സ്വപ്നങ്ങളെ മധുരമായി തീര്‍ത്ത സംരംഭക; Doughy Delite by Lekha-യുടെ വിജയകഥ

കൊല്ലം വാളത്തുങ്ങല്‍ സ്വദേശിനി ലേഖയുടെ ജീവിതയാത്ര മധുരം നിറഞ്ഞ ഒരു വിജയകഥയാണ്. അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്ന ലേഖ, ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്ന പാഷന് പിന്തുടരാന് ധൈര്യമായി മുന്നോട്ട് വന്നപ്പോള്‍ ജനിച്ചത് Doughy Delite by Lekha എന്ന സ്വപ്ന സംരംഭമാണ്. ഇന്ന് അതൊരു ബേക്കിങ് ബ്രാന്‍ഡ് മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും ആത്മാര്‍ഥ പരിശ്രമത്തിന്റെയും പ്രതീകം കൂടെയാണ്.

2016ല്‍ ചെറിയ രീതിയില്‍ വീട്ടില്‍ നിന്ന് ആരംഭിച്ച ബേക്കിങ് യാത്ര, സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വേഗത്തില്‍ ഉയര്‍ന്നു. തുടക്കം മുതല്‍ തന്നെ ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ നിരന്തരം വര്‍ധിച്ചു. പത്ത് വര്‍ഷം ഓണ്‍ലൈന്‍ വഴി കേക്കുകള്‍ എത്തിച്ച ലേഖ, ഇന്ന് സ്വന്തമായൊരു ബേക്കിങ് ഷോപ്പും വിജയകരമായി നടത്തുന്നു.


തീം ബേസ്ഡ് കേക്കുകള്‍ മുതല്‍ കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ വരെ, വിവാഹ ആഘോഷങ്ങള്‍ക്കായുള്ള ഗ്രാന്‍ഡ് വെഡ്ഡിങ് കേക്കുകള്‍ മുതല്‍ കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായുള്ള ക്യൂട്ട് തീം കേക്കുകള്‍ വരെ, എല്ലാം ഒരുപോലെ ശ്രദ്ധയും ഗുണമേന്മയും പാലിച്ചാണ് ഒരുക്കുന്നത്. ബ്രൗണീസ്, കുനാഫ ചോക്ലേറ്റ്, ഡ്രീം കേക്ക് എന്നിവയ്ക്ക് ഇന്ന് സ്ഥിരമായ ആവശ്യക്കാരുണ്ട്. രുചിയിലും അവതരണത്തിലും ഒരുപോലെ മികച്ചതായ ഇവ, ഉപഭോക്താക്കളെ വീണ്ടും വീണ്ടും Doughy Delite -ലേക്ക് തിരികെ എത്തിക്കുന്നു. അതോടൊപ്പം ആരോഗ്യപരിപാലനത്തെ മുന്‍നിര്‍ത്തി ഷുഗര്‍ലെസ് കേക്കും ഒരുക്കുന്നു എന്നത് ബ്രാന്‍ഡിന്റെ പ്രത്യേകതയാണ്.

മികച്ച നിലവാരമുള്ള ചേരുവകളും ശുചിത്വവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സമീപനമാണ് ബ്രാന്‍ഡിന്റെ ശക്തി. ഓരോ ഓര്‍ഡറും സമയബന്ധിതമായി എത്തിക്കുക എന്നതിനാണ് ലേഖ മുന്‍ഗണന നല്‍കുന്നത്. അതാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടാന്‍ സഹായിച്ചതും.

ഈ വിജയയാത്രയില്‍ സ്ഥിരമായ പിന്തുണയായി നിന്നത് ഭര്‍ത്താവ് നിതിന്‍ പ്രസാദാണ്. ഒരു സംരംഭം വിജയകരമാകാന്‍ കുടുംബത്തിന്റെ പിന്തുണ എത്ര പ്രധാനമാണെന്ന് ലേഖയുടെ കഥ തെളിയിക്കുന്നു. ആത്മാര്‍ത്ഥമായ പ്രോത്സാഹനവും കൈത്താങ്ങും ലേഖയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കയ്യടക്കാന്‍ കരുത്തായിമാറി.


ഇന്ന് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി സജീവ സാന്നിധ്യമുള്ള ഈ ബ്രാന്‍ഡ്, വിശ്വാസവും ഗുണമേന്മയും കൂടി ചേര്‍ന്ന അനുഭവമാണ് നല്‍കുന്നത്. ഭാവിയില്‍ കൂടുതല്‍ ബ്രാഞ്ചുകളും ഒരു മനോഹര കഫേയും ആരംഭിക്കണമെന്നതാണ് ലേഖയുടെ ലക്ഷ്യം.

സ്വപ്നങ്ങള്‍ക്ക് മധുരം നല്കാന് ധൈര്യം കാണിച്ച ലേഖയുടെ യാത്ര, സംരംഭകത്വത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന അനേകമാളുകള്‍ക്ക് പ്രചോദനമാണ്. ഒരു ചെറിയ അടുക്കളയില്‍ നിന്നാരംഭിച്ച സ്വപ്നം ഇന്ന് അനവധി ആഘോഷങ്ങളുടെ ഭാഗമാകുന്നു. മധുര നിമിഷങ്ങള്‍ സൃഷ്ടിക്കാനും മധുരം നിറഞ്ഞ ഓരോ ആഘോഷത്തിനും Doughy Delite by Lekha വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്നൊരു ബ്രാന്‍ഡായി മുന്നേറുകയാണ്.




