കമ്പ്യൂട്ടറിന്റെ കൃത്യതയോടെ ട്രേഡിങ്ങില്‍ തിളങ്ങാന്‍ ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്
സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമാണ് ഓഹരി വിപണിയില്‍. ഡിജിറ്റല്‍ യുഗം പിറന്നതോടെ കമ്പ്യൂട്ടറുകള്‍ മനുഷ്യപരിമിതികളെ അതിജീവിക്കുകയും അതിലൂടെ ഗ്ലോബല്‍മാര്‍ക്കറ്റ് അമാനുഷികമായ വേഗവും വളര്‍ച്ചയും കൈവരിക്കുകയും ചെയ്തു. വിരല്‍ത്തുമ്പിലെ സ്ക്രീനിലേക്ക് ട്രേഡിങ് കൊണ്ടുവരിക മാത്രമല്ല, വിപണിയുടെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് മൈക്രോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള പ്രോഗ്രാമുകളെയും വിവരവിനിമയ സാങ്കേതികവിദ്യ അവതരിപ്പിച്ചു.
ഇന്ന് ലോകത്താകമാനമുള്ള സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡര്‍മാരില്‍ 85%ത്തോളം പേര് ഇങ്ങനെയുള്ള ട്രേഡിങ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് പകുതിയോളം ട്രേഡര്‍മാരേ ഇതിന്റെ ഭാഗമാകുന്നുള്ളു. ഇത്തരം സോഫ്റ്റ്വെയറുകള് സ്വന്തമാക്കുവാനുള്ള ഭാരിച്ച ചെലവും അവയുടെ വിശ്വാസ്യതയില്‍ സംശയമുള്ളതുകൊണ്ടുമാണ് പല ട്രേഡര്‍മാരും ഇങ്ങനെയുള്ള സേവനങ്ങളില്‍ നിന്ന് പിന്നാക്കം വലിയുന്നത്. ഇവിടെയാണ് ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സിന്റെ സേവനങ്ങള്‍ പ്രസക്തമാകുന്നത്. ഈ സംരംഭത്തിന്റെ പേര് വായനക്കാര്‍ക്ക് പരിചയമുള്ളതായിരിക്കും. ടാക്സി വാഹനങ്ങളെ ട്രാക്ക് ചെയ്യുന്ന ആപ്ലിക്കേഷനും അതിഥി തൊഴിലാളികളുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കാനുള്ള പ്രോഗ്രാമും അവതരിപ്പിച്ച് ഇവര്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
മാര്‍ക്കറ്റിലെ എല്ലാ പ്രോഡക്ടുകളുടെയും ഉയര്‍ച്ച താഴ്ച്ചകളുടെ ട്രെന്‍ഡുകള്‍ മനസ്സിലാക്കി ഗ്ലോബല്‍ ഈസി ട്രേഡ് അവതരിപ്പിക്കുന്ന ടെക്നിക്കല്‍ അനലൈസിംഗ് സോഫ്റ്റ്വെയറുകള് ട്രേഡര്‍മാരെ ഓഹരിവിപണിയില്‍ കുതിച്ചുയരാന്‍ പര്യാപ്തരാക്കുന്നു. സാമ്പത്തിക വിദഗ്ധരുടെയും പ്രശസ്തരായ ട്രേഡര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് മാര്‍ക്കറ്റില്‍ തീരുമാനങ്ങളെടുക്കുന്നതിനു സമാനമായി ഗ്ലോബല്‍ ഈസി ട്രേഡ് സോഫ്റ്റ്വെയറുകളിലൂടെ മാര്‍ക്കറ്റ് പ്രവണതകള്‍ തിരിച്ചറിഞ്ഞ് ഓഹരികളെ ഏറ്റവും മികച്ച ലാഭത്തിലേക്ക് മാറ്റുവാന്‍ തുടക്കക്കാരായ ട്രേഡര്‍മാര്‍ക്ക് പോലും സാധിക്കുന്നു.
ഈ സാങ്കേതികവിദ്യ രംഗപ്രവേശം ചെയ്ത നാള് മുതല്‍ തന്നെ നമ്മുടെ നാട്ടിലും ഇത്തരം സംരംഭങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയില്‍ ഭൂരിഭാഗവും ആഗോള സോഫ്റ്റ്വെയര് കമ്പനികളോട് മത്സരിക്കുവാനാകാതെ കടപുഴകുകയാണുണ്ടായത്. എന്നാല്‍ 2008ല്‍ സേവനമാരംഭിച്ച ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ് ആയിരക്കണക്കിന് ട്രേഡര്‍മാരെ വിജയത്തിലേക്ക് വളര്‍ത്തിക്കൊണ്ട് മേഖലയിലെ ശക്തമായ സാന്നിധ്യമായി തങ്ങളുടെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മേഖലയില്‍ 75-80 ശതമാനവും ഗ്ലോബല്‍ ഈസി ട്രേഡിന്റെ റീസെല്ലര്‍മാരാണ്. ലോകമെമ്പാടുമുള്ള ഇവരുടെ ഉപഭോക്താക്കളുടെ സംഖ്യ അരലക്ഷത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഇന്ന്. ഉപഭോക്താക്കളുടെ ആവശ്യമേതായാലും അതിനനുസരിച്ചുള്ള സോഫ്റ്റ്വെയറുകള് കുറഞ്ഞ ചെലവില്‍ പ്രോഗ്രാം ചെയ്തു നല്കുന്നു ഗ്ലോബല്‍ ഈസി ട്രേഡ്.
മലപ്പുറം വേങ്ങര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന്റെ സ്ഥാപകന്‍ ബൈജു ഒരു ദീര്‍ഘകാല ട്രേഡറായിരുന്നു. പരിചയസമ്പന്നരെയും ഭാഗ്യം പരീക്ഷിക്കാനെത്തുന്നവരെയും ഒരുപോലെ വിഴുങ്ങുവാന്‍ വാപിളര്‍ന്നിരിക്കുന്ന മാര്‍ക്കറ്റിലെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് പിഴവുകള്‍ക്ക് ഇടം നല്‍കാത്ത പ്രോഗ്രാമുകള്‍ക്ക് രൂപം നല്കുവാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഫോറക്സ് മാര്‍ക്കറ്റിലും പയറ്റുന്ന ട്രേഡര്‍മാരുടെ നഷ്ടസാധ്യത അതിജീവിക്കുവാനവശ്യമായ എല്ലാ സേവനങ്ങളും ഗ്ലോബല്‍ ഈസി ട്രേഡ് പ്രദാനം ചെയ്യുന്നു. ഇതൊരു അവകാശവാദമല്ല, ഇന്ത്യയിലും പുറത്തേക്കും ഗ്ലോബലിനെ വളര്‍ത്തിയ സത്യം മാത്രം. ഗ്ലോബല്‍ 15 വര്‍ഷം കൊണ്ട് സമ്പാദിച്ച ഉപഭോക്താക്കളുടെ കൂട്ടായ്മയും പ്രവര്‍ത്തനമികവിന്റെ ദൃഷ്ടാന്തം തന്നെയാണ്.
Contact No : 09995689898, 8089699667
E-mail : care@globaleasytradesolution.com
https://www.globaleasytradesolution.com/
https://whatsapp.com/channel/0029Va5PpMFIN9ifxfb6in3o