്തിലാണ്.

അതോടൊപ്പം ടെറസ് ഗാര്‍ഡന്‍, അടുക്കളത്തോട്ടം തുടങ്ങിയ കൃഷികളിലും സജീവമായ വനിതയാണ് അനീറ്റ. ആകാശവാണിയിലെ ‘കൂട്ടുകാരി’ പരിപാടിയില്‍ പങ്കെടുത്തതും സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ണങഒഇ യുടെ 2024ലെ കളിനറി സ്‌കില്‍സ് അവാര്‍ഡും ഭാരത് സേവക് സമാജിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള ദേശീയ അവാര്‍ഡും വാഗ്ഭടാനന്ദ ഗുരു ജന്മത്തിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന വാഗ്ഭടിയം 2025ലെ സ്വരാജ് പുരസ്‌കാരവും സക്‌സസ് കേരളയുടെ വേഴ്‌സടൈല്‍ വുമണ്‍ ഓഫ് ദി ഇയര്‍ (2021) അവാര്‍ഡും ബെസ്റ്റ് ഹോം ബേക്കര്‍ ഓഫ് ദി ഇയര്‍ (2025) അവാര്‍ഡും വേള്‍ഡ് റെക്കോര്‍ഡ് ടീമില്‍ ഇടം നേടിയതും സംരംഭകയുടെ നേട്ടങ്ങളാണ്. കൂടാതെ കേരള ഗാന്ധി സ്മാരക നിധിയും പാട്ടിന്റെ കൂട്ടുകാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനത്തില്‍ 1500 ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടാലന്റ് റെക്കോര്‍ഡ് പ്രോഗ്രാമിന്റെ കോഡിനേറ്ററില്‍ ഒരാള്‍ കൂടെയാണ് ഈ സംരംഭക.

മധുരവും സമര്‍പ്പണവും ചേര്‍ത്തെടുത്ത അനീറ്റയുടെ യാത്ര ബേക്കിംഗില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും പ്രചോദനമാണ്.
Leyah’s Cakes ‘N’ Bakes
Thiruvananthapuram
Ph: 6282499539
Instagram: Leyaha Sam Thekkumkara



