ഭയം വേണ്ട ഭവന നിര്‍മാണത്തില്‍; കൂടെയുണ്ട് ‘എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’
നാടും നഗരവും കണ്ട് മാനത്തെ കാഴ്ചകള്‍ ആസ്വദിച്ച് പാറിപ്പറക്കുന്ന പക്ഷികളെ കണ്ടിട്ടില്ലേ, എത്ര മനോഹരമാണ് അവരുടെ യാത്ര. എങ്കിലും അന്തിയാകുമ്പോള്‍ കൂടണയുവാനാണ് ഏതൊരു പക്ഷിയും ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ് മനുഷ്യരുടെയും കാര്യം. എവിടെയൊക്കെ പോയാലും സ്വന്തം വീട്ടില്‍ വന്ന് അന്തിയുറങ്ങുമ്പോള് കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്.
സ്വന്തമായ ഒരു വീടും മനസ്സിനിണങ്ങിയ ചുറ്റുപാടും ആഗ്രഹിക്കാത്തവര്‍ ആരാണ് ഉണ്ടാവുക? ആത്യന്തികമായി അതേ ഉദ്ദേശ്യം ഉള്ളതുകൊണ്ടുതന്നെ എത്ര രൂപ ചെലവഴിച്ചും ആഗ്രഹിക്കുന്ന തരത്തില്‍ സ്വപ്നഭവനം സ്വന്തമാക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ ഒരു വീട് നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റവും അടിസ്ഥാനമായി വേണ്ടത് കണ്‍സ്ട്രക്ഷന്‍ രംഗത്തും ഭവന നിര്‍മാണ രംഗത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയെയോ ബില്‍ഡേഴ്സിനെയോ ആണ്. വര്‍ക്ക് കൊണ്ടും വര്‍ക്ക് എക്സ്പീരിയന്‍സ് കൊണ്ടും തങ്ങള്‍ക്ക് അത് സാധിക്കുമെന്ന് ഇതിനോടകം എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് തെളിയിച്ചു കഴിഞ്ഞു.
എണ്‍പതുകളില്‍ തന്റെ മുത്തശ്ശനാല് പ്രവര്‍ത്തനമാരംഭിച്ച എംടിസി എന്ന കമ്പനിയില്‍ നിന്ന് ഉടലെടുത്ത്, ഹാന്‍ലി ജോണ്‍ 2020ല്‍ പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്. സിവില്‍ എഞ്ചിനീയറായ ഹാന്‍ലി ജോണ്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയതോടെയാണ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് തന്റേതായ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ട്രാക്ടര്‍മാരാണ് കേരളത്തില്‍ അധികവും ഉള്ളതെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേര്‍സ് എന്ന സ്ഥാപനം ആരംഭിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകവും.
ഇന്ന് ഈ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഏതാണ്ട് മൂപ്പത്തിരണ്ട് വീടുകള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയും ഗുണമേന്മയിലും പൂര്‍ത്തീകരിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളില്‍ അടക്കം ഇന്ന് എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ മേല്‍നോട്ടത്തില്‍ പന്ത്രണ്ടോളം വര്‍ക്കുകള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നു. എഞ്ചിനീയര്‍ കൂടിയായ അദ്ദേഹത്തിന്റെ സഹധര്‍മിണി ടെസ്സിയുടെ നേതൃത്വത്തില്‍ പ്ലാന്‍, 3ഉ ഡിസൈന്‍, ഇന്റീരിയര്‍, സൂപ്പര്വിഷന് എന്നീ സേവനങ്ങള്‍ നല്കുന്ന കണ്‍സള്‍ട്ടിങ് സ്ഥാപനം ഓമല്ലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പത്തനംതിട്ട കേന്ദ്രീകരിച്ചാണ് എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ പ്രവര്‍ത്തനം കൂടുതല്‍ നടന്നിട്ടുള്ളത്. വീട്, കൊമേഷ്യല്‍ ബില്‍ഡിംഗ്, പിഡബ്ല്യുഡി വര്‍ക്കുകള്‍ എന്നിവ ഏറ്റെടുത്ത് നടത്തുന്നതില്‍ ഹാന്‍ലി ജോണ്‍ എന്ന സംരംഭകനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. മറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന തടിയും മറ്റും സാമഗ്രികളും കസ്റ്റമറിനെ ബോധ്യപ്പെടുത്തി, അവര്‍ക്ക് പൂര്‍ണ തൃപ്തി വരുത്തിയശേഷം മാത്രമേ ഇവര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുകയുള്ളൂ.
ഇതിനുപുറമേ വീടുവയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഹോം ലോണ്‍, പേഴ്സണല്‍ ലോണ്‍, ബിസിനസ് ലോണ്‍ എന്നി സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുന്നു. ഇതിനായി ഓണത്തോടനുബന്ധിച്ച് പുതിയൊരു സ്ഥാപനം കൂടി ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഹാന്‍ലി.
ഏകദേശം അഞ്ച് മാസ കാലയളവില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുന്നു എന്നതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കും വളരെ ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ചെലവില്‍ വീട് എന്ന സ്വപ്നം സ്വന്തമാക്കുവാന്‍ എംടിസി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിലൂടെ സാധിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: