News Desk

സെന്‍സെക്‌സ് 350 പോയിന്റ് ഉയര്‍ന്ന് 52,830 എത്തി ; നിഫ്റ്റി 15800 മാര്‍ക്കിന് മുകളില്‍

മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 52,830 ല്‍ എത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 15,800 മാര്‍ക്കിന് മുകളിലാണ്. ലാര്‍സന്‍ & ടൊബ്രോ, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവരാണ് സെന്‍സെക്‌സിലെ നേട്ടത്തില്‍ മുന്നില്‍. എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി റിയല്‍റ്റി സൂചിക നേതൃത്വം നല്‍കുന്ന മുന്നേറ്റത്തില്‍ സൂചിക ഒരു ശതമാനം ഉയര്‍ന്നു. വിശാലമായ വിപണികളില്‍ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവും ഉയര്‍ന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള ഇടപാടുകളില്‍ അര ശതമാനത്തിലധികം വ്യാപാരം നേട്ടത്തിലാണ് വിപണി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button