EntreprenuershipSuccess Story

ഇവര്‍ ഒന്നിച്ച് നടന്നു കയറുന്നത് വിജയപടവുകള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് അതിവേഗം മുന്നേറുന്ന ദമ്പതികള്‍

ഇന്റര്‍നെറ്റ് ഇന്നത്തെ സംരംഭകന് വിപുലമായ വിപണനസാധ്യതകളാണ് തുറന്നുതരുന്നത്. അവയെ മനസ്സിലാക്കി ഡിജിറ്റല്‍ ലോകത്തിലൂടെ വ്യാപിക്കുന്ന സംരംഭങ്ങള്‍ ഇമ്മചിമ്മുന്ന വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നു. ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനാകാതെ മുളയിലെ കരിഞ്ഞുപോയ ആശയങ്ങളും ധാരാളം. ഇവിടെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രസക്തമാകുന്നത്.

ഉത്പന്നവും ഉപഭോക്താവും തമ്മിലുള്ള ദൂരം വിരല്‍ത്തുമ്പില്‍ നിന്നും വിരല്‍തുമ്പിലേക്ക് കുറച്ച് ആഗോള മാര്‍ക്കറ്റിന്റെ ഭാഗമാകുവാന്‍ സംരംഭങ്ങളെ ഈ നവീന വിപണനരീതി സജ്ജരാക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ വ്യാപരിക്കുന്ന വിപണനമേഖലകളില്‍ പ്രാദേശിക സംരംഭങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവന്ന് ശ്രദ്ധേയരായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംരംഭമാണ് ആഡ്‌ബെറി. ഹീര മരിയ പോള്‍, പ്രശാന്ത് വര്‍ഗീസ് ദമ്പതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനത്തിന്, ആരംഭിച്ചു അഞ്ചു വര്‍ഷത്തിനുള്ളില്‍ത്തന്നെ വിദേശരാജ്യങ്ങളില്‍ നിന്നുപോലും സംതൃപ്തരായ ഉപഭോക്താക്കളെ സമ്പാദിക്കുവാനായി.

ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ ഒരു പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള പ്രശാന്തും ഹീരയും മേഖലയില്‍ പ്രചാരത്തിലുള്ള രീതികളില്‍ നിന്ന് വിഭിന്നരായി ചിന്തിച്ചതിന്റെ ഫലമാണ് ആഡ്‌ബെറി. സോഷ്യല്‍ മീഡിയ അഡ്വര്‍ടൈസിംഗ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍, ബ്രാന്‍ഡിംഗ്, ബിസിനസ് ട്രെയിനിങ് സേവനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ആഡ്‌ബെറിയ്ക്ക് ഇന്റര്‍നാഷണല്‍ ഏജന്‍സികള്‍ അരങ്ങുവാഴുന്ന മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറാനായി. പ്രാദേശിക സംരംഭങ്ങളുടെ വിപണന സാധ്യത മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂന്നിയാണ് ഈ ദമ്പതികള്‍ വിജയത്തിന്റെ പടവുകള്‍ കയറിയത്. ദാമ്പത്യത്തിന്റെ കെട്ടുറപ്പില്‍ വിജയം കൊയ്‌തെടുത്ത പ്രശാന്തും ഹീരയും ‘ഡിജിറ്റല്‍ കപ്പിള്‍സ്’ എന്നാണ് മേഖലയില്‍ ഇന്ന് അറിയപ്പെടുന്നത്.

കുറ്റമറ്റ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങള്‍ക്ക് പലപ്പോഴും പ്രചാരണത്തിനായി വന്‍തുക നീക്കിവയ്ക്കുവാനാകില്ല. പ്രചാരണത്തിനു പ്രാധാന്യം കൊടുക്കുന്ന സംരംഭങ്ങള്‍ക്ക് ഉത്പാദനത്തിലും ചുവടുപിഴയ്ക്കും. ഇതു മനസ്സിലാക്കിയാണ് ചെറുകിട സംരംഭങ്ങള്‍ക്കും താങ്ങാനാകുന്ന പാക്കേജുകളിലൂടെ ആഡ്‌ബെറി തങ്ങളുടെ സേവനങ്ങള്‍ അവതരിപ്പിക്കുന്നത്.

കാനഡ, യുകെ, യുഎസ്, യുഏഇ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന സര്‍വകലാശാലകളും ഷോറൂമുകളും ഉള്‍പ്പെടെ എഴുന്നൂറോളം സജീവ ഉപഭോക്താക്കള്‍ ആഡ്‌ബെറിയുടെ സേവനമികവിന് സാക്ഷ്യപത്രം നല്‍കും. വിപണനത്തിലെ നൂതന പ്രവണതകളെ അടുത്തറിയുന്നതിനു വേണ്ടിയുള്ള ആഡ്‌ബെറിയുടെ ട്രെയിനിങ്ങും ആയിരത്തിലധികം വിദ്യാര്‍ത്ഥികളും സംരംഭകരും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒരു സംരംഭത്തിന്റെ സാധ്യതകളെല്ലാം മനസ്സിലാക്കി ആല്‍ഗരിതങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിലാണ് ഏതൊരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയുടെയും വിജയമെന്ന് ഹീര പറയുന്നു. അഡ്‌ബെറിയുടെ തണലില്‍ ഇനിയും അനേകം സംരംഭങ്ങള്‍ക്ക് ചിറകുവിടര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് തൃശ്ശൂര്‍ സ്വദേശികളായ ഈ ദമ്പതികള്‍.
Contact No: 9539199106
https://www.adberry.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button