Success Story

സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസ് അവസരങ്ങളുമായി Mi Trend

the success story of Mi Trend

സ്വന്തമായി ഒരു വരുമാന മാര്‍ഗം എന്നത് ഏതൊരു വ്യക്തിയുടെയും (പുരുഷനായാലും സ്ത്രീയായാലും) നിലനില്പിനു അനിവാര്യമായ ഘടകമാണ്. വരുമാനത്തിന് ഉപരിയായി, സമൂഹത്തില്‍ സ്ഥാനം ലഭിക്കുന്നതിനും ജീവിത നിലവാരം ഉയരുന്നതിനും ‘തൊഴില്‍’ ഒരു ഘടകമാണ്.

ജീവിതസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മനുഷ്യന്റെ കാഴ്ചപ്പാടുകളും വ്യതിചലിക്കാറുണ്ട്. അതിനുദാഹരണമാണ് തൊഴില്‍ സംബന്ധമായ കാഴ്ചപ്പാടുകളില്‍ മലയാളികള്‍ക്ക് ഉണ്ടായിരിക്കുന്ന മാറ്റം. അതുകൊണ്ട് തന്നെയാണല്ലോ യുവതലമുറയില്‍പെട്ട നിരവധി പേര്‍ സംരംഭക ലോകത്തിലേക്ക് പ്രവേശിക്കുന്നത്. എപ്പോഴും പുതിയ സംരംഭം എന്നത്, നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്.

ഒരു സംരംഭകന്‍ നാടിനു നല്‍കുന്ന വികസനം എടുത്തുപറയേണ്ടതാണ്. സ്വയം വളരുന്നതിനൊപ്പം, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു സംരംഭകന് സാധിക്കും. അങ്ങനെ, സംരംഭക മേഖലയില്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് വളര്‍ന്നു പന്തലിച്ച ഒരു ഡയറക്ട് മാര്‍ക്കറ്റിങ് ടീമാണ്Mi Trend . ഒരു ഡയറക്ട് മാര്‍ക്കറ്റിംഗ് ടീം എന്നതിലുപരി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ചൊരു ബിസിനസ് ടീമാണ് Mi Trend . അവസരങ്ങളുടെ പുതിയ വാതായനങ്ങളാണ് അതിന്റെ സാരഥി നസീര്‍ ബാബു സംരംഭക ലോകത്തിനു കാഴ്ചവയ്ക്കുന്നത്.

ജീവിതശൈലി രോഗങ്ങളാല്‍ പൊറുതിമുട്ടുന്നവര്‍ക്ക് ആയുര്‍വേദ ഉത്പന്നങ്ങളിലൂടെ ശാശ്വത പരിഹാരം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. വര്‍ഷങ്ങളായുള്ള ഗവേഷണത്തിന്റെ ഫലമായി ആയുര്‍വേദത്തിലെ തനതു ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പ്രൊഡക്ടുകളാണ് ഇവയെല്ലാം. അതുകൊണ്ടുതന്നെ മികച്ച റിസള്‍ട്ടാണ് ഇവ പ്രദാനം ചെയ്യുന്നത്. സാധാരണയായി കാണപ്പെടുന്ന തൈറോയ്ഡ്, ആസ്ത്മ, പൊണ്ണത്തടി, ഹൃദയ സംബന്ധമായ രോഗങ്ങള്‍, എല്ലുകള്‍ക്ക് ഉണ്ടാകുന്ന ബലക്കുറവ് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള ആശ്വാസമാണ് മൈ ട്രെന്‍ഡിന്റെ പ്രോഡക്ടുകള്‍.

Mi Trend ഇത്രയേറെ ജനപ്രിയമായതിനു പിന്നില്‍ നസീര്‍ ബാബു എന്ന സംരംഭകന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. ഒരു സംരംഭം എന്നതിനുപരിയായി, നിരവധി പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരവും Mi Trend -ലൂടെ നസീര്‍ ബാബു ഒരുക്കുന്നുണ്ട്. വീട്ടമ്മമാര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരെ വളരെ അനായാസമായി കൈകാര്യം ചെയ്യാവുന്ന ഒരു സംരംഭക അവസരമാണ് നസീര്‍ബാബു ഒരുക്കുന്നത്.

Mi Trend നെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് നസീര്‍ ബാബു ഇപ്പോള്‍. കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതിനായി കേരളമൊട്ടാകെ ഫ്രാഞ്ചൈസി സംവിധാനം ആരംഭിച്ചു കഴിഞ്ഞു.
ഒരു സംരംഭകന്‍ എന്ന നിലയില്‍ പ്രവര്‍ത്തനമേഖലയില്‍ പൂര്‍ണ സമര്‍പ്പണവും കഠിനാധ്വാനവും കാഴ്ച വയ്ക്കുന്ന നസീര്‍ ബാബു മികച്ച ഒരു മോട്ടിവേറ്റര്‍ കൂടിയാണ്. പ്രതിസന്ധികള്‍ക്കു മുന്നില്‍ പകച്ചുപോയ പല വ്യക്തികളെയും പ്രചോദനം നല്‍കി മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് Mi Trendന്റെ ഇതുവരെയുള്ള യാത്ര പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.

പ്രശംസനീയമായ അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി, 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടന്ന ‘സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്’ എന്ന സംരംഭക സംഗമത്തില്‍ ‘ഔട്ട്സ്റ്റാന്‍ഡിങ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നല്‍കി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദരിച്ചു.
തനിക്ക് കിട്ടുന്ന അംഗീകാരങ്ങളെല്ലാം സര്‍വ്വേശ്വരന്റെ കൃപയാണെന്നും പ്രതിസന്ധികളെ തരണം ചെയ്തു ഇനിയും ഒരുപാട് ദൂരം മുന്നേറുവാനും അതിനായി കഠിനമായി പ്രയത്‌നിക്കണമെന്നും അടിയുറച്ച് വിശ്വസിച്ചുകൊണ്ട് കര്‍മ്മനിരതനാവുകയാണ് നസീര്‍ ബാബുവും അദ്ദേഹത്തിനൊപ്പം ഓരോ ചുവടിലും ശക്തമായ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന മൈ ട്രെന്‍ഡ് ടീമും.

Mi Trendന്റെ ഫ്രാഞ്ചൈസിയ്ക്ക് താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 90725 13665

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button