പാഷനില്‍ പിറന്ന സ്വപ്‌നം; യാഥാസ്ഥികതയെ പൊളിച്ചെഴുതിയ സോണിയ മേക്കോവര്‍ സ്റ്റുഡിയോ

സൗന്ദര്യസംരക്ഷണവും മേക്കപ്പുമെല്ലാം വിദൂരമായിരുന്ന മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റങ്ങളുണ്ടായിത്തുടങ്ങിയിട്ട് നാളധികമായിട്ടില്ല. സോഷ്യല്‍ മീഡിയയുടെ കൂടി കടന്നുവരവോടെയാണ് ഇന്ന് മേക്കപ്പും ചര്‍മസംരക്ഷണവുമെല്ലാം മലയാളികള്‍ക്ക് ദിനചര്യയായി മാറുന്നതും മേക്കപ്പ്, ബ്യൂട്ടി സലൂണുകളുടെ എണ്ണം ഉയരുന്നതുമെല്ലാം. ഇത്തരം സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് അന്യമാണെന്ന പഴഞ്ചന്‍ ധാരണകള്‍ നിലനിന്നിരുന്ന കാലത്ത്, തന്റെ ഇഷ്ടത്തെയും പാഷനെയും യാഥാസ്ഥിതിക ചിന്തകളില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം ലോകം സൃഷ്ടിച്ചെടുത്ത ഒരു സംരംഭകയുണ്ട്; സോണിയ…!
കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോടും സൗന്ദര്യ വര്‍ധക വസ്തുക്കളോടും സോണിയക്ക് താത്പര്യമേറെയായിരുന്നു. എന്നാല്‍, ഈ താത്പര്യത്തോട് കുടുംബവും അധ്യാപകരും ഉള്‍പ്പെടെ കടുത്ത എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പുകള്‍ ശക്തമായപ്പോഴും തന്റെ ഇഷ്ടത്തില്‍ നിന്നും പിന്നോട്ടുചലിക്കാന്‍ സോണിയ തയ്യാറായിരുന്നില്ല. അന്നുമുതല്‍ക്കേ സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും മേക്കപ്പ് ചെയ്തുനല്‍കുന്നതായിരുന്നു സോണിയയുടെ വിനോദം. ബിരുദം പൂര്‍ത്തിയാക്കിയ ബ്യൂട്ടീഷ്യന്‍ കോഴ്‌സിനെ പഠിക്കാനുള്ള ആഗ്രഹം വീട്ടില്‍ അവതരിപ്പിച്ചെങ്കിലും വിവാഹശേഷം ഭര്‍ത്താവായിരുന്നു സോണിയയുടെ സ്വപ്‌നത്തിന് കരുത്തായത്.

Bridal Makeup
കോഴ്‌സ് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തോളം നീളുന്ന മേക്ക് ഓവര്‍ സ്റ്റുഡിയോയിലെ പ്രവര്‍ത്തനകാലയളവില്‍, ലഭിച്ചേക്കാവുന്ന പാഠങ്ങളേക്കാള്‍ ഈ മേഖലയുടെ രീതികളെ കൂടുതല്‍ മനസിലാക്കാനാായിരുന്നു സോണിയയുടെ ശ്രമം. ഇതേ കാലയളവില്‍ പിഎസ്‌സി പരീക്ഷയില്‍ നേടിയെടുത്ത വിജയത്തിലൂടെ സര്‍ക്കാര്‍ ജോലിയും സോണിയയെ തേടിയെത്തി. സുസ്ഥിരമായ ജോലിയെക്കാള്‍ വര്‍ഷങ്ങളായി താന്‍ പിന്തുടര്‍ന്ന പാഷനൊപ്പം മുന്നോട്ടുപോകാനായിരുന്നു സോണിയയുടെ തീരുമാനം. ഇതിന്റെ ബാക്കിപത്രമായിരുന്നു 2018ല്‍ തിരുവനന്തപുരത്തെ ബാലരാമപുരത്ത് ആരംഭിച്ച Soniya Makeover Studio and Beatuy Care എന്ന സംരംഭം.

Hair Extension
ഏറ്റെടുക്കുന്ന ജോലികളിലെ കൃത്യതയും നിലവാരവും സര്‍വീസ് രീതിയുമെല്ലാം കുറഞ്ഞ കാലയളവില്‍ തന്നെ സംരംഭത്തെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. തങ്ങളുടേതായ മേഖലകളില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ലോകത്ത് ഉപഭോക്താക്കള്‍ക്ക് വിലകൂടിയ ചികിത്സ നിര്‍ദ്ദേശിക്കാതെ ഒരു ഡോക്ടറെ പോലെ മുന്നിലെത്തുന്നവരുടെ ചര്‍മത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം മാത്രമാണ് ട്രീറ്റ്‌മെന്റ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംരംഭം നല്‍രുന്നത്.

Eyebrow Tattoo
ഉപയോഗിക്കുന്ന ഓരോ ക്രീമിനെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് വിശദമായ വിവരണം നല്‍കാനും സംരംഭം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നാല് ജീവനക്കാര്‍ സഹായിക്കാനുണ്ടെങ്കിലും, ട്രീറ്റ്‌മെന്റുകള്‍ എല്ലാം നേരിട്ട് ഇടപെട്ട് ചെയ്യുന്നതിലാണ് സോണിയക്ക് കൂടുതല്‍ താല്പര്യം. ട്രീറ്റ്‌മെന്റില്‍ ഉപയോഗിക്കുന്ന ക്രീമുകളുടെ തുക ഒരാളില്‍ നിന്ന് പൂര്‍ണമായും ഈടാക്കാതെ, അത് കൂടുതല്‍ ആളുകളില്‍ നിന്നായി ചെറിയ തുകകളായി ഈടാക്കുന്ന ഈ രീതി ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിയിട്ടുണ്ട്.
അത്യാധുനിക ഹൈഡ്ര ഫേഷ്യല്‍ ഉള്‍പ്പടെ ബ്രൈഡല്‍ മേക്കപ്പ് ഫോട്ടോഷൂട്ടിന് കൂടി അനുയോജ്യമായ രീതിയിലാണ് ഇവര്‍ തങ്ങളുടെ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നതും ഉപഭോക്താക്കള്‍ക്കിടയില്‍ സംരംഭത്തെ കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ട്. ഇന്ന്, ആധുനിക സൗകര്യങ്ങളോടെ ബാലരാമപുരം ഹൈവേയ്ക്ക് സമീപത്തായി പുതിയ ബ്രാഞ്ചിന് തുടക്കം കുറിച്ചതിന് പിന്നിലും ഈ സ്വീകാര്യത വ്യക്തമാണ്. രണ്ട് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ സലൂണ്‍ സൗകര്യങ്ങള്‍ക്കൊപ്പം വധുക്കള്‍ക്കായുള്ള മേക്കോവര്‍ സേവനങ്ങള്‍ക്കും പ്രത്യേകം ഇടം സോണിയ ഒരുക്കിയിട്ടുണ്ട്.

Eyelash Extensions
ലാഷ്, ഹെയര്‍ എക്സ്റ്റന്‍ഷന്‍ എന്നിവയുള്‍പ്പെടെ മേക്കോവര്‍ രംഗത്തെ ഏറ്റവും പുതിയ സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലും സോണിയ പ്രത്യേകം ശ്രദ്ധ കല്‍പ്പിക്കാറുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും അവയെ കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസിലാക്കാനും പ്രവര്‍ത്തിക്കാനും നിത്യേനയുള്ള സോണിയയുടെ ശ്രമങ്ങളും കൂടിച്ചേര്‍ന്നതാണ് ഇന്ന് സംരംഭം നേടിയെടുത്ത ഈ വിജയം. പ്രതിസന്ധികളെ കുറിച്ച് പരിതപിക്കാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മേഖല തിരഞ്ഞെടുത്ത് സ്ത്രീകള്‍ തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സോണിയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തനിക്കിഷ്ടപ്പെട്ട ലോകത്തെ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച് പ്രചോദനം കൂടിയായി മാറുന്നുണ്ട് സോണിയയും സംരംഭവും.



