പ്രമുഖ സംരംഭകയും ഡോക്ടറുമായ രാജശ്രീ കെ യ്ക്ക് സക്സസ് കേരള ഹെൽത്ത് ഐക്കൺ ഓഫ് ദി ഇയർ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആരോഗ്യരംഗത്ത് തന്റേതായ ചികിത്സ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച വനിതാരത്നമാണ് തൃശ്ശൂർ മടത്തറ സ്വദേശിയായ ഡോക്ടർ രാജശ്രീ. ഒരു ഡോക്ടർ എന്നതിലുപരി മികച്ച സംരംഭക കൂടിയാണ് ഡോ. രാജശ്രീ. Trident Prime Health Care, Arka Anugraha Hospital എന്നീ സംരംഭങ്ങളുടെ സാരഥി കൂടിയാണ് ഡോ. രാജശ്രീ.