നിര്‍മിക്കാം മനസ്സിനിണങ്ങിയ സ്വപ്നഭവനങ്ങള്; കൂടെയുണ്ട് DG ഹോംസ്

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. എന്നാല്‍ പലപ്പോഴും ഏറെ ഇഷ്ടത്തോടെ പണികഴിപ്പിക്കുന്ന വീടുകളില്‍ സന്തോഷത്തോടെയോ സമാധാനത്തോടെയോ താമസിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും ഒരു വസ്തുതയാണ്.
ഭവന നിര്‍മാണം എന്നത് വെറും സിമന്റും കമ്പികളും കൊണ്ട് നിര്‍മിക്കുന്ന കെട്ടിടം മാത്രമല്ല; അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സ്വപ്നക്കൂടാണ്. ഇത്തരത്തില്‍ വാസ്തുവിദ്യ പ്രകാരവും അതോടൊപ്പം തന്നെ നൂതന സാങ്കേതിക വിദ്യകള്‍ പിന്തുടര്ന്നും വ്യത്യസ്തത കൊണ്ട് ഭവന നിര്‍മാണ മേഖലയില്‍ വേരുറപ്പിച്ച ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് ഡിസൈനേഴ്സ് ഗ്രൂപ്പ്, അഥവാ DG ഹോംസ്.

2003 ലാണ് വാസ്തു ആചാര്യ എഞ്ചിനീയറായ പ്രശാന്ത് DG ഹോംസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഭവന നിര്‍മാണത്തെ സംബന്ധിച്ച് പ്രശസ്ത വാസ്തു പണ്ഡിതന് കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിയില്‍ നിന്ന് വാസ്തു ശാസ്ത്രവും എഞ്ചിനീയറിങ്ങില്‍ ബിരുദവും നേടിയാണ് പ്രശാന്ത് ഭവന നിര്‍മാണ മേഖലയിലേക്കെത്തുന്നത്.
മനസിലുള്ള ഭവന സ്വപ്നം മികവോടെ യാഥാര്‍ത്ഥ്യമാക്കുന്നു
ഓരോ ക്ലെയ്ന്റിന്റെയും മനസിലുള്ള ഭവന സ്വപ്നത്തെ അതേ പോലെ യാഥാര്‍ത്ഥ്യമാക്കി നല്കുന്നു എന്നതാണ് DG ഹോംസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഗുണമേന്മയില് വിട്ടുവീഴ്ച്ചയില്ലാതെ ക്ലെയ്ന്റിന്റെ ബഡജറ്റിന് അനുസരിച്ച് വാസ്തുശാസ്ത്രത്തെയും നവീന കെട്ടിട രീതികളെയും പിന്തുടര്ന്ന് കൊണ്ടാണ് DG ഹോംസ് ഓരോ നിര്‍മാണവും ചെയ്തു നല്‍കുന്നത്.
ഡിസൈനിങ്, സമഗ്ര ഇന്റീരിയര്‍ സൊല്യൂഷന്‍സ് തുടങ്ങി ഒരു വീടിന്റെ താക്കോല്‍ കൈമാറുന്നതുവരെയുള്ള എല്ലാ സേവനങ്ങളും മികവോടെയും പ്രൊഫഷണല്‍ സമീപനത്തിലൂടെയും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെയും ഇവര്‍ ചെയ്തു നല്കുന്നു. വാസ്തുശാസ്ത്രപരമായ തത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും കെട്ടിട നിര്‍മാണ ചട്ടങ്ങളെ (Building Rules) പിന്തുടര്ന്നാണ് ഓരോ ഭവനവും തങ്ങളുടെ ക്ലെയ്ന്റിനായി ഇവര്‍ നിര്‍മിക്കുന്നത്. നിലവില്‍ കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് DG ഹോംസിന്റെ സേവനം ലഭിക്കുന്നതെങ്കിലും ഇനി കേരളമൊട്ടാകെ തങ്ങളുടെ സേവനത്തെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
കരുത്തുറ്റ വിദഗ്ധ എഞ്ചിനീയറിങ് പാനല്‍
DG ഹോംസിന്റെ ഓരോ വിജയത്തിനും പിന്നില്‍ പരിചയസമ്പന്നരും പ്രഗത്ഭരുമായ എഞ്ചിനീയര്‍മാരുടെയും ആര്‍ക്കിടെക്റ്റുകളുടെയും ഒരു നിര തന്നെയാണുള്ളത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരവും നിയമപരമായ പാലനവും ഉറപ്പുവരുത്താന്‍ ഈ വിദഗ്ധ പാനല്‍ എപ്പോഴും സജ്ജരാണ്.


25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വാസ്തു കണ്‍സള്‍ട്ടന്റും ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റുമായ എഞ്ചിനീയര്‍ പ്രശാന്ത് ബി, പി.ഡബ്ല്യു.ഡി. (PWD) റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ ഡോ.മുരുകേശന് ആര്, 50ല്‍ അധികം വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സീനിയര്‍ ആര്‍ക്കിടെക്റ്റ് വസന്ത് കുമാര്‍ എസ്, പി.ആര്.ഒമാരായ രശ്മി പൊതുവാള്, ശൈന്‍ ഏയ്ഞ്ചല്‍ എന്നിവരുടെ കൂട്ടായ കരുത്തുറ്റ പ്രയത്നമാണ് DG ഹോംസിന്റെ ഈ കാണുന്ന വിജയത്തിന് പ്രധാന കാരണം.



