BloomingPink ; ഹാന്‍ഡ് മെയ്ഡ് ജ്വല്ലറികളിലൂടെ കൈകളാല്‍ പടുത്തുയര്‍ത്തിയ വിജയം

ഒരു സ്ത്രീയുടെ സ്വപ്‌നത്തിനൊപ്പം ആത്മവിശ്വാസവും അധ്വാനവും ചേര്‍ന്നാല്‍ അതൊരു സംരംഭമായി വളരും. അത്തരമൊരു മനോഹരമായ വിജയകഥയാണ് കണ്ണൂര്‍ സ്വദേശിനി സുജയുടേത്. സ്വന്തം കഴിവുകളിലും കുടുംബത്തിന്റെ പിന്തുണയിലും വിശ്വസിച്ച്, ഹാന്‍ഡ് മെയ്ഡ് ജ്വല്ലറിയെ ഒരു ബ്രാന്‍ഡാക്കി മാറ്റിയ സംരംഭകയാണ് BloomingPink ന്റെ ഉടമയായ സുജ.
2019 ലാണ് BloomingPink ന്റെ തുടക്കം. അതിന് മുമ്പ് കോര്‍പറേറ്റ് മേഖലയിലായിരുന്നു സുജയുടെ ജോലി. എന്നാല്‍ ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. അതിനുശേഷം തന്റെ അമ്മ ലതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഹാന്‍ഡ് മെയ്ഡ് ജ്വല്ലറി നിര്‍മാണരംഗത്തേക്ക് കടക്കുകയായിരുന്നു. വര്‍ഷങ്ങളായി ജ്വല്ലറി മേക്കിങ് ചെയ്തിരുന്ന അമ്മയുടെ അനുഭവവും, അതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള തിരിച്ചറിവുമാണ് BloomingPink എന്ന ബ്രാന്‍ഡിന്റെ ജനനത്തിന് വഴിയൊരുക്കിയത്.

ആദ്യകാലത്ത് സുജക്കൊപ്പം അമ്മയും ജ്വല്ലറികള്‍ നിര്‍മിക്കാന്‍ കൂടെ ഉണ്ടായിരുന്നു. അതിനൊപ്പം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും സുജ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ അമ്മയും മകളും ചേര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ആരംഭിച്ച സംരംഭം ഏഴ് വര്‍ഷത്തിലേറെയായി വിജയകരമായി മുന്നോട്ട് പോവുകയാണ്. ഒരു ഷോപ്പായി തുടങ്ങിയില്ലെങ്കിലും കേരളത്തിലെ നിരവധി മള്‍ട്ടി ബ്രാന്‍ഡ് ഷോപ്പുകളില്‍ BloomingPink ന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.
പേള്‍സും മറ്റ് മികച്ച സെമി പ്രീഷ്യസ് ബീഡ്‌സും ഉപയോഗിച്ച് പൂര്‍ണമായും ഹാന്‍ഡ് മെയ്ഡായി നിര്‍മിക്കുന്ന ജ്വല്ലറികളാണ് BloomingPink ന്റെ പ്രത്യേകത. അതോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി ഗോള്‍ഡ് റെപ്ലിക്ക ട്രഡീഷണല്‍ ടെമ്പിള്‍ ജ്വല്ലറികളും ബ്രാന്‍ഡിന്റെ ഭാഗമാണ്. ഇന്ന് ഹാന്‍ഡ് മെയ്ഡ്, ഹാന്‍ഡ് പിക്ക്ഡ്, കസ്റ്റമൈസ്ഡ് എന്നീ വിഭാഗങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ജ്വല്ലറി ശേഖരങ്ങളാണ് BloomingPink ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.
പേള്‍ ഹാന്‍ഡ് മേഡ് ജ്വല്ലറികള്‍ക്കും കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാര്‍. ട്രെന്‍ഡുകള്‍ക്കനുസരിച്ച് നിരന്തരം പുതുമയാര്‍ന്ന ഡിസൈനുകള്‍ അവതരിപ്പിക്കുന്നതും BloomingPink നെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഓരോ ജ്വല്ലറിയും ഒരു അലങ്കാര വസ്തു എന്നതിലുപരി വ്യക്തിത്വത്തെ കൂടുതല്‍ മനോഹരമാക്കുന്ന ഒരു കലാസൃഷ്ടിയെന്ന നിലയിലാണ് ഇവര്‍ രൂപകല്‍പ്പന ചെയ്യുന്നത്.
സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും സുജക്ക് ശക്തമായ പിന്തുണയായി ഭര്‍ത്താവ് ദ്വിപിനുമുണ്ട്. ജ്വല്ലറികളുടെ ഫോട്ടോഗ്രഫി, വീഡിയോ നിര്‍മാണം തുടങ്ങിയ കാര്യങ്ങളില്‍ മകള്‍ അനഘയും സജീവ സാന്നിധ്യമാണ്. ഇളയ മകള്‍ അവന്തികയും ഭാവിയില്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന ആഗ്രഹത്തോടെ അമ്മയുടെ യാത്രയെ കൗതുകത്തോടെ നോക്കിക്കാണുകയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് BloomingPink ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഗുണനിലവാരവും വിശ്വാസ്യതയും പുതുമയും ഒരുമിച്ച് കൈവരിച്ചതിനാലാണ് ഉപഭോക്താക്കളുടെ ഹൃദയത്തില്‍ ബ്രാന്‍ഡിന് പ്രത്യേക സ്ഥാനമുണ്ടായത്.
അമ്മയുടെ കൈകളില്‍ നിന്നാരംഭിച്ച ഒരു ചെറിയ സ്വപ്‌നം ഇന്ന് നൂറുകണക്കിന് സ്ത്രീകളുടെ ഇഷ്ട ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഒരു കുടുംബത്തിന്റെ സ്‌നേഹവും കഠിനാധ്വാനവും സ്ത്രീശക്തിയുടെ വിജയവും ചേര്‍ന്നൊരു മനോഹരമായ കഥയാണ് BloomingPink. ഭാവിയില്‍ സ്വന്തം ജ്വല്ലറി ഷോപ്പെന്ന വലിയ സ്വപ്‌നത്തിലേക്കുള്ള ഓരോ ചുവടും ആത്മവിശ്വാസത്തോടെ മുന്നേറുന്ന സുജ, പുതിയ തലമുറ സംരംഭകര്‍ക്കും ഒരു പ്രചോദനമാണ്.
https://www.instagram.com/_bloomingpink?igsh=MWE2enBtcTA0MTkzdw%3D%3D



