businessEvents

സക്സസ് കേരള എക്സലൻസ് എഡ്യൂക്കേഷൻ അവാർഡ് അയ്ക്കാൻ അക്കാഡമിക്ക്

Success Kerala Excellence Education Award to Aican Academy

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അയ്ക്കാൻ അക്കാഡമിക്ക് സക്സസ് കേരള എക്സലൻസ് എഡ്യൂക്കേഷൻ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ് അയ്ക്കാൻ അക്കാഡമി. ഐഎഎസ്, പി എസ് സി, ബാങ്ക് കോച്ചിംഗ് തുടങ്ങി എല്ലാവിധ കോച്ചിങ്ങുകളും മികച്ച രീതിയിൽ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുന്ന സ്ഥാപനമാണ് അയ്ക്കാൻ അക്കാഡമി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button