ലളിതമായ ശൈലി കൊണ്ട് മേക്കപ്പ് ലോകത്ത് തിളങ്ങിയ ഷൈബ

മേക്കപ്പ് എന്നു പറഞ്ഞാല്‍ മാറിനിന്നിരുന്ന ഷൈബ, ഇന്ന് അതേ രംഗത്ത് തന്നെ തന്റേതായ മിനിമലായ മേക്കപ്പ് രീതി കൊണ്ട് എല്ലാവരുടെയും മനം കവരുകയാണ്. മലപ്പുറത്ത് നിന്നുള്ള ഷൈബ ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയത് ഏറെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. മറ്റുള്ളവരുടെ മേക്കപ്പ് രീതികളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഷൈബയുടെ മേക്കപ്പ് ശൈലി.
ഗണിതത്തില്‍ ബിരുദധാരിയായ ഷൈബ മറ്റൊരു മേഖലയിലുള്ള ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്ന പിരിമുറുക്കങ്ങളെ കുറിച്ച് ആലോചിച്ച് നിരാശയില്‍ ആയിരുന്നു. അതിനാല്‍ ആ ജോലി ഉപേക്ഷിച്ച് തന്റെ പാഷന് തന്നെ പ്രൊഫഷന് ആക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഷൈബ കോളേജില്‍ പഠിക്കുമ്പോഴേ ചെറിയ ക്രാഫ്റ്റ് വര്‍ക്കുകള്‍ ഒക്കെ ചെയ്ത് സ്വന്തമായി വരുമാനം നേടിയിരുന്നു. സ്കൂള്‍ കാലഘട്ടത്തിലും ആര്‍ട്സ് സംബന്ധമായ മത്സരങ്ങളിലുമെല്ലാം സജീവമായി പങ്കെടുക്കുമായിരുന്നു. താന്‍ ഇഷ്ടപ്പെടുന്ന ഏത് കാര്യത്തിലും ആത്മവിശ്വാസത്തോടെ ഒരു തുടക്കം കുറിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. അതായത് വിജയിക്കുമോ പരാജയപെടുമോ എന്നതില്‍ അല്ല കാര്യം, മനസ്സില്‍ എന്തെങ്കിലും ഒരു കാര്യം ആഗ്രഹിച്ചാല്‍ അതിന് വേണ്ടി ആദ്യം പരിശ്രമിക്കുക എന്നാണ് ഷൈബ പറയുന്നത്. അങ്ങനെ, ഷൈബ ഒരു മേക്കപ്പ് കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചു.
ആദ്യമൊക്കെ ഹെയര്‍ സ്റ്റൈലിങ് ചെയ്യാനുള്ള ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. എന്നാല്‍ തന്റെ നിരന്തരമായ പരിശ്രമങ്ങളിലൂടെ ഹെയര്‍ സ്റ്റൈലിങ്ങ് ചെയ്യാനുള്ള ആത്മവിശ്വാസവും ഷൈബ വാര്‍ത്തെടുത്തു. കൂടാതെ വേറൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കീഴില്‍ ഷൈബ പ്രാക്റ്റീസും ചെയ്തു. തുടര്‍ന്ന് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ഷൈബ നേടിയെടുത്തു.
ഷൈബയുടെ പരിചയത്തിലുള്ള ഒരാള്‍ വഴിയാണ് ആദ്യമായി ഒരു വെഡിങ് വര്‍ക്ക് കിട്ടുന്നത്. അതോടെ ഷൈബയുടെ ആത്മവിശ്വാസം വര്‍ധിച്ചു. അതേത്തുടര്‍ന്ന്, ഇന്‍സ്റ്റഗ്രാമില്‍ makeupbyshaiba എന്ന പേജ് ആരംഭിച്ചു. തന്റെ വര്‍ക്കുകളുടെ ഫോട്ടോകള്‍ അതില്‍ പങ്കുവച്ചതോടെ ഒരുപാട് അവസരങ്ങള്‍ ഷൈബയെ തേടിയെത്തുകയായിരുന്നു.

ഇന്ന് ഷൈബ വളരെ തിരക്കു നിറഞ്ഞൊരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ്. Natural Skin – like finish ല്‍ വിദഗ്ധയാണ് ഇന്ന് ഷൈബ. അതോടൊപ്പം Glowing, Glass Skin തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. ഒപ്പം ഡസ്കി സ്കിന്‍ മേക്കപ്പിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഫോട്ടോഗ്രാഫി വര്‍ക്കുകളും ഷൈബ ഏറ്റെടുക്കാറുണ്ട് .
ഷൈബയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകങ്ങള്‍ തന്റെ കുടുംബവും ഭര്‍ത്താവുമാണെന്ന് ഷൈബ പറയുന്നു. താന്‍ മേക്കപ്പ് മേഖലയിലേക്ക് വന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് തന്റെ ഭര്‍ത്താവ് ആയിരുന്നു. ചെറുപ്പം മുതല്‍ തന്റെ എല്ലാ ആഗ്രഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബമാണ് ഷൈബയുടേത്. മൂന്ന് വര്‍ഷത്തെ ഈ യാത്രയില്‍ ആദ്യത്തെ രണ്ട് വര്‍ഷം ഒരുപാട് പ്രയാസമേറിയതായിരുന്നു എന്ന് ഷൈബ പറയുന്നു. എല്ലാവരും അറിയുന്ന ഒരു മേക്കപ്പ് ആര്‍ടിസ്റ്റ് ആകണമെന്നാണ് ഇനിയുള്ള ഷൈബയുടെ സ്വപ്നം.



